പ്രതിദീപ്തി

(ഫ്ലൂറസെൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകാശമോ മറ്റേതെങ്കിലും വൈദ്യുതകാന്തികവികിരണങ്ങളോ ഏൽക്കുമ്പോൾ ചില പദാർത്ഥങ്ങൾ പ്രകാശം പുറപ്പെടുവിക്കുന്നതിനെയാണ് പ്രതിദീപ്തി (Fluorescence) എന്നുപറയുന്നത്. ഇത് പ്രകാശദീപ്തിയുടെ ഒരു വകഭേദമാണ്. സാധാരണയായി ഇങ്ങനെ ഉത്സർജിക്കപ്പെടുന്ന പ‌്രകാശത്തിന് തരംഗദൈർഘ്യം കുറവായിരിക്കുകയും കൂടാതെ ആഗിരണം ചെയ്യപ്പെട്ട വികിരണത്തെക്കാൾ കുറഞ്ഞ ഊർജ്ജമുളളയും ആയിരിക്കും. ആഗിരണം ചെയ്യപ്പെടുന്ന വികിരണം മനുഷ്യനേത്രങ്ങൾക്ക് കാണാനാകാത്ത വൈദ്യുതകാന്തികരാജിയിലെ അൾട്രാവയലറ്റ് മേഖലയിലായിരിക്കുകയും ഉത്സർജ്ജിക്കപ്പെടുന്ന പ്രകാശം ദൃശ്യപ്രകാശമാകുകയും ചെയ്യുമ്പോൾ ആ പദാർത്ഥം വ്യത്യസ്തമായ നിറത്തിൽ കാണപ്പെടും. അൾട്രാവയലറ്റ് രശ്മിയുടെ സാന്നിദ്ധ്യത്തിൽ മാത്രമേ അത് കാണാനാകൂ. അൾട്രാവയലറ്റ് രശ്മികൾ നിലച്ചയുടൻ പ്രതിദീപ്തി വസ്തുക്കൾക്ക് അവയുടെ പ്രഭ നഷ്ടമാകും. എന്നാൽ സ്ഫുരദീപ്തി(phosphorescence)വസ്തുക്കളാകട്ടെ ഏറെനേരം കൂടി തിളങ്ങും.

അൾട്രാവയലറ്റ് രശ്മികളേൽക്കുമ്പോൾ പ്രതിദീപ്തിയുളള ധാതുക്കൾ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്നു..
പ്രതിദീപ്തിയുളള സമുദ്രജീവികൾ
ഇരുൾനാടകങ്ങളിൽ (black light theater) ഉപയോഗിക്കുന്ന പ്രതിദീപ്തിയുളള വസ്ത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രതിദീപ്തി&oldid=3943066" എന്ന താളിൽനിന്ന് ശേഖരിച്ചത്