ബട്ടികോള റോമൻ കത്തോലിക്കാ രൂപത
റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ ശ്രീലങ്കയിലെ ഒരു രൂപതയാണ് ബത്തികോള രൂപത. 2012 ജൂലൈ 3-നാണ് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ പുതിയ രൂപത പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന ട്രിങ്കോമാലി-ബത്തികോള രൂപതയുടെ ഭാഗമായിരുന്ന ബത്തികോളാ പ്രവിശ്യയാണ് പുതിയ രൂപതയായി ഉയർത്തിയത്. കൊളമ്പോ അതിരൂപതയുടെ കീഴിലാണ് ബത്തികോള രൂപത സ്ഥിതി ചെയ്യുന്നത്. അതിരൂപതയുടെ കീഴിലെ 11-ആമത് രൂപതയാണ് ബത്തികോള. ട്രിങ്കോമാലിയുടെ സഹായ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് പൊന്നൈയ്യായെയാണ് രൂപതയുടെ മെത്രാനായി നിയോഗിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ വടക്കു കിഴക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിനു സമീപത്തായി എട്ടു ചതുരശ്രകിലോമീറ്ററാണ് രൂപതയുടെ വിസ്തീർണ്ണം. രൂപതയിൽ 24 ഇടവകകളിലായി 35 രൂപതാ വൈദികരും 13 സന്യാസ വൈദികരും 50 സന്യാസിനിമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. 60000 അംഗങ്ങളാണ് രൂപതയുടെ കീഴിലുള്ളത്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ട്രിങ്കോമാലി-ബത്തികോളാ രൂപതയുടെ വെബ്സൈറ്റ് Archived 2009-10-09 at the Wayback Machine.