ബംഗ്ലാദേശിലെ ഗതാഗതം
ബംഗ്ലാദേശിലെ ഗതാഗത സംവിധാനം ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ സുപ്രധാന ഭാഗമാണ്. ബംഗ്ലാദേശിന്റെ വിമോചനത്തിനുശേഷം അതിന്റെ ഇൻഫ്രാസ്ട്രക്റ്ററിന്റെ വികസനം വളരെ ദ്രുതഗതിയിൽ നടന്നുവരുന്നു. ഇന്ന്, കര, ജല വായു ഗതാഗത സംവിധാനം വൈവിദ്യവത്കരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, എല്ലാ ലഭ്യമായ ഗതാഗതസംവിധാനവും ഇന്നും എല്ലായിടത്തും ലഭ്യമല്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗ്ലാദേശിനു ഗതാഗതത്തിനായി മാത്രം താഴെപ്പറയുന്ന 4 മന്ത്രാലയങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.
- റോഡ് സുരക്ഷ– Ministry of Road Transport and Bridges
- റെയിൽ ഗതാഗതം– Ministry of Railways (Bangladesh)
- സിവിൽ ഗതാഗതം Ministry of Civil Aviation and Tourism
- ജലഗതാഗതം– Ministry of Shipping (Bangladesh)
റോഡ് ഗതാഗതത്തിന്റെയും പാലങ്ങളുടെയും മന്ത്രാലയത്തിനു രണ്ടു ഡിവിഷനുകളുണ്ട്:
- റോഡ് ഗതാഗതവും ഹൈവേയും
- പാലങ്ങളുടെ ഡിവിഷൻ
റോഡ്
തിരുത്തുകതുടർച്ചയായ വാണിജ്യവികസനഫലമായി ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക അതിയായ ഗതാഗതക്കുരുക്ക് അഭിമുഖീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ഇന്ന്, ബംഗ്ലാദേശിലെ ഏറ്റവും വലുതും ജനസംഖ്യ കൂടിയതും സാന്ദ്രതയേറിയതുമായ ഈ മെട്രോപ്പോലിട്ടന്റെ തദ്ദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിവരുന്നുണ്ട്. അനേകം സർക്കാർ പൊതുഗതാഗതഏജൻസികളും ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി നയങ്ങൾ രൂപീകരിക്കുകയും പ്രൊജക്റ്റുകളും പ്രോഗ്രാമുകളും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിനു, 1991-94ൽ ആസൂത്രണത്തിന്റെ മന്ത്രാലയം നടത്തിയ ഒരു പഠനത്തിൽ, ധാക്ക സിറ്റി കോറ്പ്പറേഷനും രാജ്ധാനി ഉന്നയൻ കാർത്രിപക്ക്ഖ ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി എന്നീ സ്ഥാപനങ്ങൾ പരസ്പരസഹകരണമില്ലാതെ തങ്ങളുടെ സ്വന്തം പ്രവർത്തനങ്ങൾ മാത്രം ചെയ്യുന്നതിനാൽ ഇവ ശരിയായ ഫലത്തിലെത്താൻ കഴിയുന്നില്ല
ലോകബാങ്കിൽനിന്നും ലഭിച്ച സാമ്പത്തികസഹായമുപയോഗിച്ച്, 1998ൽ ബംഗ്ലാദേശ് സർക്കാർ, ധാക്ക ട്രാൻസ്പോർട്ട് കോ ഓർഡിനേഷൻ ബോഡ് സ്ഥാപിച്ചു. യു എസ് കൺസൾട്ടിംഗ് ഗ്രൂപ്പ് ആയ ലൂയിസ് ബെർജറും ബംഗ്ലാദേശ് കൺസൾട്ടന്റ് ലിമിറ്റഡുമായിച്ചേർന്ന് നഗരഗതാഗത പ്ലാൻ (urban transport plan) കമ്മിഷൻ ചെയ്തു. 2008ലാണ് പ്ലാൻ തുടങ്ങിയത്. ഇതുപ്രകാരം ഗ്രേറ്റർ ധാക്ക സിറ്റിയും അനുബന്ധ സ്ഥലങ്ങളായ ടോംഗി, ഗാസിപ്പൂർ, സവാർ, നാരായൺഗഞ്ച്, കെരാണിഗഞ്ച്, നർഷിങ്ദി, മണിക്ഗഞ്ച് എന്നിവിടങ്ങളും ഉൾപ്പെടുന്ന 1,530 ചതുരശ്ര കിലോമീറ്റർ പ്രദേശം ഈ പദ്ധതിയിൽപ്പെടുന്നു. ഈ പ്ലാൻ ലക്ഷ്യം വയ്ക്കുന്നത്, 15 സുപ്രധാന നയപ്രശ്നങ്ങളാണ്. ഇവയിൽ, സുരക്ഷിതത്വം, കൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ തെരഞ്ഞെടുക്കൽ, പൊതുഗതാഗതസംവിധാനം, മോട്ടോർവാഹനങ്ങളില്ലാത്ത ഗതാഗതസംവിധാനം, യാത്രാവശ്യ മാനേജുമെന്റ്, മാസ് ട്രാൻസ്പോർട്ട് സംവിധാനം, തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഈ 15 പ്രശ്നങ്ങൾ കണ്ടെത്തിയതിൽനിന്നും 70 വ്യത്യസ്ത നയനിർദ്ദേശങ്ങൾ രൂപീകരിച്ചു. പിന്നീട്, 10 സമഗ്രമായ ഗതാഗത തന്ത്രങ്ങൾ മൂല്യനിർണ്ണയനത്തിനു വിധേയമാക്കി.[1] അന്തിമമായി, ഇപ്പോൾ ഉപയൊഗിക്കുന്ന 3 വരി മാസ് റാപ്പിഡ് ട്രാൻസിറ്റ് Mass Rapid Transit (MRT), 3 വരി ബി ആർ ടി എന്നിവയ്ക്കു പുറമേ, ഈ പ്ലാനിൽ കൂടുതൽ റോഡുകൾ നിർമ്മിക്കുവാനും നിർദ്ദേശമുണ്ട്. ഇതിനുപരിയായി, ഈ പ്ലാനിൽ, പട്ടണത്തിന്റെ ഉള്ളിലും ചുറ്റുമായി 54 പുതിയ റോഡുകളും 3 ഉയർന്ന എക്സ്പ്രസ്സ് വേയും വൃത്തത്തിലുള്ള ജലപാതയും നിർമ്മിക്കാനായി നിർദ്ദേശിച്ചിട്ടുണ്ട്.[2]
പ്രധാനമന്ത്രി ഷേയ്ക് ഹസീന, ബംഗ്ലാദേശിന്റെ ഏറ്റവും ഉയരം കൂടിയ റോഡ് ആയ തൻചി-അലികദം റോഡ് 2015ൽ ഒരു വീഡിയോ കോൺഫറൻസിങ്ങിൽ കൂടി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശ് കരസേനയുടെ മേൽനോട്ടത്തിൽ Tk 1.17 ദശലക്ഷം ടക്ക ചെലവാക്കിയാണ് സമുദ്രനിരപ്പിൽനിന്നും 2500 അടി ഉയരമുള്ള ഈ റോഡ് നിർമ്മിച്ചത്. ഇത് ഉയർന്ന മലമ്പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ വികസനം സാദ്ധ്യമാക്കി.
ട്രാഫിക്‌ജാം
തിരുത്തുക250,000 ൽക്കൂടുതൽ വാഹനങ്ങൾ ബംഗ്ലാദേശിലുണ്ട്. ബംഗ്ലാദേശിന്റെ ഉയർന്ന ജനസംഖ്യയും ഇന്നത്തെ അടിസ്ഥാനസൗകര്യവികസനത്തിന്റെ അപര്യാപ്തതയും അടിക്കടിയുണ്ടാകുന്ന ട്രാഫിക് ജാമുകളും വിലകൂടിയ ഇന്ധനം പാഴാക്കാൻ ഇടയാക്കുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യുന്നു.
റെയിൽവേ
തിരുത്തുകവായു
തിരുത്തുകവ്യോമയാനഗതാഗതം
തിരുത്തുക1972ൽ പ്രവർത്തനം തുടങ്ങിയ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ബംഗ്ലാദേശിന്റെ ദേശീയ എയർലൈനാണ്. മറ്റു ബംഗ്ലാദേശ് എയർലൈനുകൾ ആണ്, നോവോഎയർ, റീജ്ന്റ് എയർവെയ്സ്, യുണൈറ്റഡ് എയർവെയ്സ് എന്നിവ., ഈ എല്ലാ എയർലൈൻസിനും ധാക്കയിലെ ഹസ്രത്ത് ഷാ ജലലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഹബ് ഉണ്ട്. ഇവർ അന്തർരാഷ്ട്രവും അന്താരാഷ്ട്രവുമായ ഫ്ലൈറ്റുകൾ നടത്തിവരുന്നുണ്ട്.
ജലം
തിരുത്തുകThere are 5,150–8,046 കി.മീ (16,896,000–26,398,000 അടി) of navigable waterways (includes 2,575–3,058 കി.മീ or 8,448,000–10,033,000 അടി of main cargo routes).
തുറമുഖങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Baumaschine Ankauf germany provides to Bangladesh". LKW Ankauf. Retrieved 5 May 2015.
- ↑ Sunny 2011, p. 9
നോട്ടുകൾ
തിരുത്തുക- Sunny, Sanwar (2011). Green Buildings, Clean Transport and the Low Carbon Economy: Towards Bangladesh's Vision of a Greener Tomorrow. Germany: LAP Publishers. ISBN 978-3-8465-9333-2.
This article incorporates public domain material from the സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ website https://www.cia.gov/library/publications/the-world-factbook/index.html.