ഫ്രാങ്ക് മിഷ്ലെർ ചാപ്മാൻ

ഫ്രാങ്ക് മിഷ്ലെർ ചാപ്മാൻ(June 12, 1864 – November 15, 1945) ഫീൽഡ് ഗൈഡ് എഴുത്തിൽ തുടക്കക്കാരനും പക്ഷിശാസ്ത്രജ്ഞനും ആയിരുന്ന അമേരിക്കക്കാരനായ ജീവശാസ്ത്രജ്ഞനായിരുന്നു.[1]

ഫ്രാങ്ക് ചാപ്മാൻ
ജനനംFrank Michler Chapman
(1864-06-12)ജൂൺ 12, 1864
West Englewood, New Jersey
മരണംനവംബർ 15, 1945(1945-11-15) (പ്രായം 81)
New York City
ദേശീയതUS
മേഖലകൾOrnithology
സ്ഥാപനങ്ങൾAmerican Museum of Natural History
അറിയപ്പെടുന്നത്Audubon Christmas Bird Count
പ്രധാന പുരസ്കാരങ്ങൾDaniel Giraud Elliot Medal (1917)
John Burroughs Medal (1929)

ജീവചരിത്രംതിരുത്തുക

ചാപ്മാൻ ന്യൂ ജെഴ്സിയിലെ വെസ്റ്റ് ഈഗിൾവുഡിലെ റ്റീനെക്കിൽ ആണു ജനിച്ചത്. വെസ്റ്റ് കെന്റുക്കിയിലെ ഈഗിൾവുഡ് അക്കാഡമിയിൽ ചേർന്നു പഠിച്ചു.[2] 1888ൽ അദ്ദേഹം അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ജോയെൽ അസഫ് അല്ലെന്റെ അസിസ്റ്റന്റ് ആയിച്ചേർന്നു. 1901ൽ സസ്തനികളുടെയും പക്ഷികളുടെയും വിഭാഗത്തിന്റെ അസ്സിസ്റ്റന്റ് ക്യൂറേറ്ററായി. 1908ൽ പക്ഷികളുടെ ക്യൂറേറ്ററായി നിയമിതനായി.

പക്ഷികളെ എണ്ണുന്നതിനുള്ള ഒരു പ്രത്യേക സങ്കേതം അദ്ദേഹം വികസിപ്പിച്ചു. ചാപ്മാൻ അനേകം പക്ഷികളെപ്പറ്റിയുള്ള പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബേർഡ് ലൈഫ്, ബേർഡ്സ് ഓഫ് ഈസ്റ്റേൺ നോർത്ത് അമേരിക്ക, ബേർഡ് സ്റ്റഡീസ് വിത് എ ക്യാമറ, ലൈഫ് ഇൻ ആൻ എയർ കാസിൽ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്. 1917ൽ ഡിസ്ട്രിബ്യൂഷൻ ഓഫ് ബേർഡ്-ലൈഫ് ഇൻ കൊളമ്പിയ എന്ന ഗ്രന്ഥത്തിന് അദ്ദേഹത്തിന്, നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഡാനിയേൽ ഗിറൌഡ് എലിയട്ട് മെഡൽ ലഭിച്ചു.[3]

പ്രസിദ്ധീകരണങ്ങൾതിരുത്തുക

ചാപ്മാൻ അനേകം ശാസ്ത്ര ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയിരുന്നു. ചാപ്മാൻ എഴുതിയ ചില പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും പട്ടിക താഴെക്കൊടുക്കുന്നു:

അവലംബംതിരുത്തുക

  1. Vuilleumier, François (2005). "Dean of American Ornithologists: The Multiple Legacies of Frank M. Chapman of the American Museum of Natural History," The Auk, Vol. 122, No. 2, pp. 389-402.
  2. Chapman, Frank Michler (United States 1864-1945), Western Kentucky University. Accessed March 12, 2008. "born in West Englewood, New Jersey, on 12 June 1864."
  3. "Daniel Giraud Elliot Medal". National Academy of Sciences. മൂലതാളിൽ നിന്നും 29 December 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 February 2011.