ഫോർ ട്രെഷേർസ് ഓഫ് ദ സ്റ്റഡി

ചൈനയിലും മറ്റ് കിഴക്കൻ ഏഷ്യൻ കാലിഗ്രാഫിക് പാരമ്പര്യങ്ങളിലും ഉപയോഗിക്കുന്ന ബ്രഷ്, മഷി, കടലാസ്, മഷി കല്ലുകൾ എന്നിവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് ഫോർ ട്രെഷേർസ് ഓഫ് ദ സ്റ്റഡി, ഫോർ ജ്യുവൽസ് ഓഫ് ദ സ്റ്റഡി അല്ലെങ്കിൽ ഫോർ ഫ്രണ്ട്സ് ഓഫ് ദ സ്റ്റഡി. ദക്ഷിണ-വടക്കൻ രാജവംശത്തിന്റെ കാലത്താണ് (420-589 AD) ഈ പേര് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു.[1][2]

ഫോർ ട്രെഷേർസ് ഓഫ് ദ സ്റ്റഡി
Chinese name
Traditional Chinese文房四寶
Simplified Chinese文房四宝
Vietnamese name
Vietnamese alphabetvăn phòng tứ bảo
Chữ Hán文房四友
Korean name
Hangul
문방사우
Hanja
文房四友
Japanese name
Kanji文房四宝
ഫോർ ട്രെഷേർസ് ഓഫ് ദ സ്റ്റഡി
Hàn-jī紙墨筆硯
Pe̍h-ōe-jīChoá-ba̍k-pit-hīⁿ

ഫോർ ട്രെഷേർസ്

തിരുത്തുക

നാല് വാക്കുകൾ വീതം ഉള്ളവയെ ഇഷ്ടപ്പെടുന്നതാണ് ചൈനീസ് സംസ്കാരം. ഫോർ ട്രെഷേർസ് ഇതിനൊരുദാഹരണമാണ്: "文房四寶: 筆、墨、紙、硯," (Pinyin: wén fáng sì bǎo: bǐ, mò, zhǐ, yàn) ഫോർ ജ്യുവൽസ് ഓഫ് ദ സ്റ്റഡി (പഠനത്തിന്റെ നാലു ആഭരണങ്ങൾ- ബ്രഷ്, മഷി, കടലാസ്, മഷി കല്ലുകൾ).[1][3] ദ്വിതീയ പരാമർശത്തിൽ, ഓരോ നിധികളും സിംഗിൾ എപ്പിത്തെറ്റ് ആയി സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇവയിൽ ഓരോന്നും സാധാരണയായി ഒരു സംയുക്തനാമം മുഖേനയാണ് അറിയപ്പെടുന്നത് (അതായത്, ബ്രഷ്: 毛筆, അക്ഷരാർത്ഥത്തിൽ "ഹെയർ ബ്രഷ് / പേന). ഇതിലെ ഓരോ വ്യക്തിഗത നിധികൾക്കും നിധിയുടെ രൂപമുണ്ട്. ചൈനയുടെ ചില ഭാഗങ്ങളിൽ "പഠനത്തിന്റെ 4 പ്രത്യേക നിധികൾ" എന്ന് വിളിക്കുന്ന ഇവ ഓരോന്നും നിർമ്മിക്കപ്പെടുന്നു.

 
A highly decorative badger hair brush dating to the Ming Dynasty.

ഷൗ രാജവംശകാലഘട്ടത്തിലെ (ബി.സി. 1045-ബി.സി. 256) പുരാവസ്തു തെളിവുകളായ പുരാതന അസ്ഥികളുടെ ചിത്രീകരണങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു പുരാതന ഫോർ ട്രെഷേർസ് അംഗമാണ് ബ്രഷ് (ലളിതമാക്കിയ ചൈനീസ്: 毛笔; പരമ്പരാഗത ചൈനീസ്: 毛筆; പിൻയിൻ: máo bǐ). എന്നാൽ ഏറ്റവും പഴക്കമുള്ള ബ്രഷ് ഹാൻ രാജവംശകാലഘട്ടത്തിലേതാണ് (ക്രി.മു. 202 -202).

സാധാരണയായി മൃഗങ്ങളിൽ നിന്നുള്ള മുടിയിൽ നിന്നോ അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ ഒരു കുഞ്ഞിന്റെ തലയിൽ നിന്ന് എടുത്ത ആദ്യ മുടിയിൽ നിന്നോ ആണ് ബ്രഷ് സാധാരണയായി ഉണ്ടാക്കുന്നത് (ഇത് ഇംപീരിയൽ പരീക്ഷയിൽ നല്ല ഭാഗ്യം കൊണ്ടുവരുന്നു എന്ന് പറയപ്പെടുന്നു). ബ്രഷ് ഹാൻഡിൽ സാധാരണയായി മുളയിൽ നിന്ന് നിർമിച്ചിരിക്കുന്നു. എന്നാൽ പ്രത്യേകതരം ബ്രഷുകൾ ചന്ദനത്തടികൾ, ജേഡ്, കൊത്തിയെടുത്ത അസ്ഥി / ആനക്കൊമ്പ്, അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നു. ഇതുകൂടാതെ ആധുനിക ബ്രഷുകൾ നിർമ്മിക്കാൻ വെളുത്ത ആടിൻ രോമം (羊毫), കറുത്ത മുയലിൻറെ മുടി (紫毫), യെല്ലോ വിസൽ രോമം (黄鼠毫/狼毫) അല്ലെങ്കിൽ ഇവയുടെ കോമ്പിനേഷൻ മിക്സ് ഉപയോഗിക്കുന്നു.[2]

ബ്രഷുകൾ മൃദു (軟 毫), മിക്സഡ് (兼 毫) അല്ലെങ്കിൽ ഹാർഡ് (硬 毫) ആയി തരംതിരിച്ചിട്ടുണ്ട്. മിങ് രാജവംശം (പതിനാലാം നൂറ്റാണ്ടിന്റെ അവസാനം) മുതൽ ഏറ്റവും പ്രശസ്തമായ വിലകൂടിയ ബ്രഷുകൾ യെല്ലോ വിസൽ, വെളുത്ത ആട്, കറുത്ത മുയലിൻറെ മുടി എന്നിവകൊണ്ട് ഉണ്ടാക്കുന്ന ഹുബി (湖筆) ആണ്. ഇത് ഇപ്പോൾ സെജിയാംഗ് പ്രവിശ്യയിലുള്ള (浙江) നൻക്സൺ ജില്ലയിലെ ഒരു നഗരമായ ഷാൻലിയനിൽ (善琏) ഉണ്ടാക്കുന്നു.

 
An inkstick made in the form of lotus leaves and flowers.

ഹാൻ രാജവംശക്കാലത്ത് നിർമ്മിച്ച ഒരു കൃത്രിമ മഷി ആണ് ഇങ്ക് സ്റ്റിക് (ചൈനീസ്: 墨). ഈ മഷി ഗ്രാഫൈറ്റ്, വെർമിലിയൺ തുടങ്ങിയ പ്രകൃതിദത്തമായ ധാതുക്കളുടെ അടിസ്ഥാനത്തിലായിരുന്നു. ദ്രാവകരൂപത്തിലുള്ള മഷിയായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. കൂടാതെ അവ സൂക്ഷിച്ചു വച്ചിരുന്നതുമില്ല.

 
A detail from The Treatise on Calligraphy by Sun Guoting (646–691). Ink on Paper.

മൺപാത്ര കണ്ടെയ്നറുകളിൽ പൈൻമരം കത്തിച്ച് കിട്ടുന്ന കട്ടിയുള്ള ചാരം പശയും ചേർത്ത് കുഴച്ച് ഇങ്ക്സ്റ്റിക്ക് രൂപത്തിലാക്കിയാണ് മഷി ഉണ്ടാക്കുന്നത്. രൂപകല്പന ചെയ്ത ശേഷം പൂർണ്ണമായും വരണ്ടതും ഇരുണ്ടതുമായ പരിതഃസ്ഥിതിയിൽ മഷി ഉണങ്ങാൻ വേണ്ടി രണ്ടു വർഷമെടുക്കും.[2] സൗരഭ്യത്തിനും മഷിയുടെ പരിരക്ഷയ്ക്കും വേണ്ടി ഉയർന്ന ഗുണമേന്മയുള്ള ഇങ്ക്സ്റ്റിക്ക് ഉണ്ടാക്കുമ്പോൾ പൊടിച്ച സുഗന്ധദ്രവ്യങ്ങളും ഓഷധികളും ഉപയോഗിക്കുന്നു.

100 എഡി ഒന്നാം ദശകത്തിൽ ചൈന ആദ്യമായി കടലാസ് (ചൈനീസ്: പരമ്പരാഗത 紙, ലളിതമായ 纸; പിന്യിൻ: zhǐ) വികസിപ്പിച്ചു. എന്നാൽ കടലാസിൻറെ കണ്ടുപിടിത്തത്തിനുമുമ്പ് തന്നെ മുള സ്ലിപ്സും സിൽക്കും എഴുതുവാൻ ഉപയോഗിച്ചിരുന്നു. കടലാസ് ഉത്പാദനത്തിന്റെ പല രീതികളും ചൈന നൂറ്റാണ്ടുകളായി ആണ് വികസിപ്പിച്ചെടുത്തത്. എന്നിരുന്നാലും ഏറ്റവും ഉയർന്ന മൂല്യമായി കരുതുന്ന കടലാസ് അൻഹുയി പ്രവിശ്യയിലെ ജിൻക്സിയാനിലേതാണ് (泾 县).

 
A Duan Inkstone in the shape of a pond.

മഷി കല്ലുകൾ

തിരുത്തുക

മഷി കല്ലുകൾ (ചൈനീസ്: പരമ്പരാഗതം 硯 അഥവാ 硯臺; ലളിതമായ 砚 അഥവാ 砚台; പിൻയിൻ: yàn അല്ലെങ്കിൽ yàn tái) ഇങ്ക് സ്റ്റിക്ക് പൊടിച്ചെടുക്കാൻ ഉപയോഗിക്കുന്നു.[2][4]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 Chinesetoday.com. "Chinesetoday.com Archived 2011-06-16 at the Wayback Machine.." 趣談「文房四寶」. Retrieved on 2010-11-27.
  2. 2.0 2.1 2.2 2.3 http://www.chinaonlinemuseum.com/painting-four-treasures.php
  3. Big5.xinhuanet.com. "Big5.xinhuanet.com." 走近文房四寶. Retrieved on 2010-11-27.
  4. http://www.china.org.cn/olympics/kms/2008-08/08/content_16162736.htm