ഫോളിക്കുലാർ സിസ്റ്റ് ഓഫ് ഓവറി
അണ്ഡാശയത്തിലെ ഫോളികുലാർ സിസ്റ്റ് ഒരു തരം ഫങ്ഷണൽ സിമ്പിൾ സിസ്റ്റാണ്.[1] ഇത് ഏറ്റവും സാധാരണമായ ഒരു അണ്ഡാശയ സിസ്റ്റാണ്.
ഫോളികുലാർ സിസ്റ്റ് ഓഫ് ഓവറി | |
---|---|
മറ്റ് പേരുകൾ | Graafian follicle cyst, follicular cyst |
Micrograph of a luteinized follicular cyst of the ovary. H&E stain. | |
സ്പെഷ്യാലിറ്റി | Gynecology |
സൂചനകളും ലക്ഷണങ്ങളും
തിരുത്തുകഅതിന്റെ പൊട്ടൽ അണ്ഡാശയത്തിന്റെ ഭാഗത്ത് മൂർച്ചയുള്ളതും കഠിനവുമായ വേദന സൃഷ്ടിക്കുകയും അതിൽ സിസ്റ്റ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ മൂർച്ചയുള്ള വേദന (ചിലപ്പോൾ mittelschmerz എന്ന് വിളിക്കുന്നു) ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ, അണ്ഡോത്പാദന സമയത്താണ് സംഭവിക്കുന്നത്. ഇത്തരത്തിൽ സിസ്റ്റുള്ള സ്ത്രീകളിൽ നാലിലൊന്ന് പേർക്കും ഇത്തിരം വേദന അനുഭവപ്പെടുന്നു. സാധാരണഗതിയിൽ, ഈ സിസ്റ്റുകൾ രോഗലക്ഷണങ്ങളൊന്നുംതന്നെ ഉണ്ടാക്കുന്നില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ സ്വയം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
പാത്തോഫിസിയോളജി
തിരുത്തുകഅണ്ഡോത്പാദനം സംഭവിക്കാത്തപ്പോൾ ഈ തരം സിസ്റ്റ് രൂപം കൊള്ളുന്നു, ഒരു ഫോളിക്കിൾ പൊട്ടിപ്പോകുകയോ അണ്ഡം വിടുകയോ ചെയ്യില്ല, പകരം അത് ഒരു സിസ്റ്റ് ആയി മാറുന്നത് വരെ വളരുന്നു. ഇത് സാധാരണയായി അണ്ഡോത്പാദന സമയത്ത് രൂപം കൊള്ളുന്നു, ഏകദേശം 7 സെന്റീമീറ്റർ വ്യാസത്തിൽവരെ അത് വളരും. ഇത് നേർത്ത ഭിത്തിയുള്ളതാണ്. ഒന്നോ അതിലധികമോ ഗ്രാനുലോസ കോശങ്ങളാൽ ക്രമീകരികരിച്ചിരുന്ന ഇതിൽ വ്യക്തമായ ദ്രാവകം നിറഞ്ഞതാണ്.
രോഗനിർണയം
തിരുത്തുകഫോളികുലാർ സിസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉപകരണമാണ് അൾട്രാസൗണ്ട്. അവ അപ്രത്യക്ഷമാകുമെന്ന് ഉറപ്പാക്കാൻ ഒരു ഡോക്ടർ ഇവ നിരീക്ഷിക്കുകയും ഇല്ലെങ്കിൽ ചികിത്സാ രീതികൾ നോക്കുകയും ചെയ്യുന്നു.[2][3][4][5][6]
അവലംബം
തിരുത്തുക- ↑ Functional ovarian cysts at Cancer Research UK. Retrieved July 2012
- ↑ "Follicular cyst of the ovary definition". MedTerms. Archived from the original on 2014-03-07. Retrieved 2023-01-04.
- ↑ "Ovarian Cysts". The Institute for Female Alternative Medicine.. Archived from the original on 2010-12-21. Retrieved 2023-01-04.
- ↑ "Cause of Ovarian Cysts".
- ↑ "Follicular cyst - General Practice Notebook". Archived from the original on 2006-04-27. Retrieved 2012-10-16.
- ↑ "Ovarian cysts". Mayo Clinic.
External links
തിരുത്തുകClassification |
---|