ഫോർ ഹൂം ദ ബെൽ ടോൾസ്

ഏണസ്റ്റ് ഹെമിങ്‌വേയുടെ നോവൽ

ഏണസ്റ്റ് ഹെമിങ്‌വേ രചിച്ച ഒരു നോവലാണ് ഫോർ ഹൂം ദ ബെൽ ടോൾസ് (മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി). 1940-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന റോബർട്ട് ജോർദാൻ എന്ന അമേരിക്കൻ യുവാവിന്റെ കഥ പറയുന്നു. ഹെമിങ്‌വേയുടെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ കൃതി കണക്കാക്കപ്പെടുന്നു.[1]

ഫോർ ഹൂം ദ ബെൽ ടോൾസ്
178px
ആദ്യ എഡിഷൻ പുറംചട്ട
കർത്താവ്ഏണസ്റ്റ് ഹെമിങ്ങ്വേ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംയുദ്ധ നോവൽ
പ്രസാധകൻചാൾസ് സ്ക്രൈബ്നേഴ്സ് സൺസ്
പ്രസിദ്ധീകരിച്ച തിയതി
21 ഒക്റ്റോബർ 1940

കഥാപാത്രങ്ങൾതിരുത്തുക

കഥാപാത്രം ലഘുവിവരണം
റോബർട്ട് ജോർദ്ദാൺ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സ്പാനിഷ് ഭാഷാദ്ധ്യാപകൻ, സ്ഫോടനവിദഗ്ദ്ധൻ
ആൻസെൽമോ റോബർട്ടിന്റെ വഴികാട്ടി
ഗോൽസ് പാലം തകർക്കാൻ ഉത്തരവിടുന്ന സോവിയറ്റ് ഉദ്യോഗസ്ഥൻ
പാബ്ലോ ഫാസിസ്റ്റ് വിരുദ്ധ ഗറില്ലാ സംഘത്തിന്റെ തലവൻ
റാഫേൽ മടിയനും കഴിവില്ലാത്തവനുമായ ഒരു ഗറില്ല
മരിയ റോബർട്ടിന്റെ പ്രണയിനി
പിലാർ പാബ്ലോയുടെ ഭാര്യ
കാർക്കോവ് സോവിയറ്റ് ഏജന്റ്, മാഡ്രിഡിൽ പത്രപ്രവർത്തകൻ, റോബർട്ടിന്റെ സുഹൃത്ത്
അഗസ്റ്റിൻ മോശപ്പെട്ട ഭാഷ സംസാരിക്കുന്ന മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല
എൽ സോർദോ മറ്റൊരു ഗറില്ലാ സംഘത്തിന്റെ തലവൻ
ഫെർണാൻഡോ മദ്ധ്യവയസ്ക്കനായ ഒരു ഗറില്ല
ആന്ദ്രേ, എലാദിയോ പാബ്ലോയുടെ സംഘാംഗങ്ങൾ, സഹോദരങ്ങൾ
പ്രിമിറ്റിവോ പാബ്ലോയുടെ സംഘത്തിലെ ചെറുപ്പക്കാരനായ ഗറില്ല
വാക്കീൻ കൗമാരക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്, സോർദോയുടെ സംഘാംഗം

അവലംബംതിരുത്തുക

  1. Southam, B.C., Meyers, Jeffrey (1997). Ernest Hemingway: The Critical Heritage. New York: Routledge. pp. 35–40, 314–367.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫോർ_ഹൂം_ദ_ബെൽ_ടോൾസ്&oldid=2518297" എന്ന താളിൽനിന്ന് ശേഖരിച്ചത്