ഫ്രഞ്ച്-അസർബൈജാനി സർവകലാശാല
അസർബൈജാനിലെ ഒരു പ്രമുഖ സർവ്വകലാശാലയാണ് ഫ്രഞ്ച്-അസർബൈജാനി സർവകലാശാല (Azerbaijani: Azərbaycan-Fransız Universiteti, French: L'Université franco-azerbaïdjanaise, UFAZ) സ്ട്രാസ്ബർഗ് സർവകലാശാലയുടെയും അസർബൈജാൻ സ്‌റ്റേറ്റ് ഓയിൽ ആൻഡ് ഇൻഡസ്ട്രി യൂണിവേഴ്‌സിറ്റിയുടെയും (അടഛകഡ) നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയായി അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെയും മുൻകൈയിൽ 2016ലാണ് ഇത് സ്ഥാപിതമായത്.
Azərbaycan-Fransız Universiteti | |
തരം | Joint program |
---|---|
സ്ഥാപിതം | 2016 |
ഡയറക്ടർ | Vazeh Askerov |
അദ്ധ്യാപകർ | 70 |
വിദ്യാർത്ഥികൾ | 538 |
സ്ഥലം | Baku, Azerbaijan |
വെബ്‌സൈറ്റ് | www.ufaz.az |
ചരിത്രം
തിരുത്തുക2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു.[1] 2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു..[2] 2016 സെപ്റ്റംബർ 15 ന് സർവ്വകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ അസർബൈജാൻ വിദ്യാഭ്യാസ മന്ത്രി മിഖായേൽ ജബ്ബറോവും അസർബൈജാനിലെ ഫ്രഞ്ച് അംബാസഡർ ഔറേലിയ ബൗച്ചെസും പങ്കെടുത്തു.
പ്രവേശനം
തിരുത്തുകഅസർബൈജാൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് എക്‌സാമിനേഷൻ സെന്റർ നടത്തുന്ന ദേശീയ കേന്ദ്രീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയിലെ ബിരുദ പ്രവേശനം നടക്കുന്നത്. 700 ൽ 500 മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ട്, വർഷം തോറും ജൂലൈയിൽ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ സ്ട്രാസ്ബർഗ് സർവകലാശാലയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.[3]
പ്രധാന ബിരുദ കോഴ്‌സുകൾ
തിരുത്തുക- കെമിക്കൽ എഞ്ചിനീയറിംഗ്
- ജിയോഫിസിക്കൽ എഞ്ചിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ്
- ഓയിൽ ആൻഡ് ഗ്യാസ് എഞ്ചിനീയറിംഗ്[4]
ബിരുദാനന്തര കോഴ്‌സുകൾ
തിരുത്തുക- കെമിക്കൽ എഞ്ചിനീയറിംഗ്
- ഫിസിക്കൽ കെമിസ്ട്രി
- ജിയോസയൻസസ്
- അപ്ലൈഡ് കമ്പ്യൂട്ടർ സയൻസസ് (ബിഗ് ഡാറ്റയും കൃത്രിമബുദ്ധിയും)[5]
അവലംബം
തിരുത്തുക- ↑ Azərbaycan-Fransız Universitetinə dair Niyyət Məktubu imzalanıb President.az (in Azerbaijani)
- ↑ "Azərbaycan Respublikasının təhsil naziri ilə Fransa Respublikasının milli təhsil, ali təhsil və tədqiqat naziri arasında Azərbaycan-Fransız Universitetinə dair Niyyət Məktubunun təsdiq edilməsi haqqında" Archived 2020-06-21 at the Wayback Machine. Azərbaycan Respublikası Prezidentinin 22 may 2015-ci il tarixli, 1242 nömrəli Sərəncamı. E-qanun.az (in Azerbaijani)
- ↑ "Admission for Bachelor's degree". ufaz.az (in ഇംഗ്ലീഷ്). Archived from the original on 2018-09-04. Retrieved 2020-04-04.
- ↑ "BSc. Of Oil and Gas Engineering". ufaz.az (in ഇംഗ്ലീഷ്). Archived from the original on 2018-09-03. Retrieved 2020-04-04.
- ↑ "Admission for Master's degrees". ufaz.az (in ഇംഗ്ലീഷ്). Archived from the original on 2020-06-07. Retrieved 2020-04-04.