ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ The Bangladesh Road Transport Corporation (BRTC) ബംഗ്ലാദേശിന്റെ പൊതുമേഖലയിലുള്ള ഗതാഗത കോർപ്പറേഷൻ ആണ്. ഇത് ബംഗ്ലാദേശ് സർക്കാറിന്റെ 1961ലെ ഫെബ്രുവരി 4 തീയതിയിലുള്ള ഓർഡിനൻസ് നമ്പർ 7 പ്രകാരം സ്ഥാപിക്കപ്പെട്ടു. 1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുശേഷം ആണ് ഈ കോർപ്പറേഷനു ഈ പേർ ലഭിച്ചത്.[1]
രൂപഘടനതിരുത്തുക
ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ BRTC വാർത്താവിനിമയവകുപ്പിന്റെ കീഴിലുള്ള ഒരു അർദ്ധ സ്വയംഭരണ കോർപ്പറേഷൻ ആണ്. വാർത്താവിനിമയ ഗതാഗത മന്ത്രി, ഈ വകുപ്പിന്റെ സെക്രട്ടറി, കോർപ്പറേഷന്റെ ഡയറക്റ്റർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണീ സ്ഥാപനം നിയന്ത്രിക്കുന്നത്.[2][3]
സേവനങ്ങൾതിരുത്തുക
ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു BRTC യാത്രാ സേവനവും ചരക്കുകടത്തൽ സേവനവുമുണ്ട്.
ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ BRTC 3 അന്താരാഷ്ട്ര ബസ് സർവീസ് നടത്തിവരുന്നുണ്ട്. ( ധാക്ക - കൊൽകട്ട, അഗർത്തല, സിലിഗുരി എന്നീ ഇന്ത്യൻ പട്ടണങ്ങളിലേയ്ക്ക്) ബംഗ്ലാദേശിനകത്തായി അന്തർജില്ലാ സർവ്വീസുകൾ ചിറ്റഗോങ്, ബോഗ്ര, കോമില്ല, പബ്ന, റങ്പുർ, ബാരിസാൽ, സിൽഹെറ്റ് എന്നീ ബസ് ഡിപ്പോകൾ വഴി നടത്തിവരുന്നുണ്ട്. ബംഗ്ലാദേശിന്റെ ചെറുതും വലുതുമായ വിവിധ പട്ടണങ്ങളെ ബന്ധിപ്പിച്ചും അനേകം ബസ് സർവ്വീസുകൾ നടത്തിവരുന്നു.[4]
കാർഗൊ ഗതാഗതത്തിനായി ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 170 ട്രക്കുകളുടെ ഒരു ഫ്ലീറ്റ് ഓടിച്ചുവരുന്നുണ്ട്.[5] ഏതാണ്ട്, 20% സർക്കാർ ഭക്ഷ്യവസ്തുക്കൾ ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ട്രക്കുകളിലൂടെയാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്. ധാക്കയിലും ചിറ്റഗോങ്ങിലുമാണ് പ്രധാന ട്രക്ക് ഡിപ്പോകളുള്ളത്.
ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രധാന ഡ്രൈവിങ് ഇൻസ്റ്റിട്യൂട്ട് ധാക്കയിൽനിന്നും ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള ഗാസിപ്പൂർ ജില്ലയിലെ ജൊയ്ദേവ്പൂർ എന്ന സ്ഥലത്താണുള്ളത്. ചിറ്റഗീങ്, ബോഗ്ര, ഖുൽന, ഛെനൈദ എന്നിവിടങ്ങളിൽ ഇത്തരം ഇൻസ്റ്റിട്യൂട്ടുകൾ ഉണ്ട്. റിപ്പയർ, പ്രവർത്തനം എന്നിവ ഈ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നു.
Referencesതിരുത്തുക
- ↑ "WiFi-enabled BRTC buses introduced". Bangldesh News24. ശേഖരിച്ചത് 5 May 2015.
- ↑ "BRTC Key people". BRTC. ശേഖരിച്ചത് 5 May 2015.
- ↑ "How to win on pokies Australia". മൂലതാളിൽ നിന്നും 2015-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 June 2015.
- ↑ "Most BRTC buses still off roads". Dhaka Tribune. മൂലതാളിൽ നിന്നും 2015-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 5, 2015.
- ↑ "Buy used truck with LKW Ankauf Germany". LKW Ankauf. ശേഖരിച്ചത് May 5, 2015.