1971 മാർച്ച് 26 -ന് പടിഞ്ഞാറേ പാകിസ്താൻ അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide) എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന ഓപ്പറേഷൻ സേർച്‌ലൈറ്റ് എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ സൈന്യം അവരുടേ പിന്തുണയുള്ള അർദ്ധസൈനികരും കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം ചെയ്യുകയും ചെയ്തു.

1971 -ലെ ബംഗ്ലാദേശിലെ വംശഹത്യ
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം എന്നതിന്റെ ഭാഗം
സ്ഥലംകിഴക്കേ പാകിസ്താൻ
തീയതി21 മാർച്ച്– 16 ഡിസംബർ 1971
ആക്രമണലക്ഷ്യംBengali nationalists
ആക്രമണത്തിന്റെ തരം
നാടുകടത്തൽ, വംശീയ ശുദ്ധീകരണം, കൂട്ടക്കൊല, വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടുള്ള ബലാൽസംഘം
മരിച്ചവർഏതാണ്ട് 300,000[1] നും 3,000,000 നും ഇടയിൽ [2][3][4]
ആക്രമണം നടത്തിയത്പാകിസ്താൻ പാകിസ്താൻ സേന
Shanti committee
Razakars
Al-Badr
Al-Shams

അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ വംശഹത്യ തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

  1. "Bangladesh war: The article that changed history – Asia". BBC. 25 March 2010.
  2. Samuel Totten; William S. Parsons; Israel W. Charny (2004). Century of Genocide: Critical Essays and Eyewitness Accounts. Psychology Press. pp. 295–. ISBN 978-0-415-94430-4.
  3. Sandra I. Cheldelin; Maneshka Eliatamby (18 August 2011). Women Waging War and Peace: International Perspectives of Women's Roles in Conflict and Post-Conflict Reconstruction. Bloomsbury Publishing. pp. 23–. ISBN 978-1-4411-6021-8.
  4. "Bangladesh sets up war crimes court – Central & South Asia". Al Jazeera. 25 March 2010. Archived from the original on 5 June 2011. Retrieved 23 June 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക