ഫ്യൂഷൻ സംഗീതം
രണ്ടോ അതിലധികമോ സംഗീത രൂപങ്ങൾ യോജിക്കുമ്പോൾ രൂപപ്പെടുന്ന സംഗീതത്തെ ഫ്യൂഷൻ സംഗീതം എന്ന് വിളിക്കുന്നു . ഉദാഹരണത്തിന് റോക്ക് ആൻഡ് റോൾ സംഗീതം രൂപപ്പെട്ടത് ബ്ലൂസ് , ഗോസ്പൽ, കണ്ട്രി എന്നീ സംഗീത രൂപങ്ങൾ ചേർന്നാണ്. ഹിന്ദുസ്ഥാനി യും കർണാടക സംഗീതവും യോജിക്കുമ്പോഴും ഫ്യൂഷൻ ആകുന്നു . പ്രധാന സ്വഭാവം സംഗീതത്തിലെ താള വ്യതിയാനങ്ങളും, നീണ്ടുനിൽക്കുന്ന മനോധർമ വായനയും ചെറിയ ചെറിയ ഭാഗങ്ങളായുള്ള ഓരോ രീതിയുടെയും അവതരണവുമാണ്
രണ്ടു രാജ്യങ്ങളുടെ സംഗീതം കൂട്ടി ഇണക്കുമ്പോൾ പലപ്പോഴും വളരെ പ്രകടമായ വ്യത്യാസം കാണാറുണ്ട്. ഉദാഹരണത്തിന് അറേബ്യൻ സംഗീതവും റോക്കും, ഇന്ത്യൻ സംഗീതവും ജാസും, ജപ്പാൻ സംഗീതവും യൂറോപ്പ്യൻ സംഗീതവും. എല്ലാ സംഗീതരീതികളും ഒന്നല്ലെങ്കിൽ മറ്റൊന്നിൽ നിന്നും ഉത്ഭവിചിട്ടുട്ടുള്ളതിനാൽ ഇവയെ പരസ്പരം മനസ്സിലാക്കുവാനും പലപ്പോഴും ബുദ്ധിമുട്ടാണ്