ഫ്ളോറ ട്രിസ്റ്റാൻ
ആധുനിക സ്ത്രീ പക്ഷവാദത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു ഫ്ളോര-സെലസ്റ്റീൻ തെരേസെ-ഹെന്റിയറ്റ് ട്രിസ്റ്റാൻ-മോസ്കോസോ അഥവാ ഫ്ളോറ ട്രിസ്റ്റാൻ.1803 ഏപ്രിൽ 7-ന് ഫ്രാൻസിൽ ജനിച്ചു.ഭർത്താവ് ആന്ദ്രെ ചാസൽ.
ജീവിതം
തിരുത്തുകസ്പാനിഷ് അൽമേഡയിലെ കേണലായ മരിയാനോ ട്രിസ്റ്റാൻ വൈമോസ് കോസുയുടെയും,ഫ്രഞ്ച് വനിത ആനിലെയിസ് നേയുടെയും മകളായി ജനിച്ചു.എഴുത്തുകാരിയും പൊതു പ്രവർത്തകയുമായിരുന്ന ഇവർ പോൾ ഗൗഗിൻസിന്റെ മുത്തശ്ശിയുമായിരുന്നു.കുട്ടിക്കാലത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടിയും ജീവിച്ചുപോന്ന ട്രിസ്റ്റാൻതന്റെ പിതാവിന്റെ ആകസ്മിക മരണത്തോടെ ജീവിതം ആകെ അലങ്കോലപ്പെട്ട അവസ്ഥയിലായി.എങ്കിലും,വളരെ പെട്ടെന്നു തന്നെ ആരോഗ്യം തിരിച്ചെടുത്ത അവർ,ധാരാളം സഞ്ചാരക്കുറിപ്പുകളും മറ്റുെ എഴുതാൻ തുടങ്ങി.
സമൂഹത്തിലെ സ്ത്രീജനതക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച ഫ്രഞ്ച് വനിതയായിരുന്നു ട്രിസ്റ്റാൻ. ഒരു സ്ത്രീ ഭർത്താവായ പുരുഷനിൽ നിന്നും ഏൽക്കേണ്ടിവരുന്ന യാതനകൾക്കെതിരെ ഇവർ ശബ്ദമുയർത്തി.ട്രിസ്റ്റാന്റെ അഭിപ്രായത്തിൽ ഫ്രാൻസിലെ ഓരോ യുവതിയും വിവാഹത്തോടെ വേശ്യയായി മാറുന്നു എന്നും ,വിവാഹ മോചനത്തോടെ മാത്രമേ ഫ്രാൻസിന്റെ ധാർമികത ഉയർത്താൻ കഴിയൂ എന്നുമാണ്.സമൂഹത്തിൽ ഒരു സ്ത്രീ ഒരിക്കലും അവരുടെ പുരുഷന്റെ കീഴിൽ നിൽക്കാനോ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കാനോ താൽപര്യപ്പെടില്ല.പകരം സമൂഹം കാലങ്ങളായി അവരെ അടിച്ചേൽപ്പിച്ചിട്ടുള്ള ചില പൊതു ധാരണകൾ മാത്രമാണിത് എന്നും ട്രിസ്റ്റാൻ പറയുന്നു.
ഒരു സ്ത്രീ പക്ഷവാദി എന്നതിനു പുറമേ നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു അവർ.സ്ത്രീകളുടെയും തൊഴിലാളി വർഗത്തിന്റെയും അവകാശ സംരക്ഷണത്തിന് വേണ്ടി ധീരമായി പോരാടിയ ആ വനിത 1844 നവംബർ 14 ന് ഫ്രാൻസിലെ ബോർഡിയൂസ്സിൽ വെച്ച് മരണമടഞ്ഞു.