ഫ്ലൂറോഇലാസ്റ്റോമർ , ഫ്ലൂറോറബ്ബർ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വിഭാഗം ഇലാസ്റ്റോമറുകളുടെ പ്രത്യേകതകൾക്കെല്ലാം കാരണം ഇവയിലെ ഫ്ലൂറിൻ തന്മാത്രകളാണ്. 1957-ൽ ഡ്യൂപോൺട് ഏറ്റവും ആദ്യം വിപണിയിലെത്തിച്ച ഉത്പന്നമാണ് വിറ്റോൺ (Viton® A)[1],[2].

രസതന്ത്രം

തിരുത്തുക

ശൃംഖലകളുടെ മുഖ്യകണ്ണികൾ -C-C- ബോണ്ടുകളാണ്.വിനിലിഡീൻ ഫ്ലൂറൈഡിന്റേയും ഹെക്സാഫ്ലൂറോപ്രെപ്പിലീനിന്റേയും കോപോളിമറാണ് വിറ്റോൺ ഏ. ഫ്ലൂറിന്റെ തോത് 66ശതമാനത്തോളം ഉണ്ടാകാം. വിനിലിഡീൻ ഫ്ലൂറൈഡ്, ഹെക്സാഫ്ലൂറോപ്രെപ്പിലീൻ, ടെട്രാഫ്ലൂറോഎഥിലീൻ എന്നിങ്ങനെ മുന്ന് ഏകകങ്ങളടങ്ങിയ ടെർപോളിമറാണ് വിറ്റോൺ ബി. ടെട്രാഫ്ലൂറോഎഥിലീനും, പെർഫ്ലൂറോ ആൽക്കൈൽ വൈനൈൽ ഈഥറും അടങ്ങിയ കോപോളിമറാണ്. ശൃംഖലകളെ തമ്മിൽ കുരുക്കിടാൻ ( curing/vulcanization) ഉപയോഗിക്കപ്പെടുന്ന രാസവസ്തുവും അതിന്റെ തോതും ക്രമീകരിച്ച് വിവിധ ഉപയോഗങ്ങൾക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. [3] [4]

പ്രത്യേകതകൾ

തിരുത്തുക

അതിരൂക്ഷവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ പോലും (അമിതമായ താപനില,അതി സാന്ദ്രമായ അമ്ല/ക്ഷാര പരിസ്ഥിതി) വളരെ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കുന്നു.

  1. "Viton". Archived from the original on 2012-08-30. Retrieved 2012-08-15.
  2. "Fluorocarbon Elastomers". Archived from the original on 2012-11-15. Retrieved 2012-08-15.
  3. Anestis L. Logothetis. "Chemistry of fluorocarbon elastomers". Progress in Polymer Science Volume 14, Issue 2, 1989, Pages 251–296.
  4. "Product Data sheets". Archived from the original on 2012-07-30. Retrieved 2012-08-15.