ബഡുങ് റീജൻസി
ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു റീജൻസിയാണ് ബഡുങ്. ഇതിന്റെ റീജൻസി സീറ്റ് മൻഗുപുരയിലാണ്.
Badung Regency Kabupaten Badung ᬓᬩᬸᬧᬢᬾᬦ᭄ᬩᬤᬸᬂ | ||
---|---|---|
| ||
Motto(s): Çura Dharma Raksaka | ||
Location of Badung Regency | ||
Coordinates: 8°35′0″S 115°11′0″E / 8.58333°S 115.18333°E | ||
Country | ഇന്തോനേഷ്യ | |
Province | Bali | |
Capital | Mangupura | |
• Regent | I Nyoman Giri Prasta | |
• ആകെ | 420.09 ച.കി.മീ.(162.20 ച മൈ) | |
(2015) | ||
• ആകെ | 6,15,146 | |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,800/ച മൈ) | |
ഏരിയ കോഡ് | +62 361 | |
വെബ്സൈറ്റ് | www.badungkab.go.id |
കഴിഞ്ഞദശാബ്ദത്തിൽ ഇവിടം ഒരു ജനസംഖ്യാ വർദ്ധനവിന് വിധേയമായിട്ടുണ്ട്. ഗ്രേറ്റർ ഡെൻപസാറിലെ ഏറ്റവും വലിയ നഗരപ്രാന്തമായി വളർന്നിരിക്കുന്നു. ബാലിയിലെ എറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവിടെയാണ്. കുട, ലെഗിയാൻ, സെമിൻയാക്, ജിംബരൻ, നുസാദുവ, കംഗ്ഗു, ഉലുവാതു, ബദുങ്, മെങ്വി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഈ റീജൻസിയിലാണ് സ്ഥിതിചെയ്യുന്നത്. റീജൻസിയുടെ വടക്കുഭാഗങ്ങൾ ജനസാന്ദ്രത കുറഞ്ഞവയാണ്. ദെൻപസറിന്റെ തെക്കുള്ള പ്രദേശങ്ങൾ, തീരത്തിനടുത്തുള്ള പ്രദേശങ്ങൾ, ജിംബരൻ മുതൽ കംഗ്ഗു വരെയുള്ള പ്രദേശങ്ങൾ ഇവയെല്ലാം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ്. ൻഗുരാഹ് റായ് അന്താരാഷ്ട്ര വിമാനത്താവളം ഈ റീജൻസിയിലാണ് സ്ഥിതിചെയ്യുന്നത്.
ഭരണസംവിധാനം
തിരുത്തുകറീജൻസി ആറ് ജില്ലകളായി വിഭജിച്ചിരിക്കുന്നു. 2010 ലെ കാനേഷുമാരി ജനസംഖ്യാക്രമത്തിൽ അവ താഴെ കൊടുത്തിരിക്കുന്നു. ഇവ ഉപജില്ലകളും ഗ്രാമങ്ങളുമായി വീണ്ടു വിഭജിക്കപ്പെട്ടിരിക്കുന്നു.
- കുട സെൽതാൻ (തെക്കേ കുട) 115,918
- കുട 86,483
- കുട ഉടര (വടക്കേ കുട) 103,715
- മെങ്വി 122,829
- അബിയാൻസെമാൽ 88,144
- പെടങ് 26,243
ജനസംഖ്യ
തിരുത്തുകബാലിക്കുപുറത്തുനിന്നും ഇവിടെ ജോലിചെയ്യാനെത്തുന്ന അനേകമാളുകൾ താമസിക്കുന്ന സ്ഥലമാണ് ബഡുങ് റീജൻസി. അതുകൊണ്ട് ഗ്രാമീണ ബാലിയേക്കാൾ ഇവിടത്തെ സംസ്കാരം കൂടുതൽ നാഗരികമാണ്. എന്നിരുന്നാലും റീജൻസിയുടെ ചിലഭാഗങ്ങൾ ഇപ്പോഴും കാർഷികവും ഗ്രാമീണവുമാണ്. ഈ റീജൻസിയുടെ വിസ്തൃതി 418.52 ചതുരശ്ര കിലോമീറ്ററാണ്. ഇവിടത്തെ ജനസംഖ്യ 543,332 (2010 ലെ കാനേഷുമാരി പ്രകാരം) ആണ്.[1] ജനസാന്ദ്രത 1293.37 പ്രതി ചതുരശ്രകിലോമീറ്ററാണ്. 2015 ലെ ഇന്റർസെൻസൽ സർവേ പ്രകാരം ജനസംഖ്യ 615,142 ആണ്. ഇത് ബാലിയിലെ ആകെ ജനസംഖ്യാ വളർച്ചാനിരക്കിനേക്കാൾ അധികമാണ്.[2]
ബ്രീഡിംഗ് സെന്റർ
തിരുത്തുകനിലനിൽപ്പ് അപകടത്തിലായ ബാലി സ്റ്റാർലിങ്ങിന്റെ ബ്രീഡിംഗ് സെന്റർ 2011 നവംബർ 8 ന് ബഡുങ് റീജൻസിയിലെ സിബാങിൽ 73 സ്റ്റാർലിങ്ങുകളോടെ പ്രവർത്തനമാരംഭിച്ചു. 20 പക്ഷികൾ യൂറോപ്പിലെ വിവിധ മൃഗശാലകളിൽനിന്ന് വന്നതാണ്. 3 എണ്ണം സിങ്കപ്പൂരിലെ ജുറോങ് ബേഡ് പാർക്കിൽ നിന്നും എത്തിച്ചു. മറ്റുള്ളവ ഈ ബ്രീഡിംഗ് സെന്ററിൽ നേരത്തേ ഉണ്ടായിരുന്നവയാണ്. ബ്രീഡിംഗ് പ്രോഗ്രാം വിജയിച്ചാൽ ഇവയിൽ ചിലതിനെ വനത്തിൽ തുറന്നുവിടാനും പദ്ധതിയുണ്ട്. 4 എണ്ണത്തിനെ കോലെനർ മൃഗശാലക്കും 3 എണ്ണം ജുറോങ്ങ് ബേഡ് പാർക്കിനും കൈമാറാനും പദ്ധതിയുണ്ട്. ബാലിയിലാകെ 500 പക്ഷികളാണുള്ളത്. 287 എണ്ണം ബ്രീഡിംഗ് സെന്ററിലാണുള്ളത്. [3]
അവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in Indonesian) Official site Archived 2008-05-11 at the Wayback Machine.
- Map of Badung Regency