ബടലിക ധീര
ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബടലിക ധീര
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ബടലിക ധീര പൗവ്വാലിഞ്ചവേ |
ക്ഷീണം മാറുന്നതിനായി ദയവായി ഉറങ്ങൂ |
അനുപല്ലവി | സടലനി ദുരിതമുനുതെഗാഗോസി സാർവ്വഭൌമ സാകേതരാമാ |
സർവ്വരാജാക്കന്മാരുടെയും ചക്രവർത്തിയായ അയോധ്യയിലെ രാമാ എന്റെ തീരാദുരിതങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ദയവായി ഉറങ്ങൂ |
ചരണം | പങ്കജാസനുനി പരിതാപമുകനി പങ്കജാപ്തകുല പതിവൈവെലസി പങ്കജാക്ഷിതോ വരമുനകേഗി ജിങ്കനു ഭജിഞ്ചി മങ്കരാവണുനി മദമുലനചിനി നിശ്ശങ്കുടകു വിഭീഷണുനികി ബങ്കാരു ലങ്കനോസകി സുരുല ബ്രോചിന നിഷ്കളങ്ക ത്യാഗരാജുനി ഹൃദയമുനാ |
താമരമുകളിലിരിക്കുന്ന ബ്രഹ്മാവിന്റെ ദുരിതങ്ങളെല്ലാം അവസാനിപ്പിച്ചശേഷം താമരയിതൾ പോലെ കണ്ണുകൾ ഉള്ളവളുമായി വനത്തിലേക്ക് പോയശേഷം, മാരീചനെ വധിച്ചതിനുശേഷം, രാവണന്റെ അഹങ്കാരങ്ങൾ ശമിപ്പിച്ചശേഷം, സുവർണ്ണ ലങ്ക വിഭീഷണനു നൽകിയതിനുശേഷം, ദേവന്മാരെ രക്ഷിച്ചതിനുശേഷം, നിഷ്കളങ്കനായ ത്യാഗരാജന്റെ ഹൃദയത്തിൽ ദയവായി ഉറങ്ങൂ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം