ഫ്ലേമിംഗ് സ്റ്റാർ 1960-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ വെസ്റ്റേൺ ചിത്രമാണ്. എൽവിസ് പ്രെസ്ലി, ബാർബറ ഈഡൻ, സ്റ്റീവ് ഫോറസ്റ്റ് എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ക്ലെയർ ഹഫേക്കറുടെ ഫ്ലമിംഗ് ലാൻസ് (1958) എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതാണ്. പ്രെസ്ലി തൻ്റെ മികച്ച അഭിനയ പ്രകടനങ്ങളിലൊന്ന് മിക്സഡ് ബ്ലഡ് "പേസർ ബർട്ടൺ" എന്ന നാടകീയ വേഷത്തിലൂടെ നൽകിയെന്ന് നിരൂപകർ സമ്മതിച്ചു. ഡോൺ സീഗൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ചിത്രീകരണ സമയത്ത് ബ്ലാക്ക് സ്റ്റാർ എന്ന പേരുമുണ്ടായിരുന്നു.[1]

ബോക്‌സ് ഓഫീസ് ചാർട്ടിൽ ചിത്രം 12-ാം സ്ഥാനത്തെത്തി. യൂട്ടായിലും ലോസ് ഏഞ്ചൽസിലും കാലിഫോർണിയയിലെ തൗസൻ്റ് ഓക്‌സിലെ വൈൽഡ്‌വുഡ് റീജിയണൽ പാർക്കിലുമായിരുന്നു ഇത് ചിത്രീകരിച്ചത്.[2] തൗസൻഡ് ഓക്‌സിലെ വൈൽഡ്‌വുഡിന് സമീപമുള്ള ഒരു പാതയ്ക്ക് സിനിമയുടെ പേരിൽ ഫ്ലേമിംഗ് സ്റ്റാർ അവന്യൂ എന്ന് പേരിട്ടു.[3]

  1. FLAMING STAR Monthly Film Bulletin; London Vol. 28, Iss. 324, (January 1, 1961): 31.
  2. Schad, Jerry (2009). Los Angeles County: A Comprehensive Hiking Guide. Wilderness Press. pp 35–36. ISBN 9780899976396.
  3. Bidwell, Carol A. (1989). The Conejo Valley: Old and New Frontiers. Windsor Publications. ISBN 9780897812993. p. 82.
"https://ml.wikipedia.org/w/index.php?title=ഫ്ലേമിംഗ്_സ്റ്റാർ&oldid=4122834" എന്ന താളിൽനിന്ന് ശേഖരിച്ചത്