ഫ്ലോറൻസ് വാൻ ലിയർ എർലെ കോട്ട്സ്

ഫ്ലോറൻസ് വാൻ ലിയർ എർലെ നിക്കോൾസൺ കോട്ട്സ് (ജീവിതകാലം: ജൂലൈ 1, 1850 - ഏപ്രിൽ 6, 1927) ഒരു അമേരിക്കൻ കവയിത്രിയായിരുന്നു.

ഫ്ലോറൻസ് വാൻ ലിയർ എർലെ കോട്ട്സ്
Florence Van Leer Earle Coates, pre-1916
Florence Van Leer Earle Coates, pre-1916
ജനനം(1850-07-01)ജൂലൈ 1, 1850
Philadelphia, Pennsylvania, U.S.
മരണംഏപ്രിൽ 6, 1927(1927-04-06) (പ്രായം 76)
Hahnemann Hospital, Philadelphia, Pennsylvania, U.S.
NicknameFlorence Van Leer Earle
തൊഴിൽPoet
Philanthropist
പങ്കാളിEdward Hornor Coates
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

പെൻ‌സിൽ‌വാനിയയിലെ ഫിലാഡൽ‌ഫിയയിലാണ് അവർ ജനിച്ചത്. പ്രശസ്ത അടിമത്ത വിരുദ്ധ പോരാളിയും മനുഷ്യസ്‌നേഹിയുമായ തോമസ് എർലെയുടെ ചെറുമകളും ഫിലാഡൽഫിയയിലെ അഭിഭാഷകനായ ജോർജ്ജ് എച്ച്. എർലെയുടേയും പത്നി ഫ്രാൻസെസ് ("ഫാനി") വാൻ ലിയർ എർലെയുടേയും മൂത്തപുത്രിയുമായി വാൻ ലിയർ കുടുംബത്തിലെ ഒരു അംഗമായി ജനിച്ച അവരുടെ മുന്നൂറോളംവരുന്ന കവിതാസൃഷ്ടികൾ സ്വദേശത്തും വിദേശത്തുമായി - സാഹിത്യ മാസികകളായ അറ്റ്ലാന്റിക് മാസിക, സ്‌ക്രിബ്‌നേർസ് മാഗസിൻ, ദി ലിറ്റററി ഡൈജസ്റ്റ്, ലിപ്പിൻകോട്ട്സ്, ദി സെഞ്ച്വറി മാഗസിൻ, ഹാർപേർസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെടുകയും സ്വദേശത്തും വിദേശത്തും മിസ്സിസ് കോട്ട്സ് ഖ്യാതി നേടുകയും ചെയ്തു. മിസ്സിസ് എച്ച്. എച്ച്. എ. ബീച്ച് (ആമി ചെന്നി ബീച്ച്), ക്ലേട്ടൺ ജോൺസ്, ചാൾസ് ഗിൽബർട്ട് സ്പ്രോസ് തുടങ്ങിയ സംഗീതജ്ഞരാണ് അവരുടെ പല കവിതകളും സംഗീത സജ്ജമാക്കിയത്.

അടമത്ത വിരുദ്ധ പോരാളിയായും അദ്ധ്യാപകനുമായ തിയോഡോർ ഡ്വൈറ്റ് വെൽഡിന്റെ നിർദ്ദേശപ്രകാരം ന്യൂ ഇംഗ്ലണ്ടിലെ സ്കൂളിൽ വിദ്യാഭ്യാസം ചെയ്ത അവർ പാരീസിലെ കോൺവന്റ് ഓഫ് ദ സേക്രഡ് ഹാർട്ടിലുടെ (റൂ ഡി വാരെൻ)[1] വിദേശ വിദ്യാഭ്യാസവും നേടുകയും അക്കാലത്തെ പ്രശസ്ത അധ്യാപകരുടെ കീഴിൽ ബ്രസ്സൽസിൽ സംഗീതം പഠിക്കുകയും ചെയ്തു.

സാഹിത്യ-സാമൂഹിക നിരൂപകനായ മാത്യു അർനോൾഡ് ശ്രീമതി കോട്ട്സിന്റെ എഴുത്തുരീതിയെയും ഒപ്പം കവിതയെയും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രഭാഷണ പര്യടനങ്ങൾ തന്നെ ഫിലാഡൽഫിയയിലേക്ക് എത്തിച്ചപ്പോൾ അദ്ദേഹം കോട്ട്സിന്റെ ജെർമന്റൗൺ ഹോമിലെ ഒരു അതിഥിയായിരുന്നു. അർനോൾഡിന്റെ അമേരിക്കയിലെ ആദ്യ സന്ദർശന-പ്രഭാഷണ പര്യടനത്തിനിടെ കോട്ട്സും അർനോൾഡും ആദ്യമായി ന്യൂയോർക്കിൽ ആൻഡ്രൂ കാർനെഗിയുടെ വീട്ടിൽവച്ചു കണ്ടുമുട്ടുകയും "അവിടെ അവർ ഒരു ശാശ്വത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു."[2] പര്യടനം (1883 ഒക്ടോബർ മുതൽ 1884 മാർച്ച് വരെ നീണ്ടുനിന്നത്) 1883 ഡിസംബറിൽ അർനോൾഡിനെ ഫിലാഡൽഫിയയിലേക്ക് കൊണ്ടുവരുകയും അവിടുത്തെ അസോസിയേഷൻ ഹാളിൽ "ഡോക്ട്രിൻ ഓഫ് റെംനന്റ്", "എമേഴ്‌സൺ" എന്നീ വിഷയങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.[3] അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനവും അമേരിക്കൻ പര്യടനവും 1886-ൽ നടക്കുകയും ജൂൺ ആദ്യം അദ്ദേഹം ഫിലാഡൽഫിയയിലേക്ക് എത്തുകയും അവിടെ അദ്ദേഹം മിസ്റ്റർ ആന്റ് മിസ്സിസ് കോട്ട്സിന്റെ ആതിഥേയത്വത്തിൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റി ചാപ്പലിൽ "വിദേശ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്തു.[4] ഇംഗ്ലണ്ടിലെ സർറേയിലെ കോബാമിലെ പെയിൻസ് ഹിൽ കോട്ടേജിലുള്ള വീട്ടിൽ നിന്ന് 1887[5] ലും 1888[6] ലും അർനോൾഡ് മിസ്സിസ് കോട്ട്സിനെഴുതിയ കത്തുകളിൽ അവരുടെ ജെർമൻ‌ ടൌൺ‌ വസതിയായിരുന്ന "വില്ലിംഗ് ടെറസ്" ലെ അവരുടെ "തുലിപ്-മരങ്ങളേയും മാപ്പിളുകളേയും" അദ്ദേഹം ഓർമ്മിക്കുന്നതും ഇഷ്ടപ്പെടുന്നതും വിവരിച്ച് എഴുതിയിരുന്നു. മിസ്സിസ് കോട്ട്സ് അപൂർവ്വമായി മാത്രമാണ് ഗദ്യ കൃതികൾ എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നതെങ്കിലും 1894 ഏപ്രിലിലും വീണ്ടും 1909 ഡിസംബറിലും ദി സെഞ്ച്വറി, ലിപ്പിൻകോട്ട് മാസികകളുടെ ലക്കങ്ങളിൽ തന്റെ ഉപദേഷ്ടാവിനെ അനുസ്മരിപ്പിക്കുന്നതിനായി അവൾ പേനയെന്തിയിരുന്നു.

1887 നും 1912 നും ഇടയിലുള്ള​ കാലഘട്ടങ്ങളിൽ മിസ്സിസ് കോട്ട്സ് ദി സെഞ്ച്വറി മാസികയിൽ രണ്ട് ഡസനിലധികം കവിതകൾ പ്രസിദ്ധീകരിച്ചു. സെഞ്ച്വറി എഡിറ്റർ റിച്ചാർഡ് വാട്സൺ ഗിൽഡറും മറ്റുള്ളവരും തമ്മിലുള്ള അവളുടെ കത്തിടപാടുകൾ ന്യൂയോർക്ക് പബ്ലിക് ലൈബ്രറി ഡിജിറ്റൽ കളക്ഷൻസ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[7]

  1. The Sacré Cœur (Sacred Heart) in Paris, France was a convent school for young girls run by nuns that fell to the French government as a result of the "religious orders" law of 1904, which involved the separation of church and state, and prohibited religious orders from teaching. The site of the former convent is now the Rodin Museum.
  2. Notable Women of Pennsylvania (1947), edited by Gertrude B. Biddle and Sarah D. Lowrie.
  3. "Matthew Arnold on the Doctrine of the Remnant." Philadelphia Inquirer, 28 December 1883.
  4. "Reception to Matthew Arnold." Philadelphia Inquirer, 11 June 1886.
  5. Letter from Matthew Arnold to Florence Van Leer Earle Coates dated 29 January 1887.
  6. Letter from Matthew Arnold to Florence Van Leer Earle Coates dated 24 February 1888.
  7. Manuscripts and Archives Division, The New York Public Library. "Coates, Florence Van Leer Earle" The New York Public Library Digital Collections. 1886 - 1914. https://digitalcollections.nypl.org/items/ab8d1c90-6238-0134-2dec-00505686a51c