ഗഡാരിയ-ബക്കർവാൾ അല്ലെങ്കിൽ ബക്രാവാല എന്നൊക്കെ അറിയപ്പെടുന്ന ബകർവാൾ വിഭാഗം ഹിമാലയത്തിലെ പീർപഞ്ചൽ മേഖലയിലുള്ള, കൂടുതലും സുന്നി മുസ്ലിങ്ങളിൽ പെട്ട നാടോടികളായ ആദിവാസികളാണ്.[1] അവർ പാരമ്പര്യമായി ആട്ടിടയരും കാലിമേക്കുന്നവരുമാണ്.[2] കാഷ്മീരിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും, അഫ്ഘാനിസ്ഥാന്റെ നുസ്റിസ്ഥാനിലും ഇവരെ കാണാം.[3]

ചരിത്രം തിരുത്തുക

ഇന്ത്യയിലെ കാലിമേയ്ക്കുന്ന വിഭാഗങ്ങളുമായി ഗഡാരിയ-ബക്കർവാളുകൾ പൊതു പൈതൃകം അവകാശപ്പെടുന്നുണ്ട്.

18-ആം നൂറ്റണ്ടിന്റെ മദ്ധ്യകാലത്ത് ക്ഷാമവും ഹിന്ദു ഡോഗ്ര ഭരണത്തിന്റെ നയങ്ങളും കാരണം പഞ്ചാബ് താഴ്വരയിൽ നിന്ന് കുടിയേറിയവരാണ് മിക്കവാറും ബകർവാളുകൾ ഉൾപ്പെടെയുള്ള കാശ്മീരി മുസ്ലിങ്ങൾ. പരമ്പരാഗതമായി അവർ സുന്നി മുസ്ലീങ്ങളാണ്.

നിരുക്തി തിരുത്തുക

ഇൻഡിക് ഭാഷയിൽ ഉള്ള ആട് എന്നർഥം വരുന്ന 'ബക്കര'[4] എന്ന വാക്കും സംരക്ഷകൻ/മേൽനോട്ടക്കാരൻ എന്നൊക്കെ അർഥം വരുന്ന 'വാൾ'[5] എന്ന വാക്കും ചേർന്നാണ് ബകർവാൾ എന്ന വാക്ക് ഉണ്ടായത്. മലമുകളിൽ ആടുകളെയും കന്നുകാലികളെയും മേയ്ക്കുന്നയാളുകൾ എന്നാണ് ആശയം.

സമൂഹം തിരുത്തുക

ഗോത്രപരമായി ബകർവാളുകളും ഗുജ്ജാറുകളും സമാനരാണ്. ഇവർതമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാറുണ്ട്.[6] ഗുജ്ജാറുകളെ പോലെ തന്നെ ബകർവാളുകൾക്കും ഗോത്രങ്ങളുണ്ട്. ചിലപ്പോഴൊക്കെ ബകർവാൾ സമുദായത്തിൽ പെട്ടതല്ലെങ്കിലും നാടോടികളായ ഇടയരെ ബകർവാളുകൾ എന്ന് വിളിക്കാറുണ്ട്.

ഇടയസമൂഹം അവരുടെ സമുദായത്തെ മൂന്ന് പ്രമുഖ കുടുംബക്കൂട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

(i) ദേര (വീട്ടുകാർ),
(ii) ദാദാ-പോത്രെ (വംശപരമ്പര),
(iii) ഗോത്ര (ഗോത്രം).

ദേര എന്നത് ബകർവാലകളുടെ സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാന യൂണിറ്റാണ്. കാലി മേയ്ക്കാനും സാർഥവാഹകസംഘത്തിലും അംഗബലം എണ്ണാൻ ദേരകളുടെ എണ്ണമാണ് ഉപയോഗിക്കുക.

ഒരു വ്യക്തി ഒരു സ്വതന്ത്ര ഗൃഹം സ്ഥാപിക്കുമ്പോൾ ആണ് പുതിയ ദേര നിലവിൽ വരുന്നത്. ഇത് സാധാരണയായി വിവാഹശേഷമാണ് സംഭവിക്കുക. ഇതുപോലെ ഓരോ പുത്രനും  വിവാഹം ചെയ്യുന്നതോടെ സ്വന്തം ദേര സ്ഥാപിക്കുന്നു. 5-6 അംഗങ്ങളാണ് ഓരോ ദേരയിലും ഉണ്ടാവുക. ലിംഗഭേദവും പ്രായവും അടിസ്ഥാനപ്പെടുത്തി അംഗങ്ങൾക്കിടയിൽ തൊഴിൽ വിഭജനം നിലവിലുണ്ട്.

സ്ത്രീകൾ പാചകം, അലക്ക്, വെള്ളം കൊണ്ട് വരൽ, കുട്ടികളെ വളർത്തൽ, കമ്പിളി നൂൽ നൂറ്റ് വസ്ത്രങ്ങളുണ്ടാക്കുക തുടങ്ങിയ ഗാർഹിക ജോലികൾ സ്ത്രീകളാണ് ചെയ്യാറ്. പുരുഷന്മാർ കാലികളെയോ ആട്ടിൻ കൂട്ടത്തേയോ മേയ്ക്കുക, ഉപകരണങ്ങൾ കേടുപാടുകൾ തീർക്കുക, പുല്ലും പച്ചമരുന്നുകളും കസ്തൂരി എന്നിവ ശേഖരിക്കുക, വന്യമൃഗങ്ങളെ വേട്ടയാടുക, നിലം ഉഴുക, വിളവെടുക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നു.

കുടുംബം ഇങ്ങനെ ഒരു പ്രാഥമിക സാമ്പത്തിക യൂണിറ്റ് ആയി മാറുന്നു. അണുകുടുംബമാണ് ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും യൂണിറ്റ്. പൊതുവിൽ വലിയ കൂട്ടുകുടുംബത്തിന് തുച്ഛമായ വിഭവങ്ങൾ കൊണ്ട് നിലനിൽക്കാനാവില്ല. നിരന്തരം ചലിക്കുന്ന(transhumance) ഈ സമൂഹം വർഷത്തിൽ 110 മുതൽ 130 വരെ ദിവസങ്ങൾ സഞ്ചാരത്തിലായിരിക്കും.


സാമ്പത്തിക ശാസ്ത്രം തിരുത്തുക

ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുകയും വേനൽക്കാലത്തും തണുപ്പുകാലത്തും ദേശാടനം നടത്തുകയും ചെയ്യുന്ന(Transhumance) ബകർവാൾ സമൂഹം ഹിമാലയത്തിലെ ഉയർന്നതും താഴ്ന്നതുമായ ഭൂഭാഗങ്ങളിൽ മാറിമാറി സഞ്ചരിക്കുന്നു.

പരമ്പരാഗതമായി ആട്ടിടയരാണെങ്കിലും സർക്കാർ നിയന്ത്രണങ്ങളും, ഭൂഭാഗങ്ങളുടെ സ്വഭാവം മാറുന്നതും, ജനസംഖ്യാവർദ്ധനവും, കമ്പോളത്തിന്റെ വളർച്ചയും ഒക്കെ കാരണം ചില ബകർവാൾ  സമൂഹങ്ങൾ ഒരിടത്ത് തന്നെ താമസിച്ച് കന്നുകാലി പരിപാലനം നടത്താൻ ആരംഭിച്ചിട്ടുണ്ട് .

നിയമപരമായ പദവി തിരുത്തുക

ജമ്മു-കാഷ്മീരിൽ പട്ടികവർഗമായി ബകർവാലകളെ 1991ൽ അംഗീകരിച്ചു. 2001 ലെ സ്ഥിതി പ്രകാരം ബകർവാലകൾ ഇന്ത്യാ ഗവണ്മെന്റിന്റെ ധനാത്മകമായ വിവേചനത്തിനായുള്ള പൊതു സംവരണ പരിപാടി(Indian government's general reservation program of positive discrimination) അനുസരിച്ച് പട്ടികവർഗത്തിൽ ഉൾപ്പെടുന്നു.[7]

അഫ്ഗാനിസ്ഥാനിൽ നിലവിലുള്ള ഗോത്രവർഗക്കാരെന്ന നിലയിൽ ഇവരെക്കുറിച്ച് അഫ്ഗാൻ ദേശീയ ഗാനത്തിൽ പരാമർശമുണ്ട്.[അവലംബം ആവശ്യമാണ്]


അവലംബങ്ങൾ തിരുത്തുക

  1. Bamzai, Sandeep (6 ഓഗസ്റ്റ് 2016). "Kashmir: No algorithm for Azadi". Observer Research Foundation. Archived from the original on 10 August 2016.
  2. Sofi, Umer Jan (2013). "The sedentarization process of the transhumant Bakarwal tribals of the Jammu & Kashmir (India)" (PDF). IOSR Journal Of Humanities And Social Science (IOSR-JHSS). 11 (6): 63–67. Archived (PDF) from the original on 19 December 2014.
  3. Khatana, Ram Parshad (1992). Tribal Migration in Himalayan Frontiers: Study of Gujjar Bakarwal Transhumance Economy. Gurgaon, India: South Asia Books (Vintage Books). ISBN 978-81-85326-46-7.
  4. Sanskrit: बर्कर bakara
  5. Sanskrit: पालक palaka "keeper"
  6. Raha, Manish Kumar; Basu, Debashis (1994). "Ecology and Transhumance in the Himalaya". In Kapoor, Anuk K.; Kapoor, Satwanti (eds.). Ecology and man in the Himalayas. New Delhi: M. D. Publications. pp. 33–48, pages 43–44. ISBN 978-81-85880-16-7.
  7. "List of Scheduled Tribes". Census of India: Government of India. 7 March 2007. Archived from the original on 7 February 2013.
"https://ml.wikipedia.org/w/index.php?title=ബകർവാൾ&oldid=3264788" എന്ന താളിൽനിന്ന് ശേഖരിച്ചത്