അമേരിക്കൻ നാവികസേനയുടെ വളരെ പഴയതും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായതുമായ പര്യവേഷണക്കപ്പലാണ് ഫ്ലിപ്(Floating Instrument Platform).കടലിൽ കുത്തനെ നിന്ന് പര്യവേഷണം നടത്തുന്നു എന്നതാണ് ഈ കപ്പലിന്റെ പ്രത്യേകത.ഇത്തരത്തിലുള്ള ലോകത്തിലെ ഏക കപ്പലാണ് ഫ്ലിപ്. ഫ്ലിപ് എന്നാൽ ഫ്ലോട്ടിംഗ് ഇൻസ്ട്രമെന്റ് പ്ലാറ്റ്ഫോം എന്നാണ് വിവക്ഷിക്കുന്നത്.തിരമാലകളെപ്പറ്റിയും കടൽ ജലത്തെപ്പറ്റിയുമുള്ള ഗവേഷണങ്ങളാണ് ഇതിൽ നടക്കുന്നത്.

കടലിൽ നങ്കൂരമിട്ടു നിൽക്കുന്ന ഫ്ലിപിന്റെ ചിത്രം.

രൂപകൽ‌പ്പന

തിരുത്തുക

1962 ൽ ഡോ: ഫ്രെഡ് ഫിഷർ , ഡോ: ഫ്രെഡ്സ്പൈസസ് എന്നീ ശാസ്ത്രജ്ഞന്മാരാണ് ഫ്ലിപ് രൂപകൽ‌പ്പന ചെയ്ത് നിർമ്മിച്ചത്.അമേരിക്കൻ നേവൽ റിസർച്ച് ഓഫീസ് , സ്ക്രിപ്സ് ഇൻസ്റ്റിട്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയിലെ മറൈൻ ഫിസിക്കൽ ലാബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായ ഫ്ലിപ്പിന്റെ നിർമ്മാണച്ചുമതല ഒറിഗണിലെ ഗണ്ടർസൺ ബ്രദേഴ്സ് എഞ്ചിനീയറിംഗ് കമ്പനിക്കായിരുന്നു.355 അടി നീളവും 700 ടണ്ണിലധികം ഭാരവും ഫ്ലിപ്പിനുണ്ട്.7 മുതൽ 10 നോട്ട് വരെയാണിതിന്റെ വേഗം.ഇതുവരെ 300 ലധികം പര്യവേഷണങ്ങൾ ഫ്ലിപ് പൂർത്തിയാക്കിയിട്ടുണ്ട്.

പ്രവർത്തനം

തിരുത്തുക

ഫ്ലിപ്പിന് ഒരുവട്ടം കുത്തനെ നിൽക്കാൻ 28 മിനിട്ട് സമയം വേണ്ടിവരും. മൂന്നു കൂറ്റൻ നങ്കൂരങ്ങളാണ് ഇതിനു സഹായകമായി വർത്തിക്കുന്നത്.സ്പൂൺ ആകൃതിയിലുള്ളഭാഗമാണ് കടലിനുമുകളിൽ ഉയർന്നു നിൽക്കുന്നത്.ഇതിന് ഏകദേശം 5 നിലയുള്ള കെട്ടിടത്തിന്റെ ഉയരം ഉണ്ടാകും.രണ്ടായിരം അടി താഴ്ചയിൽ പര്യവേഷണം നടത്താൻ ഈ കപ്പലിനു കഴിയും. 90 ഡിഗ്രിയിലാകുമ്പോൾ തിരമാലകളൂം കാറ്റും ഫ്ലിപ്പിന്റെ പ്രവർത്തനത്തിന് തടസ്സമാകാറില്ല. കൊടുങ്കാറ്റടിച്ച് തിരമാലകൾക്കൊപ്പം ആടി ഉലയുന്ന സാധാരണ കപ്പലുകൾ ശബ്ദതരംഗങ്ങളുടെ പഠനത്തെ സാരമായി ബാധിക്കും. കാരണം എടുക്കുന്ന അളവുകൾ കൃത്യമായിരിക്കില്ല. പക്ഷെ 90ഡിഗ്രിയിൽ ചരിച്ച് നിർത്തുന്ന ഫ്ലിപ് ഉറച്ച് തന്നെ നിൽക്കും. കടലിന്നടിയിൽ സ്ഥിതിചെയ്യുന്ന ഭാഗത്തുള്ള എട്ടു ടാങ്കുകളിലെ ജലം പുറംതള്ളിയാണ് ഈ കപ്പൽ പൂർവ്വസ്ഥിതി പ്രാപിക്കുന്നത്. കപ്പലിലെ മുറികൾക്ക് രണ്ട് തരം വാതിലുകളുണ്ട്. കപ്പൽ കടലിന് സമാന്തരമായി കിടക്കുമ്പോൾ ഉപയോഗിക്കുന്നതും കപ്പൽ കുത്തനെ നിൽക്കുമ്പോൾ ഉപയോഗിക്കുന്നതും.

കപ്പലിനുള്ളിൽ

തിരുത്തുക

അഞ്ചു നാവികരും പതിനൊന്നു ഗവേഷകരുമാണ് ഈ കപ്പലിൽ സാധാരണയായി ഉണ്ടാവുക.30മുതൽ 45 ദിവസം വരെ കുത്തനെ നിന്ന് പഠനം നടത്താ‍ൻ ഫ്ലിപ്പിനു കഴിയുന്നു.ഇതിനുള്ളിലെ യാത്രാസൗകര്യങ്ങൾ ആഡംബരമുള്ളതല്ല.ജീവനക്കാരുടെ ദൈനംദിന ചര്യകൾ വളരെ ലളിതമാണ്.

മാതൃഭൂമി ഹരിശ്രീ 2008 മാർച്ച്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലിപ്&oldid=3821702" എന്ന താളിൽനിന്ന് ശേഖരിച്ചത്