ലാവോസിലെ പഴയ പട്ടണമായ ലുവാങ് പ്രബാങ്ന്റെ മധ്യഭാഗത്ത് 100 മീറ്റർ ഉയരമുള്ള ഒരു കുന്നാണ് മൌണ്ട് ഫൌ സി, അല്ലെങ്കിൽ മൌണ്ട് ഫൂ സി.[1] പഴയ ടൗൺ പെനിൻസുലയുടെ ഹൃദയഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് മെകോങ് നദിയ്ക്കരികിലും, നാൻ ഖാൻ നദിയുടെ മറുകരയിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ കുന്ന് ഒരു പ്രാദേശിക തീർത്ഥാടന കേന്ദ്രമാണ് . നിരവധി വീടുകളും ബുദ്ധക്ഷേത്രങ്ങളും ഇവിടെയുണ്ട്. കുന്നിൻ മുകളിൽ, നാൻ ഖാനെ കടന്ന്, ഒരു ബുദ്ധക്ഷേത്രമായ വാട് താം ഫൌ സി സ്ഥിതിചെയ്യുന്നു.

The gilded stupa of Wat Chom Si on the summit of Mount Phou Si.
View from Phou Si Mekong River and Nam Khan River

കുന്നിൻെറ സമീപത്ത് പട്ടണവും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും കാണാൻ കഴിയുന്ന വാട് ചോംസി എന്ന ബുദ്ധ ക്ഷേത്രവും ലുവാങ് പ്രബാൻഗിന്റെ വിനോദസഞ്ചാര ആകർഷണകേന്ദ്രവുമാണ്. 2018 ജൂലായിൽ ഫൌ സിയിലേക്കുള്ള പ്രവേശനത്തിന് 20,000 കിപ് ആണ് .[2]

അവലംബങ്ങൾ

തിരുത്തുക
  1. "Phu Si Lung Mountain Information". www.mountain-forecast.com. Retrieved 2017-05-15.
  2. Coupletraveltheworld, Nadia (August 30, 2018). "Why Hiking Mount Phousi is always a good idea". Couple Travel the World. Retrieved July 30, 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൌ_സി&oldid=3408571" എന്ന താളിൽനിന്ന് ശേഖരിച്ചത്