ഫോർഡ് തീയേറ്റർ, വാഷിംഗ്ടൺ ടി.സി.യിൽ സ്ഥിതിചെയ്യുന്നതും 1863 ആഗസ്റ്റ് മാസത്തിൽ തുറക്കപ്പെട്ടതുമായ ഒരു നാടകശാലയാണ്. 1865 ഏപ്രിൽ 14 ന് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിന്റെ പേരിൽ പ്രസിദ്ധമാണ് ഈ സ്ഥലം. വെടിയേറ്റ് മാരകമായി മുറിവേറ്റ 56 കാരനായ പ്രസിഡന്റിനെ തെരുവിന് എതിരേയുള്ള പീറ്റേർസൺ ഹൗസിലേയ്ക്കു കൊണ്ടുപോകുകയും അവിടെവച്ച് അടുത്തദിവസം രാവിലെ അദ്ദേഹം മരണമടയുകയും ചെയ്തു.

ഫോർഡ്സ് തീയേറ്റർ
Address511 10th St, NW
Washington, D.C.
United States
ഉടമസ്ഥതNational Park Service
നടത്തിപ്പ്Ford's Theatre Society
തരംRegional theater
ശേഷി665
Construction
തുറന്നത്August 1863
Reopened1968, 2009
വെബ്സൈറ്റ്
www.fords.org

പിന്നീട് ഇതൊരു സംഭരണശാലയും ഓഫീസ് കെട്ടിടവുമായും ഉപയോഗിക്കുകയും 1893-ൽ ഇതിന്റെ ഒരു ഭാഗം തകർന്ന് 22 പേർ മരണമടയുകയും ചെയ്തിരുന്നു. 1968 ൽ പുതുക്കിപ്പണിത ഇത് ഒരു നാടകശാലയായി പുനരാരംഭിക്കുകയും ചെയ്തു. 2000 കളിൽ, ഇതു വീണ്ടും നവീകരിക്കുകയും 2009 ഫെബ്രുവരി 12 ന് ലിങ്കൺ ജനിച്ചതിന്റെ 200 ആം വാർഷികാചരണത്തിന്റെ ഭാഗമായി വീണ്ടും തുറക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒരു വിദ്യാഭ്യാസ-നേതൃത്വ പരിജ്ഞാന മ്യൂസിയം 2012 ഫെബ്രുവരി 12 ന് പീറ്റർസൺ ഹൗസിന് അടുത്തായി തുറക്കപ്പെട്ടു.

പീറ്റേഴ്സൺ ഹൗസും കലാശാലയും ഒരുമിച്ച് നാഷണൽ പാർക്ക് സർവ്വീസിന്റെ ഭരണത്തിൽ 'ഫോർഡ്സ് തിയേറ്റർ നാഷണൽ ഹിസ്റ്റോറിക് സൈറ്റ്' ആയി സംരക്ഷിക്കപ്പെടുന്നു. നാടകശാലയിലെ പരിപാടികൾ, സെന്റർ ഫോർ എഡ്യൂക്കേഷൻ എന്നിവയുടെ മേൽനോട്ടം ഫോർഡ്സ് തിയറ്റർ സൊസൈറ്റി പ്രത്യേകമായി വഹിക്കുന്നു.[1]

ചരിത്രം

തിരുത്തുക

നാടകശാല നിലനിൽക്കുന്ന സ്ഥലം 1833 ൽ നിർമ്മിക്കപ്പെട്ടതും ഓബാദിയ ബ്രൂയെൻ അജപാലകനുമായിരുന്ന വാഷിങ്ടണിലെ ആദ്യ ബാപ്റ്റിസ്റ്റ് പള്ളിയുടെ രണ്ടാമത്തെ കൂടിക്കാഴ്ചാവേദിയായി ഉപയോഗിച്ചിരുന്ന ഒരു ആരാധനാലയമായിരുന്നു. 1861 ൽ സഭ പുതിയതായി നിർമിച്ച കെട്ടിടത്തിലേയ്ക്കു നീങ്ങിയപ്പോൾ, ജോൺ ടി. ഫോർഡ് മുൻ ദേവാലയത്തെ വിലക്കു വാങ്ങുകയും അത് ഒരു നാടകശാലയായി മാറ്റുകയും ചെയ്തു. ഫോർഡ് അഥീനിയം എന്നു ആദ്യം പേരു നൽകപ്പെട്ട ഇത് 1862 ൽ അഗ്നി വിഴുങ്ങുകയും പിന്നീടു പുനർനിർമ്മിക്കപ്പെടുകയും ചെയ്തു.

  1. "About · Ford's Theatre". fords.org. Archived from the original on 2016-11-22. Retrieved 2018-12-20.
"https://ml.wikipedia.org/w/index.php?title=ഫോർഡ്_തീയേറ്റർ&oldid=3899538" എന്ന താളിൽനിന്ന് ശേഖരിച്ചത്