കായികമത്സരങ്ങളിൽ ഹൈജമ്പ് ഇനത്തിൽ താരങ്ങൾ ബാറിനെ മറികടക്കാൻ സ്വീകരിയ്ക്കുന്ന ഒരു ശൈലിയാണ് ഫോസ്ബറി ഫ്ലോപ്.[1]ഈ രീതി ആദ്യമായി ഉപയോഗിച്ചത് ഒരു അമേരിക്കൻ താരമായ ഡിക്ക് ഫോസ്ബറിയാണ്.(ജ:മാർച്ച് 6, 1947).1968 ലെ ഒളിമ്പിക്സിൽ ഫോസ്ബറി ഈ ഇനത്തിൽ സ്വർണ്ണം നേടുകയുണ്ടായി. ഈ രീതിയ്ക്കു മുൻപ് ഹൈജമ്പിലെ ബാർ ചാടി ഉയർന്നു മറികടക്കാൻ പ്രചാരത്തിലുണ്ടായിരുന്നത് വെസ്റ്റേൺ റോൾ,സ്റ്റ്റാഡിൽ തന്ത്രം,ഈസ്റ്റേൺ കട്ട്-ഓഫ്, സിസ്സേർസ് ജമ്പ് എന്നിവയായിരുന്നു.

Ending of Fosbury Flop

ഫോസ്ബറിരീതി തിരുത്തുക

ബാറിനെ ലക്ഷ്യമാക്കി അർദ്ധവൃത്താകൃതിയിൽ ('C',J)ഏതാനും ചുവടുകൾ വേഗത്തിൽ ഓടുന്ന കായികതാരം സ്റ്റാൻഡിനു മുൻപിൽ വച്ച് ശരീരം പിൻതിരിച്ച് ഉയർത്തി തലയും തോൾഭാഗവും ആദ്യവും കാലുകൾ അതിനു ശേഷവും ബാറിനെ മറികടക്കുന്നതാണ് ഈ രീതി.ഈ ശൈലിയിൽ കായികതാരത്തിന്റെ തലയും തോൾഭാഗവും തറയിൽ ആദ്യം സ്പർശിയ്ക്കുന്നതാണ്. [2]

അവലംബം തിരുത്തുക

  1. Durso, Joseph (20 October 1968). "Fearless Fosbury Flops to Glory". The New York Times. Retrieved 16 January 2013.
  2. Van Pelt, Michael (2005). Space Tourism: Adventures in Earth Orbit and Beyond. Springer. pp. 185. ISBN 0-387-40213-6.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫോസ്ബറി_ഫ്ലോപ്&oldid=3806424" എന്ന താളിൽനിന്ന് ശേഖരിച്ചത്