ഫോട്ടോപീരിയോഡിസം
ഫോട്ടോപീരിയോഡിസം എന്നത് രാത്രിയുടെ നീളം അല്ലെങ്കിൽ ഇരുണ്ട കാലഘട്ടത്തോടുള്ള ജീവികളുടെ ശാരീരിക പ്രതികരണമാണ്. സസ്യങ്ങളിലും മൃഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. പ്രകാശത്തിന്റെയും ഇരുണ്ട കാലഘട്ടങ്ങളുടെയും ആപേക്ഷികദൈർഘ്യത്തോടുള്ള സസ്യങ്ങളുടെ വികാസ പ്രതികരണങ്ങളായി ഫോട്ടോപീരിയോഡിസത്തെ നിർവചിക്കാം. ഫോട്ടോപീരിയോഡുകൾ അനുസരിച്ച് അവയെ മൂന്ന് ഇനങ്ങളായി തിരിച്ചിരിക്കുന്നു: ഹ്രസ്വം, ദീർഘം, ന്യൂട്രൽ.
സസ്യങ്ങൾ
തിരുത്തുകപല പൂച്ചെടികളും (പുഷ്പിതസസ്യങ്ങൾ) രാത്രിയുടെ ദൈർഘ്യത്തിലുള്ള കാലാനുസൃതമായ മാറ്റങ്ങളെ അല്ലെങ്കിൽ ഫോട്ടോപിരീഡിനെ സിഗ്നലുകളായി എടുത്ത് ഒരു ഫോട്ടോറിസെപ്റ്റർ പ്രോട്ടീൻ അതായത് ഫൈറ്റോക്രോം അല്ലെങ്കിൽ ക്രിപ്റ്റോക്രോം [1] ഉപയോഗിച്ച് തിരിച്ചറിയുന്നു. മറ്റൊരു ഉപവിഭാഗത്തിൽ, നിർബന്ധിത ഫോട്ടോപീരിയോഡിക് സസ്യങ്ങൾക്ക് പൂവിടുമ്പോൾ ഒരു നീണ്ട അല്ലെങ്കിൽ ഹ്രസ്വമായ രാത്രി ആവശ്യമാണ്, അതേസമയം ഫാക്കൽറ്റീവ് ഫോട്ടോപീരിയോഡിക് സസ്യങ്ങൾ ഈ സാഹചര്യമില്ലെങ്കിലും പൂവിടാൻ സാധ്യതയുണ്ട്.
ഇതും കാണുക
തിരുത്തുക- ക്രോണോബയോളജി
- ഫ്ലോറിജെൻ
- സ്കോട്ടോബയോളജി
അവലംബങ്ങൾ
തിരുത്തുക- ↑ , 19
കൂടുതൽ വായനയ്ക്ക്
തിരുത്തുക- ഡിഇ ഫോസ്കറ്റ്, സസ്യവളർച്ചയും വികസനവും, ഒരു തന്മാത്രാ സമീപനം. അക്കാദമിക് പ്രസ്സ്, സാൻ ഡീഗോ, 1994, പേ. 495.
- ബി. തോമസും ഡി. വിൻസ്- പ്ര്യൂ, സസ്യങ്ങളിലെ ഫോട്ടോപെരിയോഡിസം (രണ്ടാം പതിപ്പ്). അക്കാദമിക് പ്രസ്സ്, 1997