അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഗ്രോവർ ക്ലീവ്‍ലാൻറിൻറെ പത്നിയും രണ്ടുതവണ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയുമായിരുന്നു ഫ്രാൻസെസ്‍ ക്ലാര ഫോൾസം ക്ലീവ്‍ലാൻറ് പ്രെസ്റ്റോൺ (ജീവിതകാലം: ജൂലൈ 21, 1864 – ഒക്ടോബർ 29, 1947). 1886 മുതൽ 1889 വരെയും പിന്നീട് 1893 മുതൽ 1897 വരെയുമാണ് അവർ പ്രഥമവനിതയായിട്ടിരുന്നിട്ടുള്ളത്. 21 വയസിൽ പ്രഥമവനിതയായിത്തീർന്ന അവർ, ഈ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി അറിയപ്പെടുന്നു.

ഫ്രാൻസെസ്‍ ക്ലീവ്‍ലാൻറ് പ്രെസ്റ്റോൺ
First Lady of the United States
In role
March 4, 1893 – March 4, 1897
രാഷ്ട്രപതിGrover Cleveland
മുൻഗാമിMary McKee (Acting)
പിൻഗാമിIda McKinley
In role
June 2, 1886 – March 4, 1889
രാഷ്ട്രപതിGrover Cleveland
മുൻഗാമിRose Cleveland (Acting)
പിൻഗാമിCaroline Harrison
വ്യക്തിഗത വിവരങ്ങൾ
ജനനം
Frances Clara Folsom

(1864-07-21)ജൂലൈ 21, 1864
Buffalo, New York, U.S.
മരണംഒക്ടോബർ 29, 1947(1947-10-29) (പ്രായം 83)
Baltimore, Maryland, U.S.
പങ്കാളികൾ
(m. 1886; his death 1908)

(m. 1913; her death 1947)
കുട്ടികൾRuth Cleveland
Esther Cleveland
Marion Cleveland
Richard F. Cleveland
Francis Cleveland
അൽമ മേറ്റർWells College
ഒപ്പ്

ഫ്രാൻസെസ് ക്ലാര ഫോൾസം, ന്യൂ ഹാംപ്ഷെയറിലെ എക്സിറ്റെറിൽ താമസമുറപ്പിച്ച ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരുടെ പിന്തുടർച്ചക്കാരനും ഒരു അഭിഭാഷകനുമായിരുന്ന ഓസ്കാർ ഫോൾസം, അദ്ദേഹത്തിൻറെ പത്നി എമ്മ ഹാർമൺ എന്നിവരുടെ പുത്രിയായി ന്യൂയോർക്കിലെ ബഫലോയിൽ ജനിച്ചു.[1] 

ഫ്രാൻസെസ് ക്ലിവ്‍ലാൻറിൻറെ പൂർവ്വകരെല്ലാവരുംതന്നെ ഇംഗ്ലണ്ടിൽനിന്നു കുടിയേറിയവരും  ഇന്നത്തെ മസാച്ചുസെറ്റ്‍സ്, റോഡ് ഐലൻറ്, ന്യൂ ഹാംഷെയർ എന്നിങ്ങനെ ഇക്കാലത്ത് അറിയപ്പെടുന്ന പ്രദേശങ്ങളിൽ അധിവസിച്ച് ക്രമേണ ന്യയോർക്കിലേയ്ക്കു കുടിയേറ്റം നടത്തിയവരുമായിരുന്നു.[2]  ബാല്യകാലം പിന്നിട്ട അവരുടെ ഒരേയൊരു മകളായിരുന്ന ഫ്രാൻസെസ് ക്ലിവ്‍ലാൻറ് (നെല്ലീ അഗസ്റ്റ എന്ന സഹോദരി ആദ്യ ജന്മദിനത്തിനു മുമ്പേ മരണമടഞ്ഞിരുന്നു). അവരുടെ അമ്മാവൻ അവർക്ക് ആദ്യം ഫ്രാങ്ക് എന്ന പേരിടുകയും പിന്നീട് അതിൻറെ സ്ത്രൈണനാമമായ ഫ്രാൻസെസ് എന്നു മാറ്റുകയുമായിരുന്നു..[3]  ഓസ്കാർ ഫോൾസമിൻറെ ദീർഘകാല സുഹൃത്തായിരുന്ന ഗ്രോവർ ക്ലീവ്‍ലാൻറ് അക്കാലത്ത് 27 വയസു പ്രായമുള്ളപ്പോൾ തൻറെ ഭാവിവധുവിനെ അവർ ജനിച്ചു അൽപസമയത്തിനകം കണ്ടിരുന്നു. 1875 ജൂലൈ 23 ന് ഓസ്കാർ ഫോൾസം ഒരു വാഹനാപകടത്തിൽ മരണപ്പെടുകയും വിൽപ്പത്രമെഴുതിയിട്ടുണ്ടായിരുന്നില്ലാത്ത അവസ്ഥയിൽ കോടതി ക്ലീവ്‍ലാൻറിനെ അവരുടെ എസ്റ്റേറ്റിൻറെ സംരക്ഷകനായി നിയമിക്കുകയും ചെയ്തു. അക്കാലത്ത് 11 വയസുണ്ടായിരുന്നു ഫ്രാൻസെസിന്.

ബഫലോയിലെ “സെൻട്രൽ ഹൈസ്കൂൾ”, ന്യൂയോർക്കിലെ മെദിനയിലുള്ള “മെദിന ഹൈസ്കൂൾ” എന്നിവിടങ്ങളിലെ പഠനങ്ങൾക്കു ശേഷം അവർ ന്യൂയോർക്കിലെ അറോറയിലുള്ള “വെൽസ് കോളജിൽ” ഉപരിപഠനത്തിനുചേർന്നു. കോളജ് പഠനകാലത്തെപ്പോഴോ ക്ലിവ്‍ലാന്റിന് അവരോടുള്ള വികാരം പ്രണയത്തിലേയ്ക്കു വഴിമാറി.  അവരുടെ ബിരുദ പഠനത്തിനു ശേഷം 1885 ആഗസ്റ്റിൽ അദ്ദേഹം കത്തു മുഖേന വിവാഹാഭ്യർത്ഥന നടത്തി. വിവാഹനിശ്ചയം  പരസ്യപ്പെടുത്തിയിരുന്നില്ല. ഫ്രാൻസെസിന്റെ ബഹുമാനാർത്ഥം 1911 ൽ വെൽസ് കോളജ് കാമ്പസിൽ “ക്ലെവ്‍ലാന്റ് ഹോൾ” നിർമ്മിക്കപ്പെട്ടിരുന്നു.  യഥാർത്ഥത്തിൽ ഇതൊരു ലൈബ്രറിയാണെങ്കിലും ഈ കെട്ടിടത്തിനുള്ള വിദേശ ഭാഷാ ക്ലാസുകളും പഠിപ്പിക്കുന്നു.[4]

വിവാഹം തിരുത്തുക

ഫ്രാൻസെസ് ഫോൾസമിന് 21 വയസു പ്രായമുണ്ടായിരുന്നപ്പോൾ 49 വയസു പ്രായമുണ്ടായിരുന്ന പ്രസിഡൻറ് ഗ്രോവർ ക്ലെവ്‍ലാൻറ് 1886 ജൂൺ 2 ന് വൈറ്റ് ഹൌസിൽവച്ച് വിവാഹം കഴിച്ചു. ഒരു പ്രസിഡന്റിന്റെ ഔദ്ദ്യോഗികവസതിയിൽ നടന്ന ഒരേയൊരു വിവാഹമായിരുന്നു ഇത്. അതുപോലെ വൈറ്റ് ഹൌസിൽ വച്ചു വിവാഹം നടന്ന ഏക പ്രഥമവനിതയുമായിരുന്ന ഫ്രാൻസെസ്. 28 വർഷം പ്രായവ്യത്യാസത്തിൽ വിവാഹം നടക്കുന്ന രണ്ടാമത്തെ പ്രസിഡൻറായിരുന്നു ക്ലെവ്‍ലാൻറ്. (ഇതിനു തൊട്ടുമുന്നിലുള്ള ഉദാഹരണം പ്രസിഡൻറായിരുന്ന ജോൺ ടെയ്‍ലറുടേതാണ്. ഇദ്ദേഹം 1844 ൽ ന്യൂയോർക്കിൽവച്ച് തൻറെ രണ്ടാം പത്നിയായിരുന്ന ജൂലിയ ഗാർഡിനർ ടെയ്‍ലറെ വിവാഹം കഴിക്കുന്ന സമയത്ത് ജോൺ ടെയ്‍ലർക്ക് 30 വയസ് പ്രായക്കൂടുതലുണ്ടായിരുന്നു). 

ലളിതമായ ചടങ്ങുകളോടെ ബന്ധുക്കളും ഏറ്റവുമടുത്ത സുഹൃത്തുക്കളും കാബിനറ്റ് മന്ത്രിമാരും അവരുടെ പത്നിമാരുമായി കുറച്ചുപേർ മാത്രമാണ് വിവാഹത്തിലും ശേഷം നടന്ന വിരുന്നിലും സംബന്ധിച്ചത്. വൈറ്റ് ഹൌസിലെ “ബ്ലൂറൂമിൽ” വൈകിട്ട് 7 മണിയ്ക്കു നടന്ന ചടങ്ങിൽ റവെറന്റ് ബൈറൻ സതർലാന്റ് പ്രധാന കാർമ്മികത്വം വഹിക്കുകയും വരന്റെ സഹോദരൻ റവറന്റ് വില്ല്യം ക്ലെവ്‍ലാന്റ് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. വെസ്റ്റേണ് മേരിലാന്റിലെ കംബർലാന്റ് മലനിരകളിലുള്ള ഡിയർ പാർക്കിൽ ദമ്പദിമാർ അഞ്ചുദിവസത്തെ ഹണിമൂണിനു പോയി.

പുതിയ പ്രഥമവനിത മീഡിയകളുടെയും മറ്റും മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറി. അവർ വൈറ്റ് ഹൌസ് ആതിഥേയ എന്ന ചുമതല താമസിയാതെ ഏറ്റെടുക്കുകയും അവളുടെ മനേജ്ഞത അവർക്ക് പൊതുജനസമ്മതിയും വിജയവും സമ്മാനിക്കുകയും ചെയ്തു.  ഒരാഴ്ചയിൽ രണ്ടു പാർട്ടികളിൽവീതം ഫ്രാൻസെസ് പങ്കെടുത്തിരുന്നു; അതിലൊന്ന് ജോലിയുള്ള വനിതകൾക്കു് പാർട്ടിയിൽ സംബന്ധിക്കുവാനുള്ള സൌകര്യം മുൻനിറുത്തി ശനിയാഴ്ചകളിലെ സായാഹ്നത്തിലായിരുന്നു.  ക്ലെവ്‍ലാന്റിന്റെ സഹോദരി റോസ് ക്ലെവ്‍ലാന്റ് ആയിരുന്നു ക്ലെവ്‍ലാന്റ് പ്രസിഡന്റുപദമേറ്റെടുത്ത ആദ്യ 15 മാസങ്ങളിൽ അവിവാഹിതനായിരുന്ന സഹോദരനുവേണ്ടി വൈറ്റ്ഹൌസിലെ ആതിഥേയയുടെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. സഹോദന്റെ വിവാഹം കഴിഞ്ഞതോടെ റോസ് താൻ നിർവ്വഹിച്ചുകൊണ്ടിരുന്ന വൈറ്റ്ഹൌസ് ആതിഥേയയുടെ ചുമതലകൾ ഫ്രാൻസെസിനു വിട്ടുനൽകുകയും തന്റെ വിദ്യാഭ്യാസകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1888 ൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഗ്രോവർ ക്ലെവ്‍ലാൻഡ് പരാജയപ്പെട്ടതിനുശേഷം ക്ലെവ്‍ലാൻറ് കുടുംബം ന്യൂയോർക്ക് നഗരത്തിൽ താമസിച്ചു. പ്രസിഡൻറ് കാലാവധിയുടെ ആദ്യതവണ അവസാനിച്ച് വൈറ്റ്ഹൌസി വിടുമ്പോൾ അവിടെയുണ്ടായിരുന്ന പരിചാരകരോട് കെട്ടിടവും മുറികളും നല്ലരീതിയിൽ സൂക്ഷിക്കണമെന്നു ശുപാർശ ചെയ്ത്. എന്തെന്നാൽ രണ്ടാമതൊരു തവണകൂടി തിരികെയെത്തുമെന്ന് അവർ പ്രതീക്ഷിക്കുകയും, പറഞ്ഞതു പ്രകാരം തന്നെ നാലു വർഷങ്ങൾക്കുശേഷം തിരിച്ചെത്തുകയും ചെയ്തു. തുടർച്ചയായല്ലാത്ത ഭരണകൂടങ്ങളിലെ രണ്ടു തവണ പ്രഥമവനിതയായ ആദ്യത്തെ വനിതയും ഫ്രാൻസെസ് ആയിരുന്നു.

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; exeterhistory എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; firstladies എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Graff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wells എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_ക്ലാര_ഫോൾസം&oldid=3699207" എന്ന താളിൽനിന്ന് ശേഖരിച്ചത്