ഫോഴ്‌സ് ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ അണി

ഫോഴ്‌സ് ഇന്ത്യ എന്നത് ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ ടീമാണ്. പൊതുവേ ഫോഴ്‌സ് ഇന്ത്യ എന്നും പിന്നീട് സഹാറ ഫോഴ്‌സ് ഇന്ത്യ എന്നും അറിയപ്പെട്ടു. [1] യുകെയിലെ സിൽവർസ്റ്റോൺ ആസ്ഥാനമായുള്ള സ്പൈക്കർ എഫ് 1 ടീമിനെ 2007 ഒക്ടോബറിൽ ഇന്ത്യൻ വ്യവസായി വിജയ് മല്യയുടെയും ഡച്ച് വ്യവസായിയായ മിച്ചൽ മോളിന്റെയും നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം 88 മില്യൺ ഡോളറിന് വാങ്ങിയപ്പോഴാണ് ടീം രൂപീകരിക്കപ്പെട്ടത്. [2] [3]

ഫോഴ്‌സ് ഇന്ത്യ
Driversഇറ്റലി Giancarlo Fisichella
മെക്സിക്കോ Sergio Pérez
ജർമനി Nico Hülkenberg
ഇറ്റലി Vitantonio Liuzzi
ഫ്രാൻസ് Esteban Ocon
യുണൈറ്റഡ് കിങ്ഡം Paul di Resta
ജർമനി Adrian Sutil
Engine suppliersFerrari & Mercedes

നേട്ടങ്ങൾതിരുത്തുക

തുടക്കത്തിൽ പോയിന്റുകൾ നേടാതെ 29 മൽസരങ്ങളിലൂടെ കടന്നുപോയ ഫോഴ്‌സ് ഇന്ത്യ, 2009 ബെൽജിയൻ ഗ്രാൻഡ് പ്രീയിൽ ജിയാൻകാർലോ ഫിസിചെല്ല രണ്ടാം സ്ഥാനത്തെത്തിയപ്പോൾ തങ്ങളുടെ ആദ്യത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് പോയിന്റും പോഡിയം സ്ഥാനവും നേടി. ഇറ്റാലിയൻ ഗ്രാൻ‌പ്രിക്സിൽ അഡ്രിയാൻ സുട്ടിൽ നാലാം സ്ഥാനത്തെത്തി ടീമിന്റെ ഏറ്റവും വേഗതയേറിയ ലാപ്പ് സ്വന്തമാക്കിയപ്പോൾ ഫോഴ്‌സ് ഇന്ത്യ തുടർന്നുള്ള മൽസരത്തിൽ വീണ്ടും പോയിന്റുകൾ നേടി. ടീമിന്റെ മറ്റ് പോഡിയം ഫിനിഷുകൾ അഞ്ച് മൂന്നാം സ്ഥാനങ്ങളാണ്, 2014 ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ്, 2015 റഷ്യൻ ഗ്രാൻഡ് പ്രിക്സ്, 2016 മൊണാക്കോ ഗ്രാൻഡ് പ്രിക്സ്, 2016 യൂറോപ്യൻ ഗ്രാൻഡ് പ്രിക്സ്, 2018 അസർബൈജാൻ ഗ്രാൻഡ് പ്രിക്സ് എന്നിവയാണിത്. എല്ലാം നേടിയത് സെർജിയോ പെരെസ് ആയിരുന്നു. [4]

പേരുമാറ്റംതിരുത്തുക

 
ടീം ഫോഴ്‌സ് ഇന്ത്യയുടെ റേസിംഗ് കാർ

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഫോർമുല വൺ റേസ് ടീം ഫോഴ്‌സ് ഇന്ത്യയുടെ 42.5 ശതമാനം ഓഹരി സഹാറ ഗ്രൂപ്പ് 2011 ൽ സ്വന്തമാക്കി. പത്തു കോടി യുഎസ് ഡോളറിനാണ് സഹായ ഫോഴ്‌സ് വണ്ണിൽ തുല്യ പങ്കാളിത്തം നേടിയത്. ആദ്യ ഉടമയായ വിജയ് മല്യയുടെ യുബി ഗ്രൂപ്പിനും 42.5 ശതമാനം ഓഹരികളാണുള്ളത്. ശേഷിച്ച 15 ശതമാനം ഓഹരി ടീം ഡയറക്ടറും ഡച്ച് ബിസിനസ്സുകാരനുമായ മാക്കിൾ മോളിന്റെ കുടുംബത്തിനാണ്. ഇതേതുടർന്ന് ടീമിന്റെ പേര് സഹാറ ഫോഴ്‌സ് ഇന്ത്യ എന്നാക്കി മാറ്റി. [5] [6]

അവലംബംതിരുത്തുക

  1. https://www.deccanherald.com/sports/formula-1/rise-and-fall-of-vijay-mallyas-force-india-f1-team-719694.html
  2. "Sahara buys 42% stake in Mallya's Force India F1 team". The Times of India. The Times Group. 12 October 2011. ശേഖരിച്ചത് 12 October 2011.
  3. Andrew Benson (28 July 2018). "Hungarian Grand Prix: Force India put into administration by High Court". BBC. ശേഖരിച്ചത് 28 July 2018.
  4. https://f1i.com/images/325546-look-back-brief-history-of-force-india.html
  5. https://www.usatoday.com/story/sports/motor/formula1/2018/08/23/force-india-to-remain-in-f1-under-new-name-after-takeover/37584203/
  6. https://www.racefans.net/2018/12/04/analysis-why-force-indias-name-change-is-not-so-simple/
"https://ml.wikipedia.org/w/index.php?title=ഫോഴ്‌സ്_ഇന്ത്യ&oldid=3257446" എന്ന താളിൽനിന്ന് ശേഖരിച്ചത്