ഫ്രെഡെറിക്ക് ബെസെൽ
ഫ്രെഡറിക് വിൽഹെം ബെസ്സൽ (ജർമ്മൻ: [bɛsəl]; 22 ജൂലൈ 1784 - 17 മാർച്ച് 1846) ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ഭൗതികവിജ്ഞാനിയും ജിയോഡെസിസ്റ്റുമായിരുന്നു. സൂര്യനിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് പാരലാക്സ് രീതി ഉപയോഗിച്ച് വിശ്വസനീയമായ മൂല്യങ്ങൾ നിശ്ചയിച്ച ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ ഡാനിയൽ ബെർണൌലി ആദ്യം കണ്ടെത്തുകയും ബെസെൽ സാമാന്യവൽക്കരിക്കുകയും ചെയ്ത ഒരു പ്രത്യേക തരം ഗണിത പ്രവൃത്തികൾ ബെസലിന്റെ മരണശേഷം ബെസെൽ ഫംഗ്ഷനുകൾ എന്നറിയപ്പെട്ടിരുന്നു.
ഫ്രെഡറിക് വിൽഹെം ബെസ്സൽ | |
---|---|
ജനനം | |
മരണം | 17 മാർച്ച് 1846 | (പ്രായം 61)
ദേശീയത | Prussian (German) |
അറിയപ്പെടുന്നത് | Bessel functions Stellar parallax Bessel ellipsoid (full list here) |
പുരസ്കാരങ്ങൾ | PhD (Hon): University of Göttingen (1811) Lalande Prize (1811), (1816) Gold Medal of the Royal Astronomical Society (1829 and 1841) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy, mathematics, geodesy |
സ്ഥാപനങ്ങൾ | University of Königsberg |
ഡോക്ടറൽ വിദ്യാർത്ഥികൾ | Friedrich Wilhelm Argelander |
ജീവിതരേഖ
തിരുത്തുകബെസെൽ, മൈൻഡൻ-റെവെൻസ്ബർഗിന്റെ ഭരണകേന്ദ്രമായ വെസ്റ്റ്ഫാലിയയിലെ മിൻഡനിൽ ഒരു സർക്കാരുദ്യോഗസ്ഥന്റെ രണ്ടാമത്തെ മകനായി ജനിച്ചു. ജർമനിയിലെ ഒരു വലിയ കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ പതിനാലാമത്തെ വയസിൽ ബ്രെമെനിലെ കുലെൻകാംപിലുള്ള ഒരു ഇറക്കുമതി-കയറ്റുമതി സ്ഥാപനത്തിൽ തൊഴിൽ പരിശീലനം നേടിയിരുന്നു. ചരക്കു കപ്പലുകളെ ആശ്രയിച്ചു വ്യാപാരം നടത്തിയിരുന്ന ഈ സ്ഥാപനത്തിലെ ജോലി അദ്ദേഹത്തിലുണ്ടായിരുന്ന ഗണിതശാസ്ത്ര കഴിവുകൾ നാവികമേഖലയിലെ പ്രശ്നങ്ങളിലേയ്ക്കു കൊണ്ടുവരാൻ പ്രേരിപ്പിച്ചു. രേഖാംശം നിർണ്ണയിക്കുന്നതുപോലെയുള്ള പ്രവൃത്തികൾ പിന്നീട് ജ്യോതിശാസ്ത്രത്തിൽ താത്പര്യമുണർത്തുന്നതിനും വഴിയൊരുക്കി.
1607 ലെ തോമസ് ഹാരിയറ്റ്, നതന്യാൽ ടോർപോർലി എന്നിവരിൽനിന്നുള്ള പഴയ നിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ച്, 1804 ൽ ഹാലി കോമറ്റിന്റെ ഭ്രമണപഥത്തിൽ ഒരു പരിഷ്ക്കരണം നടത്തുക വഴി ബെസെൽ അക്കാലത്തെ പ്രമുഖ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹെയിൻറിച്ച് വിൽഹം ഒൽബേർസിന്റെ ശ്രദ്ധയിൽ വന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1810 ജനുവരിയിൽ, അദ്ദേഹത്തിന് 25 വയസ്സ് പ്രായമുള്ളപ്പോൾ, പ്രഷ്യയിലെ ഫ്രെഡറിക് വില്ല്യം മൂന്നാമൻ പുതുതായി സ്ഥാപിതമായ കോണിംഗ്ബർഗ് നിരീക്ഷണശാലയുടെ ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. സഹ ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന കാൾ ഫ്രെഡറിക് ഗൗസിന്റെ (സ്ഥിരമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നയാൾ)[1] ശുപാർശയിൽ 1811 മാർച്ചിൽ ഗോട്ടിൻങൻ സർവകലാശാല അദ്ദേഹത്തെ ഓണററി ബിരുദം നൽകി ആദരിച്ചു.
അവലംബം
തിരുത്തുക- ↑ Clifford J. Cunningham, Bode's Law and the Discovery of Juno: Historical Studies in Asteroid Research, Springer, 2017, pp. 121ff..