ഫ്രാൻസെസ് ബ്രൌണെ (ജീവിതകാലം 16 ജനുവരി 1816 – 21 ആഗസ്റ്റ് 1879) ഒരു ഐറിഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു. അവരുടെ കുട്ടികൾക്കുള്ള ചെറുകഥാ സമാഹാരമായ "Granny's Wonderful Chair" എന്ന കൃതിയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ഫ്രാൻസെസ് ബ്രൌണെ
ജനനം(1816-01-16)16 ജനുവരി 1816
Stranorlar, County Donegal, Ireland
മരണം21 ഓഗസ്റ്റ് 1879(1879-08-21) (പ്രായം 63)
Richmond upon Thames

ജീവിതരേഖ

തിരുത്തുക

ഫ്രാൻസെസ് അയർലൻറിലെ ഡോണെഗൽ കൌണ്ടിയിലുള്ള സ്ട്രാനോർലറിൽ 1816 ജനുവരി 16 നു ജനിച്ചു. 12 കുട്ടികളുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു അവർ. 18 മാസം പ്രായമുള്ളപ്പോൾ മുതൽ വസൂരി ബാധയുണ്ടായി അവർ അന്ധയായിത്തീർന്നിരുന്നു. 7 വയസു പ്രായമുണ്ടായിരുന്നപ്പോൾ ആദ്യ കവിതയായ "The Lord's Prayer" എഴുതി.[1]

  1. "Biography of Frances Brown, from the Preface to Granny's Wonderful Chair". Archived from the original on 2017-09-28. Retrieved 2017-04-13.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_ബ്രൌണെ&oldid=4145899" എന്ന താളിൽനിന്ന് ശേഖരിച്ചത്