ലാവോസിലുള്ള ഏറ്റവും ഉയരമുള്ള പർവതമാണ് ഫൗ ബിയ (ലൊസാ: ພູ ເບັນ), ക്സിയാങ്ഖൗയാംഗ് പ്രവിശ്യയിലെ ക്സിയാങ്ഖോങ് പീഠഭൂമിയുടെ തെക്കൻ അതിർത്തിയിൽ അന്നാമസ് കോർഡില്ലേര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്നതായതുകൊണ്ട് തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്.

ഫൗ ബിയ
ഉയരം കൂടിയ പർവതം
Elevation2,819 മീ (9,249 അടി)
Prominence2,079 മീ (6,821 അടി) [1]
ListingCountry high point
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഫൌ ബിയ is located in Laos
ഫൌ ബിയ
Location of Phou Bia in Laos
സ്ഥാനംLaos
Range coordinates18°58′54″N 103°09′07″E / 18.98167°N 103.15194°E / 18.98167; 103.15194
Parent rangeAnnamite Range

ചരിത്രം

തിരുത്തുക

പതിറ്റാണ്ടുകളായി മഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ മഞ്ഞു വീഴുകയായിരുന്നുവെന്നത് രേഖപ്പെടുത്തുന്നു. 1970 ഏപ്രിൽ 10-ന് ഒരു എയർ അമേരിക്ക C-130A വിമാനം മലയിൽ വീണ് തകർന്നിരുന്നു.[2] വനത്താൽ മൂടപ്പെട്ടു കിടക്കുന്ന വിജനമായ ഈ പ്രദേശത്ത് ഹുംമോംഗ് ഗറില്ലാ പടയാളികളുടെ പ്രവർത്തനമേഖലകളായിരുന്നു. 1970 കളിൽ, FAC പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്ന 60,000 ഹുംമോംഗ് ഫൌ ബിയയിലെ മാസിഫിൽ അഭയം പ്രാപിച്ചിരുന്നു.[3]2006 -ൽ ഈ മേഖലയിൽ ചെറിയ ഹമോംഗ് ഒളിത്താവളങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[4]

ഉപേക്ഷിക്കപ്പെട്ട ലോംഗ് ചെൻ വ്യോമതാവളത്തിന് സമീപമുള്ള ഒരു നിയന്ത്രിത സൈനിക പ്രദേശത്താണ് ഫൗബിയ ഉത്ഭവിക്കുന്നത്. പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ പ്രവേശനമാർഗ്ഗം കൂടുതൽ സങ്കീർണ്ണമാക്കുന്നു. 2008 ജൂലൈ വരെ, ഒരു ലാവോ ഇതര വ്യക്തി കുറഞ്ഞത് 30 വർഷമെങ്കിലും ഇവിടെ ആരോഹണം നടത്തിയിട്ടില്ല.[5]

  1. Phou Bia - Peakbagger.com
  2. "Casualty and Rescue List". Thomas E. Lee.
  3. Christopher Robbins, The Ravens: Pilots of the Secret War in Laos. Asia Books 2000.
  4. "Hmong Women, Children Leave Hiding Place in Laos Special Zone; Call US for Help by Cell Phone". Huntington News Network.
  5. "Phou Bia (Laos' highest peak)". Lonely Planet Thorntree.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൌ_ബിയ&oldid=3655528" എന്ന താളിൽനിന്ന് ശേഖരിച്ചത്