ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസ്
2008 സെപ്റ്റംബർ 19ന് ദൽഹി ജാമിയാ നഗറിലുള്ള ബട്ട്‌ല ഹൗസിൽ നടന്ന പോലീസ് വെടിവെപ്പിൽ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മോഹൻ ചന്ദ് ശർമയും അതിഫ് അമിൻ, മുഹമ്മദ് സജിത് എന്നീ വിദ്യാർഥികളും കൊല്ലപ്പെട്ട സംഭവമാണ് ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസ് എന്നറിയപ്പെടുന്നത്. ഡൽഹി പോലീസിലെ സ്‌പെഷൽ സെൽ ഓഫീസർമാരും തീവ്രവാദികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് . ഷഹസാദ് അഹമ്മദ്, ഹാരീസ് ഖാൻ എന്നീ രണ്ടു പേർ രക്ഷപെടുകയും ഉണ്ടായി . എന്നാൽ അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാനെന്നും ദൽഹി പോലീസ് കള്ളം പറയുകയാണെന്നും ജാമിയ നഗർ നിവാസികളും ജാമിയ ടീച്ചേഴ്സ് അസോസിയേഷനും ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും അടക്കം ശക്തമായ ആരോപണം ഉന്നയിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ദിഗ് വിജയ് സിംഗ് അടക്കം ഈ ആരോപണം ഉന്നയിിച്ചു.[1]
പൊരുത്തക്കേടുകൾ
തിരുത്തുകആതിഫ് അമിൻ, മുഹമ്മദ് സാജിത് എന്നിവരെ പിടികൂടിയ ക്ലോസ് റേഞ്ചിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നത്തിനു ബലമേകുന്ന പല തെളിവുകളും പുറത്തു വന്നിരുന്നു. തലയുടെ മൂർധാവിലും തോളിനു മുകളിലുമായിരുന്നു ഇവർക്ക് വെടിയേറ്റ പാടുകൾ മുഴുവൻ. ഒരാളെ നിലത്തിരുത്തി മുന്നിൽ നിന്ന് വെടിവേക്കുമ്പോഴേ ഇങ്ങനെ സംഭവിക്കൂ എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുകയുണ്ടായി. രക്ഷപ്പെട്ട ഷഹസാദ് അഹമ്മദ്, ഹാരീസ് ഖാൻ എന്നിവർ ചാടിക്കടന്നു എന്ന് പറയുന്ന തൊട്ടടുത്ത കെട്ടിടം ആൾക്കാർക്ക് ചാടിക്കടക്കുക അസാധ്യമായ അകലത്തിലാണ്. വെടിയേറ്റ് മരിച്ച ഇൻസ്പെക്റ്റർ മോഹൻ ചന്ദ് ശർമ ഇവരെ അന്വേഷിക്കാൻ വാതിലിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന ഉടനെ ഷഹസാദ് അഹമ്മദ് വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ മോഹൻ ചന്ദ് ശർമയ്ക്ക് പിറകുവശത്താണ് വെടിയേറ്റിരുന്നത്. ഇങ്ങനെ നിരവധി പൊരുത്തക്കേടുകൾ സംഭവത്തിൽ ഉണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ "Batla House Encounter: Unanswered Questions". Outlook. 23 July 2009.