ഫ്ലോറൻസ് എലിസ അല്ലെൻ (October 4, 1876 – December 31, 1960) അമേരിക്കൻ ഗണിതജ്ഞയും സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കാനായി പ്രവർത്തിച്ച വനിതയുമാണ്.[1][2] 1907ൽ വിസ്‌കോൺസിൻ-മാഡിസൺ സർവ്വകലാശാലയിൽനിന്നും പിഎച്ച് ഡി നേടിയ രണ്ടാമത്തെ വനിതയും ആ ഡിപ്പാർട്മെന്റിൽനിന്നും അത്തരത്തിൽ ഉന്നതബിരുദം നേടിയ നാലാമത്തെ വനിതയുമാണ്.

ജീവചരിത്രം

തിരുത്തുക

അല്ലെൻ വിസ്കോൺസിനിൽ ഹൊറികോൺ എന്ന സ്ഥലത്തു ജനിച്ചു. അവർക്ക് ഒരു മൂത്ത സഹോദരനുണ്ട്. അവരുടെ പിതാവ് ഒരു അഭിഭാഷകൻ ആണ്.

ഫ്ലോറൻസ് അല്ലെൻ 1900ൽ ആണ് വിസ്‌കോൺസിൻ സർവ്വകലാശാലയിൽനിന്ന് ബിരുദമെടുത്തത്.

ഫ്ലോറൻസ് അല്ലെൻ വിസ്‌കോൺസിൻ സർവ്വകലാശാലയിൽ ഒരു അസിസ്റ്റന്റ് ആയി ജോലിചെയ്തു. 1902ൽ അവർ ഇൻസ്ട്രക്റ്റർ ആയി. 1907ൽ ജ്യാമിതിയിൽ ആണ് ഡോക്ടറേറ്റ് നേടിയത്. 945ൽ ആ സർവ്വകലാശാലയിൽത്തന്നെ അസിസറ്റന്റ് പ്രൊഫസ്സർ ആയി. 1947ൽ റിട്ടയർ ചെയ്തു. 1960ൽ 84 വയസ്സിലാണ് മരിച്ചത്. [3] She died at the age of 84 in 1960 in Madison, Wisconsin.[3]

  1. "Biographies of Women Mathematicians". Agnes Scott College. Retrieved 1 August 2014.
  2. Leonard, John William (1914). Woman's Who's Who of America. New York: American Commonwealth Company. p. 43. ISBN 0-8103-4018-6.
  3. 3.0 3.1 Green, Judy; LaDuke, Jeanne (2009). Pioneering Women in American Mathematics: The Pre-1940 PhD's. American Mathematical Soc. p. 123. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_എലിസ_അല്ലെൻ&oldid=3778963" എന്ന താളിൽനിന്ന് ശേഖരിച്ചത്