ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ

ഫ്ലൈറ്റ് റെക്കോർഡർ ഓൺ-ബോർഡ് സിസ്റ്റങ്ങളിൽ നിന്നും സെൻസറുകളിൽ നിന്നുമുള്ള പാരാമട്രിക് ഫ്ലൈറ്

വിമാനങ്ങളിൽ നടക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോർഡർ ഉപകരണമാണമാണ്‌ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ (Flight Data Recorder (FDR)). വിമാനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തുകയാണ്‌ ഇത് ചെയ്യുന്നത്.വിമാനത്തിന്റെ യാത്രാചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഫൈ്‌ളറ്റ് ഡാറ്റ റെക്കോർഡറിൽ പകർത്തുന്നത്. വേഗം കൂട്ടുന്നത്, എൻജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, ഉയരം, സ്ഥാനം തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. മറ്റൊരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോർഡറാണ്‌ കോക്പിറ്റ് വോയ്സ് റെക്കോർഡർ (Cockpit Voice Recorder അഥവാ CVR), കോക്പിറ്റിൽ നടക്കുന്ന സംഭാഷണങ്ങൾ, ക്രൂ അംഗങ്ങളും മറ്റുള്ളവരും നടത്തുന്ന ആശയവിനിമയങ്ങൾ, എയർ ട്രാഫിക്ക് കൺട്രോളിലെ അംഗങ്ങളോടുള്ള സംഭാഷണങ്ങൾ, യാത്രക്കാർക്ക് നൽകുന്ന മുന്നറിയിപ്പുകൾ,വിമാനത്തിനുള്ളിലെ മറ്റ് ശബ്ദങ്ങൾ എന്നിവ ഇത് രേഖപ്പെടുത്തുന്നു. ചിലപ്പോൾ രണ്ട് ധർമ്മങ്ങളും നിർവ്വഹിക്കുന്ന ഒരൊറ്റ ഉപകരണമായിരിക്കും. (Digital Voice Data Recorder - DVDR)

ഒരു ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ,(English translation: FLIGHT RECORDER DO NOT OPEN)
ഫ്ലൈറ്റ് ഡാറ്റാ റെക്കൊർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും.
After the crash of Gol Transportes Aéreos Flight 1907, Brazilian Air Force personnel recover the flight data recorder of PR-GTD, the Boeing 737-8EH used for the flight, in the Amazon Rainforest in Mato Grosso, Brazil.

ബ്ലാക്ക് ബോക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇതിൽ രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ വിമാന അപകടങ്ങളുടെ അന്വേഷണങ്ങൾക്കും മറ്റ് സുരക്ഷാ വസ്തുതകളുടെ - ഉപകരണങ്ങളുടെ അപചയം, എൻജിന്റെ പ്രവർത്തനം തുടങ്ങി വിമാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന്‌ ഉപയോഗിക്കപ്പെടുന്നു. അപകടങ്ങളുടെ അന്വേഷണങ്ങളിലെ ഇതിന്റെ പ്രാധാന്യം കാരണം ഈ ഉപകരണം ശക്തമായ ആഘാതങ്ങൾ അഗ്നി തുടങ്ങിയവയെ അതിജീവിക്കുന്ന തരത്തിൽ എൻജിനീയറിങ്ങ് ചെയ്ത ശക്തമായ കവചത്തിൽ നിർമ്മിക്കപ്പെടുകയാണ്‌ ചെയ്യുന്നത്. ബ്ലാക്ക് ബോക്സ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അപകടാവശിഷ്ടങ്ങളിൽ നിന്ന് പെട്ടെന്ന് തിരിച്ചറിയത്തക്കവിധം തെളിഞ്ഞ ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള താപപ്രതിരോധ ചായം പൂശപ്പെട്ട രീതിയിലാണ്‌ ഇവ കാണപ്പെടുക, അപകടങ്ങൾ തരണം ചെയ്യുന്നതിനായി വിമാനത്തിന്റെ വാലി‍ൽ ആണ്(Empennage, ഏറ്റവും പിൻഭാഗം) ഇവ ഘടിപ്പിക്കപ്പെടുക. ഒരു ചെരിപ്പുപെട്ടിയെക്കാൾ അല്പം കൂടുതൽ വലിപ്പമുള്ള ബ്ലാക്‌ബോക്‌സിന് പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കാൻ കഴിയും. ഉയർന്ന താപത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഉരുക്കുകവചമുള്ളതിനാൽ വൻ അഗ്‌നിബാധയെപ്പോലും അതിജീവിക്കാനാവും. വെള്ളത്തിൽ മുങ്ങിപ്പോയാലും പ്രവർത്തനക്ഷമമായിരിക്കുംഅപകടത്തിനു ശേഷം ആളുകളെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയും മറ്റുള്ളവരെ കണ്ടെടുത്തതിനും ശേഷം ബ്ലാക്ക് ബോക്സിനെ കണ്ടെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്‌.

ചരിത്രം

തിരുത്തുക

ഫ്രാൻകോയിസ് ഹുസ്സനോട്ടും പോൾ ബുക്കോയിനും ചേർന്നാണ് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്റെ ആദ്യ രൂപം കണ്ടുപിടിച്ചത്. ഇത് 1939ൽ ഫ്രാൻസിലെ മറിഗ്നാനി ഫ്ലൈറ്റ് ടെസ്റ്റ് സെന്ററിൽ വച്ചാണ്. ഇവർ തന്നെ നിർമ്മിച്ച ടൈപ്പ് എച്.ബി എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. ഇത് ശരിക്കും ഒരു ഫോട്ടോഗ്രാഫിക് ഉപകരണം മാത്രമായിരുന്നു. എന്തുകൊണ്ടെന്നാൽ വിവരങ്ങൾ ശേഖരിച്ചിരുന്നത് ഏട്ടു മീറ്റർ നീളവും 88 മില്ലിമീറ്റർ വീതിയുമുള്ള ഒരു ഫോട്ടോഗ്രാഫിക്ക് ഫിലിമിലായിരുന്നു.ശേഖരിക്കപ്പെടേണ്ട വിവരങ്ങളെ ഒരു കണ്ണാടിയുടെ സഹായത്തോടെയാണ് ചിത്രമായി ശേഖരിച്ചിരുന്നത് [1][2] ചിത്രങ്ങളായി ശേഖരിക്കപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ കഴിയും എന്നുള്ളതാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ പിന്നീടു വന്ന കാന്തിക സഹായത്തോടെയുള്ളതും അല്ലെങ്കിൽ ഫ്ലാഷ് മെമ്മറി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളെപോലെ പിന്നീട് ഉപയോഗിക്കാനോ , മായ്ചുകളയാനോ സാധിക്കയില്ല. എന്നാൽ ഇത്തരം ഉപകരണം ഒറ്റ ഉപയോഗത്തിനു മാത്രമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ഉപകരണം പരിശീലനസമയത്തുമാത്രമേ ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നില്ല , മാത്രമല്ല ശബ്ദം ഇതിൽ രേഖപ്പെടുത്താനായി കഴിയുകയില്ലായിരുന്നു.

  1. Jean-Claude Fayer, Vols d’essais: Le Centre d’Essais en Vol de 1945 à 1960, published by E.T.A.I. (Paris), 2001, 384 പേജുകൾ, ISBN 2-7268-8534-9
  2. പേജ് 207 കാണുക of Denis Beaudouin, Chloé Beaudouin, Charles Beaudouin: une histoire d'instruments scientifiques, published by EDP Sciences Editions, 2005, 285 pages, ISBN 2868838073, available on Google Books