ഒരു ഛായാപടം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിലുള്ള ഉള്ളടക്കം അതേപടി മറ്റൊരു മാധ്യമത്തിലേക്ക് പകർത്തുന്നതിനാണ് ഫോട്ടോറിയലിസം എന്ന് പറയുന്നത്. 1960- 70 കാലഘട്ടത്തിൽ അമേരിക്കയിലാണ് ഫോട്ടോറിയലിസം പ്രചാരത്തിൽ വന്നത്. ഫോട്ടോഗ്രാഫുകൾ നോക്കി ചിത്രങ്ങൾ വരയ്ക്കുന്ന കലയാണ് 1970-ൽ ഫോട്ടോറിയലിസം എന്നറിയപ്പെട്ടിരുന്നത്. പിന്നീട്, ഏതൊരു മാധ്യമത്തിലും ഛായാപടങ്ങൾ പുനഃസൃഷ്ടിക്കുന്നതിനെ ഫോട്ടോറിയലിസം എന്ന് വിളിക്കാൻ തുടങ്ങി.[1][2]

ചരിത്രംതിരുത്തുക

ഫോട്ടോറിയലിസം ഉടലെടുക്കുന്നത് 1960-70 കാലഘട്ടത്തിലാണ്. ഇതേ കാലഘട്ടത്തിലാണ് ക്യാമറകൾ ജനപ്രിയമായതും. ചിത്രങ്ങളെക്കാൽ മുന്തിയ കലാരൂപം ഫോട്ടോഗ്രഫി ആണെന്ന വിശ്വാസം അക്കാലത്തെ പൊതുബോധത്തിലുണ്ടായിരുന്നു. ഛായാചിത്രത്തിന്റെ സഹായത്തോടുകൂടി ചുവർചിത്രങ്ങൾ വരയ്ക്കുന്നത് കലാപ്രതിഭ കുറഞ്ഞ ചിത്രകാരാണെന്ന വിശ്വാസം അന്നുണ്ടായിരുന്നു. ഇതിനാൽ ഫോട്ടോറിയലിസത്തിന് താരതമ്യേന കുറച്ച് പ്രചാരം മാത്രമേ ലഭിച്ചുള്ളൂ.

പ്രമുഖ ഫോട്ടോറിയലിസ്റ്റുകൾതിരുത്തുക

ജോൺ ബയ്ഡർ, റാൾഫ് ഗോയിൻസ്, ജോൺ സാൾട്ട്, ചാൾസ് ബെൽ എന്നിവരാണ് മുൻ നിര ഫോട്ടോറിയലിസ്റ്റുകൾ.

അവലംബംതിരുത്തുക

  1. Lindey, Christine 'Superrealist Painting and Sculpture, William Morrow and Company, New York, 1980, pp. 27-33.
  2. Chase, Linda, Photorealism at the Millennium, The Not-So-Innocent Eye: Photorealism in Context. Harry N. Abrams, Inc. New York, 2002. pp 14-15.
"https://ml.wikipedia.org/w/index.php?title=ഫോട്ടോറിയലിസം&oldid=2314621" എന്ന താളിൽനിന്ന് ശേഖരിച്ചത്