ഹംഗേറിയൻ ഫുട്ബോളറും എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളെന്നുള്ള ബഹുമതിക്ക് അർഹനുമായ വ്യക്തിയാണ് ഫ്രാങ്ക് പുഷ്കാസ് ഹംഗറിക്ക് വേണ്ടി 85 അന്താരാഷ്ട്ര മത്സരങ്ങളിൽ 84 ഗോളുകൾ നേടിയിട്ടുണ്ട്. ഹംഗറി, സ്പാനിഷ് ലീഗുകളിൽ 529 മത്സരങ്ങളിൽ നിന്നായി 514 ഗോളുകളും അദ്ദേഹം നേടി. 83 ഗോളുകൾ 84 കളികളിൽ നിന്നായാണ് പുഷ്കാസ് നേടിയത്.[2]1945 ഓഗസ്റ്റ് 20 നു ഹംഗറി ടീമിനു വേണ്ടി പുഷ്കാസ്അരങ്ങേറ്റം കുറിച്ച് 5-2 ന് ഓസ്ട്രിയയെ തോൽപ്പിക്കുകയും ചെയ്തു. 85 മത്സരങ്ങൾ കളിക്കുകയും 84 തവണ ഹംഗറിക്കുവേണ്ടി ഗോൾവല ചലിപ്പിക്കുകയും ചെയ്ത പുഷ്കാസിന്റെ ടീമിനെ മാന്ത്രിക മാഗ്യാറുകൾ എന്നു വിശേഷിപ്പിച്ചിരുന്നു .അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡ് ഓസ്ട്രിയക്കെതിരായ രണ്ട് ഹാട്രിക്, ലക്സംബർഗിനെതിരെ ഒരു ഹാട്രിക്, അൽബേനിയക്കെതിരെ 12-0 വിജയം നേടിയത് ഇവ ഉൾപ്പെടുന്നു.

ഫ്രാങ്ക് പുഷ്കാസ്
Ferenc Puskás in 1971 as coach of Panathinaikos F.C.
Personal information
Full name Ferenc Purczeld Biró
Date of birth (1927-04-01)1 ഏപ്രിൽ 1927
Place of birth Budapest, Hungary
Date of death 17 നവംബർ 2006(2006-11-17) (പ്രായം 79)
Place of death Budapest, Hungary
Height 1.72 മീ (5 അടി 7+12 ഇഞ്ച്)
Position(s) Striker
Senior career*
Years Team Apps (Gls)
1943–1955 Budapest Honvéd[1] 341 (352)
1958–1966 Real Madrid 180 (156)
Total 521 (508)
National team
1945–1956 Hungary 85 (84)
1961–1962 Spain 4 (0)
Teams managed
1967 San Francisco Golden Gate Gales
1968 Vancouver Royals
1968–1969 Alavés
1970–1974 Panathinaikos
1975 Real Murcia
1975–1976 Colo-Colo
1976–1977 Saudi Arabia
1978–1979 AEK Athens
1979–1982 Al-Masry
1985–1986 Sol de América
1986–1989 Cerro Porteño
1989–1992 South Melbourne Hellas
1993 Hungary
*Club domestic league appearances and goals

1952 ൽ ഒളിംപിക് ചാമ്പ്യന്മാരായി മാറിയ ഹംഗേറിയൻ ദേശീയടീമിൽ അംഗമായിരുന്ന പുഷ്കാസ് 1954 ലോകകപ്പിലെ ഫൈനലിൽ തന്റെ രാജ്യത്തെ നയിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്ന് യൂറോപ്യൻ കപ്പ് (1959, 1960, 1966), 10 ദേശീയ ചാമ്പ്യൻഷിപ്പുകൾ (5 ഹങ്കേറിയൻ, 5 സ്പാനിഷ് പ്രീമിയർ ഡിവിഷൻ), 8 മികച്ച വ്യക്തിഗത സ്കോറിംഗ് സമ്മാനങ്ങൾ എന്നിവ നേടി.

2009 ഒക്ടോബറിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫിഫ പുഷ്കാസ് പുരസ്കാരം ഏർപ്പെടുത്തുകയുണ്ടായി. പെലെയുടെ ഏറ്റവും മികച്ച 100 കളിക്കാരുടെ പട്ടികയിലും പുഷ്കാസ് ഉൾപ്പെട്ടിരുന്നു.ഗാലപ്പിങ് മേജർ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്.[3]

അന്ത്യം

തിരുത്തുക

2000 ൽ പുഷ്കാസിനു അൽഷിമേഴ്സ് രോഗം സ്ഥിതീകരിക്കപ്പെട്ടു. ന്യൂമോണിയ ബാധിച്ച് 2006 സെപ്റ്റംബറിൽ ബുഡാപെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 2006 നവംബർ 17 ന് അന്തരിച്ചു.[4]

  1. before 1950 the club name was Kispesti A.C.
  2. The Galloping Major. FIFA.com
  3. http://www.thefootballhistoryboys.com/2013/07/the-galloping-major-ferenc-puskas.html. {{cite book}}: External link in |title= (help)
  4. Hungary legend Puskas dies at 79". BBC. 17 November 2006.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_പുഷ്കാസ്&oldid=3360352" എന്ന താളിൽനിന്ന് ശേഖരിച്ചത്