സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) എന്ന മനശ്ശാസ്ത്രജ്ഞൻ മനുഷ്യമനസ്സിനെ സംബന്ധിച്ചു നടത്തിയ പഠനങ്ങളെയാണ് ഫ്രോയിഡിയൻ മനശ്ശാസ്ത്രം എന്നു വിളിക്കുന്നത്. മനസ്സിന്റെ പ്രവർത്തനമായി സാഹിത്യത്തെ ദർശിക്കുന്നവർക്ക് നിശ്ചയമായും ഫ്രോയിഡിയൻ നിരീക്ഷണങ്ങൾ വെളിച്ചം പകരുന്നു. അതായത്, മനശ്ശാസ്ത്രപരമായ സാഹിത്യ വിശകലനത്തിനാവശ്യമായ കരുക്കൾ പലതും ഫ്രോയിഡാണ് നമുക്ക് തരുന്നത്. [1]

പാശ്ചാത്യ സാഹിത്യദർശനങ്ങളൾ തിരുത്തുക

അബോധത്തിന്റെ മനശ്ശാസ്ത്രകാരാനെന്നാണ് തോമസ് ഫ്രോയിഡിനെ വിളിക്കുന്നത്. മാനസിക പ്രവർത്തനത്തിനെ മൂന്നു ഗുണാധിഷ്ടിത തലങ്ങളുണ്ട്. ബോധം (conscious) പ്രാഗ്ബോധം,(pre-conscious) അബോധം(unconscious) എന്നിങ്ങന. ഇവ ഗുണങ്ങളാണ്. ഈ മുന്ന് വിഭാഗങ്ങളും നിത്യമല്ല. കലര്പ്പില്ലാത്തവയുമല്ല. പ്രാഗ്ബോധനമായിരുന്നതും, അബോധമായിരുന്നതും ബോധാവസ്തയിലേക്ക് പരിവര്ത്തിതനമാകാവുന്നതേയുളളൂ. മനസ്സിലെ വസ്തുസാമഗ്രിക്ക് രണ്ട് പ്രകാര ഭേദങ്ങളേയുളളൂ. അതിന്ററ പുനർനിർമ്മിതിയും മൌലികമായ അബോധസ്ഥിതിയും മനസ്സിന്റെ ചില പ്രവർത്തികൾ അനായാസം ബോധഗുണമാര്ജ്ജിക്കും. പെട്ടെന്നവ ബോധത്തിൽ നിന്ന് തിരോഭൂതമായെന്നുവരാം. വീണ്ടും അവബോധത്തിൽ എത്തിയെന്നു വരാവുന്നതാണ്. ബോധമായിരിക്കുന്നത് ആ നിലയിൽ ക്ഷണനേരമേ നിലനില്ക്കുന്നുളളൂ. ബോധാവസ്ഥ ക്ഷണികാവസ്തയാണ്. എല്ലാ മാനസിക വൃത്തികളും ഒരുസമയം പ്രാഗ്ബോധഗുണമാര്ജ്ജിക്കും. അബോധം ബോധത്തിലേക്ക് ഇന്നീതമാകുന്ന നിലയിൽ പ്രാഗ്ബോധമെന്നറിയപ്പെടുന്നു.

ഇദ്, ഈഗോ, സൂപ്പർ - ഈഗോ തിരുത്തുക

മുഷ്യന്റെ 'ആത്മാവിന്റെ ജീവിതത്തില്' (soul-life) തലത്തിൽ ഇദ്ന് (id) വലിയ സ്ഥാനമാണ് ഫ്രോയിഡ് കല്പ്പിക്കുന്നത്. ഇദ്ന്രെ മണ്ടലം ഇരുണ്ടതാണ്.. സ്വത്വത്തിന്റെ അപ്രാപ്യതലമാണത്. ഇദ് അവ്യവസ്ഥയാണ്. (chaos) ഇദില് യാതൊരു സംവിധാവും ദൃശ്യമല്ല. ആഹ്ളാദത്വത്തിനു (pleasure principle) കീഴില് പ്രവൃത്തമാകുന്ന വാസനകളുടെ പൂരണത്തിനുവേണ്ടി ഇദ് നിലകൊളളുന്നു. അബോധം അഥവാ ഇദ് പ്രാക്തവും യുക്തിരഹിതവുമാണ്. അതിന് മൂല്യങ്ങളറിയില്ല, തന്മതിന്മകളറിയില്ല, സദാചാരമറിയില്ല. കാലത്തെക്കുറിച്ച് ഇദ് അറിയുന്നില്ല. ഇദിന്റെ പ്രവര്ത്തങ്ങളെ യുക്തിവിചാരം നിയന്ത്രിക്കുന്നില്ല. പരസ്പരവിരുദ്ധമായ അന്തശ്ചോദനകൾ ഇദില് നില നില്ക്കുന്നു. ഇദിന്റെ ഉളളടക്കം, മോചമാഗ്രഹിക്കുന്ന ത്വരകൾ മാത്രമാണ്. ഈഗോ യുക്തിക്കും ജാഗ്രതക്കും വേണ്ടിയാണ് നില കൊളളുന്നത്. അതേ സമയം, ഇദ് മെരുങ്ങാത്ത വികാരങ്ങളുടെ ലോകമാണ്. ബാഹ്യലോകം, സൂപ്പര്- ഈഗോ (super-ego) ,ഇദ് എന്നീ മൂന്ന് യജമാന്മാരെ സേവിക്കാനും തൃപ്തിപ്പെടുത്താനും ഈഗോ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈഗോ യുക്തിയുടെ മണ്ഡലമാണ്. ഇതിന്റെ വൃത്തികളെ നിയന്ത്രിക്കുന്നത് ആഹ്ളാദതത്വം (pleasure-principle) ആണെന്ന് പറഞ്ഞല്ലോ. യാഥാര്ത്യത്തിന്റെ പരീക്ഷണത്തിന് വിധേയമായി ബാഹ്യലോകചിത്രങ്ങൾ സ്വരൂപിക്കുന്നത് ഈഗോ ആണ്. യാഥാര്ത്ഥ്യതത്വമാണ് (reality principle) ഈഗോയെ നിയന്ത്രിക്കുന്നതെന്ന് ഫ്രോയിഡ് പറയുന്നു. ബാഹ്യലോകബന്ധം മൂലം സംസ്കരിക്കപ്പെട്ട, ഇദിന്റെ ഭാഗമാണ് ഈഗോ. ഇദിന്റെ ഉദ്ബുദ്ധാംശമാണത്. ഇദിന്റെ മുമ്പിൽ ലോകത്തെ പ്രതിധീകരിക്കുകയാണതു ചെയ്യുന്നത്. ഇതിന് വാസനകളുടെ സംതൃപ്തിയിലേ താത്പര്യമുളളൂ. ആഹ്ളാദതത്വത്തെ നിഷ്കാസനം ചെയ്ത്, തത്സ്ഥാനത്ത് യാഥാര്ത്ഥ്യതത്വത്തെ പ്രതിഷ്ഠിക്കുന്നതിനാണ് ഈഗോയുടെ ശ്രമം. ഇദിൽനിന്നാണ് ഇഗോ ഊര്ജ്ജം സമാഹരിക്കുന്നത്. എവിടെ ഇദ് ഉണ്ടോ അവിടെ ഇഗോയുമുണ്ടെന്ന് ഫ്രോയ്ഡ് പറയും. ഇദ് ബാഹ്യലോകത്തോട് ഈഗോ എന്ന മാധ്യമത്തിലൂടെയാണ് ബന്ധപ്പെടുന്നതെന്നു പറയാം. ഈഗോയില് എപ്പോഴും ഉത്കണ്ഠയാണ്: ലോകത്തിനുമുന്നില് യാഥാര്ത്ഥ്യ സംബന്ധമായ ഉത്കണ്ഠ, സൂപ്പര് -ഈഗോയുടെ മുന്നില് സാധാരണമായ ഉത്കണ്ഠ (normal anxiety), ഇദിലെ വികാരങ്ങളുടെ മുന്നില് നൃറോട്ടിക് ഉത്കണ്ഠയും. സ്വത്വത്തെ (personality), ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്ന് വേർതി രിക്കുമ്പോൾ ഒരുകാര്യം സ്മരിക്കണം. ഈ വിഭജനങ്ങൾക്ക് അവ്യഭിചാരീയമായ സീമാരേഖകളില്ല. സാമൂഹിക ബോധത്തിന്റെ - മസ്സാക്ഷിയുടെ - തലമാണ് സൂപ്പർ - ഈഗോ. ലക്ഷണമൊത്ത സഹജീവിയായി നമ്മെ കണ്ടീഷൻ ചെയ്തെടുക്കുകയാണ് സൂപ്പർ ഈഗോയുടെ കര്ത്തവ്യം. മനുഷ്യ സ്വഭാവത്തെ സംബന്ധിച്ച ചില സങ്കല്പങ്ങളുണ്ടാവും സൂപ്പർ-ഈഗോയില്. ഇത്തരം സങ്കല്പങ്ങളുടെ പരിപാലനം അസാധ്യമായിത്തീരുമ്പോൾ ഈഗോയെ സൂപ്പർ -ഈഗോ കുറ്റബോധം കൊണ്ടും അപകര്ഷതാബോധം കൊണ്ടും ശിക്ഷിക്കും. സൂപ്പർ-ഈഗോ ഒരുതരം ഉപരിബോധമാണ്. ആഗ്രഹസാഫല്യങ്ങളുടെ സീമീകരണമാണ് (limitation) സൂപ്പർ - ഈഗോയുടെ മൂഖ്യധര്മ്മം.

വാസനകൾ തിരുത്തുക

ജൈവവ്യവസ്ഥ (organism)യുടെ ശരിയായ ഉദ്ദേശ്യം ഇദാണു പ്രകാശിപ്പിക്കുന്നത്. സൈര്ഗ്ഗികാവശ്യങ്ങളുടെ സാഫല്യം (satisfaction) എപ്പോഴും ഇദ് അന്വെഷിച്ചുകൊണ്ടിരിക്കും. ഇദിന്റെ ആവശ്യങ്ങളിൽൽന്നുദ്ഭൂതമാകുന്ന സംഘര്ഷങ്ങൾക്കു (tension) പിന്നിൽ പ്രവര്ത്തിക്കുന്ന ബലങ്ങളെ (forces) യാണ് വാസകൾ (instincts). എന്നു വിളിക്കുന്നത്. മാനസിക ജീവിതത്തിൻമേലുളള ശാരീരികാവശ്യങ്ങളെയാണവ പ്രതിധീകരിക്കുന്നത്. എല്ലാത്തരം ക്രിയാത്മകതയുടെയും ആത്യന്തിക നിമിത്തങ്ങളാണിവ. മനസ്സില് അസംഖ്യം വാസനകള് നിലീനമാണ്. ഈ വാസനാ വിശേഷങ്ങളെ ഏതാനും അടിസ്ഥാന വാസനകളിൽനിഷ്പാദിപ്പിക്കാനാവുമോ എന്ന് ഫ്രോയ്ഡ് അന്വെഷിക്കുന്നുണ്ട്. സ്ഥാനാന്തരീകരണത്തിലൂടെ (displacement) വാസനകള്ക്ക്, അവയുടെ ലക്ഷ്യം മാറ്റാനാവും. അതുപോലെ വാസനകളുടെ ആദേശവും നടക്കുന്നുണ്ട്. ഒരു വാസനയുടെ ഊര്ജ്ജം മറ്റൊന്നിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ് അവിടെ സംഭവിക്കുന്നത്. ഫ്രോയിഡിന്റെ അഭിപ്രായത്തില് എറോസ് (eros), സംഹാരവാസന (destructive instinct) എന്നിവ മാത്രമാണ് അടിസ്ഥാന ത്വരകൾ (basic instincts). ആത്മസംരക്ഷണവും ജാതിസംരക്ഷണവും (preservation of species) തമ്മിലും ആത്മപ്രണയവും വസ്തുപ്രണയവും തമ്മിലുളള വിപരീത തത്ത്വങ്ങളും എറോസിന്റെ പരിധിയില്പ്പെടും. എറോസിന്റെ ലക്ഷ്യം ഏകത്വത്തിന്റെ സംസ്ഥാപനവും സംരക്ഷണവുമാകുന്നു. എറോസ് കൂട്ടിച്ചേർക്കുന്നു; സംഹാരവാസനയാകട്ടെ, ബന്ധങ്ങളഴിക്കുകയും വസ്തുക്കള് സംഹരിക്കുകയും ചെയ്യുന്നു. ജൈവവസ്തുക്കളെ നിര്ജ്ജീവാവസ്ഥയിലേക്ക് ഇറക്കിക്കൊണ്ടുവരിക എന്നതാണ് സംഹാരവാസനയുടെ പരമ ലക്ഷ്യം. ഇക്കാരണത്താല് നാം ഇതിനെ മൃത്യുവാസന (death instinct) എന്നുവിളിക്കാം. എറോസിനെ പ്രേമവാസന ( love instinct) എന്നുവിളിക്കാം. ഇവ രണ്ടുമാണ് മര്ത്യജീവിതത്തിലെ അടിസ്ഥാനബലങ്ങൾ (basic forces) അഥവാ അടിസ്ഥാന വാസനകൾ (basic instincts). പരസ്പരവിരുദ്ധമായോ പരസ്പരസംബന്ധമായോ വര്ത്തിക്കുക എന്നതാണ് ഇവയുടെ ജീവശ്സ്ത്രപരമായ ധര്മ്മം. ഫ്രോയ്ഡ് നല്കുന്ന ഉദാഹരണം രസകരമത്രെ. ഭക്ഷണംകഴിക്കുമ്പോള് ഒരുവസ്തുവിന്റെ സംഹാരമാണ് നടക്കുന്നത്: പക്ഷേ നമ്മുടെ ആത്യന്തികലക്ഷ്യം ആവസ്തുവിന്റെ സ്വാംശീകരണമാണ്. അതുപോലെ ലൈംഗികപ്രവര്ത്തനം ആക്രാമകമാണെങ്കിലും സഖ്യമാണ് അതിന്റെ പരമോദ്ദേശ്യം. മേല്പറഞ്ഞ രണ്ട് അടിസ്ഥാനവാസനകളുടെ പരസ്പരവിരുദ്ധവും പരസ്പരസംശ്ളിഷ്ടവുമായ അന്യൊന്യവൃത്തി (interaction)യാണ് ജീവിതപ്രതിഭാസങ്ങളുടെ മുഴുവൻ വര്ണ്ണവിചിത്രതങ്ങൾക്കും ബീജമായി വര്ത്തിക്കുന്നത്. രണ്ട് അടിസ്ഥാന വാസനകളും മസ്സിന്റെ ഒരുമേഖലയിൽ മാത്രമായി ഒതുങ്ങിക്കൂടുകയല്ല ചെയ്യുന്നത്. അവ എല്ലാ മേഖലകളിലും സന്നിഹിതമായിരിക്കും. എറോസിന്റെ ഈര്ജ്ജത്തിന് ലിബിഡോ (libido) എന്നാണ് പേര്. അവിഭക്തമായ 'ഈഗോഇദിൽ' ലിബിഡോ സദാ സന്നദ്ധമാണ്. അവിടെ സംസ്ഥിതമായ സംഹാരവാസനയെ നിഷ്ക്രിയമാക്കാൻ ലിബിഡോ യത്നിത്ച്ചുകൊണ്ടിരിക്കുന്നു. സംഹാരവാസനയുടെ ഊര്ജ്ജത്തെ സൂചിപ്പിക്കുന്നതിന് ഒരു സംജ്ഞ കണ്ടെത്താൻ ഫ്രോയിഡിന് സാധിച്ചിട്ടില്ല. ആക്രമണവാസന (aggressive instinct) യെ ആത്മനാശന (self distruction)ത്തിലേക്ക് പരിവര്ത്തിതമാക്കുന്നത് മനസ്സില് രൂപംകൊളളുന്ന സൂപ്പർ-ഈഗോയാണ്. ആക്രമണോത്സുകത്വത്തെ തടഞ്ഞുനിര്ത്തുന്നത് അനാരോഗ്യകരമാണ്. എങ്കിലും അങ്ങന സംഭവിക്കുന്നു. രോഷാകുലനായ വ്യക്തി സ്വന്തം മുടി വലിച്ചുപറിക്കുന്നതും തലയറയുന്നതും മറ്റും സ്വാഭാവികമാണല്ലോ. ഇദിലും സൂപ്പർ-ഈഗോയിലും ലിബിഡോ പെരുമാറുന്നതെങ്ങയൈന്ന് സ്പഷ്ടമല്ല. ഈഗോയുമായി ബന്ധപ്പെട്ടുകൊണ്ടേ ലബിഡോയെ മസ്സിലാക്കാനാകൂ. ലബിഡോയുടെ ലഭ്യമായ അളവ് ആകമാനം ഈഗോയില് സഞ്ചിതമാണ്. വസ്തുക്കളുടെ ഈ അവസ്ഥക്കാണ് പ്രൈമറി നാർസിസം (primary narcissism) എന്നുപറയുന്നത്. നാര്സിസിസ്റിക് ലിബിഡോയെ ഈഗോ ഒബ്ജക്ട് ലിബിഡോയായി മാറ്റിത്തുടങ്ങുംവരെ ഈ അവസ്ഥ തുടരും. ലിബിഡോ ചലനാത്മകമാണ്. അത് ഒരുവസ്തുവില്നിന്ന് മറ്റൊന്നിലേക്ക് കടന്നു പൊയ്ക്കൊളളും. അതേസമയം അത് ചില വസ്തു വിശേഷങ്ങളിൽ സ്ഥീരീകരണം (fixation) ആര്ജ്ജിക്കുകയും ചെയ്യും. സ്ഹേമെന്നവാക്കിന്റെ അര്ത്ഥവിതാത്തിനു കീഴിൽ വരുന്ന എല്ലാ വാസകളുടെയും പാരിമാണികമായ ഉര്ജ്ജമാണ് ലിബിഡോ. സ്ഹേത്തിന്റെ ബീജകേന്ദ്രം ലൈംഗികപ്രണയവും ലൈംഗികമായ ഏകീഭവനവുമാണ്. സ്നേഹത്തിന്റെ സീമയിൽ അത്മ സ്നേഹം പര സ്നേഹം, മാതാപിതാക്കളോടുളള സ്നേഹം, മക്കളോടുളള സ്നേഹം, സൌഹൃദം, മനുഷ്യ സ്നേഹം, ആശയങ്ങളോടും വസ്തുക്കളോടുമുളള സ്നേഹം എന്നിവ അന്തര്ഭവിക്കുന്നു. ഇവയെല്ലാംതന്നെ ഒരേ അന്തശ്ചോദനയുടെ ആവിഷ്കാരങ്ങൾ മാത്രമാണ്.

സ്വപ്നവും കലയും തിരുത്തുക

ആഗ്രഹനിവൃത്തിക്കായുളള ഒരുദ്യമമാണ് സ്വപനമെന്ന് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു. സ്വപ്നതതിന്റെ യതാര്ത്ഥ സ്രഷ്ടാവ് അബോധസ്ഥിതമായ അന്തശ്ചോദനായാണ്. എല്ലാ സ്വപനങ്ങളിലും വാസാനാനിഷ്ടമായ ആഗ്രഹങ്ങൾ പ്രകടിതമാവുകയും സാഫല്യം നേടുകയും ചെയ്യുന്നു. മനൊനിഷ്ഠ ജീവിതം രാത്രിയില് യാഥാര്ത്ഥ്യത്തിൽനിന്ന് മുറിഞ്ഞകലുന്നു. ഒരുവ്യമോഹദൃശ്യത്തിലെന്നപോലെ വാസ്തവികതാപ്രതീതി സൃഷ്ടിക്കപ്പെടുകയും ആഗ്രഹസാഫല്യം സുസാധ്യമാവുകയും ചെയ്യുന്നു.ഗൂഡമായ സ്വപ്നചിന്തകള് ഐന്ദ്രയബിംബങ്ങളായും (sensory image) ചാക്ഷുദൃശ്യങ്ങളായുമാണ് (visual scenes) വെളിപ്പെടുന്നത്. കലാ നിര്മ്മാണപ്രവര്ത്തവും സ്വപ്നതുല്യമാണ്. കലയും ഒരു രക്ഷപ്പെടലാണ് (escape) കലാസൃഷ്ടിയായി വിവർത്തനം ചെയ്യപ്പെടുന്ന സ്വപ്നമാണ് കലാകാരന്റേത്. ഓരു ഞരമ്പ് രോഗി മെനയുന്ന സങ്കല്പലോകവും കലാകാരന്റെ സൃഷ്ടിയും സമാനമാണ്. ഞരമ്പ് രോഗിയും സ്വപ്നദര്ശിയും ഭ്രമത്താലോ സ്വപ്നത്താലോ ബാധിതരാവുകയാണ് ചെയ്യുന്നത്. കലാകാരാനാകട്ടെ സ്വന്തം ഭ്രമങ്ങള്ക്കും സ്വപ്നങ്ങൾക്കുംമേൽ പൂര്ണ്ണിയന്ത്രണമുണ്ടായിരിക്കും. വ്യത്യാസം അത്രമാത്രം. കലയും രൂപകങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നത്.

അവലംബങ്ങൾ തിരുത്തുക

  1. നെല്ലിക്കൽ നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം