നിരവധി പുരസ്കാരങ്ങൾ നേടിയ അന്ന സീഗ്ലറുടെ നാടകമാണ് ഫോട്ടോഗ്രാഫ് 51. 1952 മെയ് മാസത്തിൽ റോസലിൻഡ് ഫ്രാങ്ക്ളിന്റെ മേൽനോട്ടത്തിൽ റെയ്മണ്ട് ഗോസ്ലിംഗ് എടുത്ത എക്സ്-റേ ഡിഫ്രാക്ഷൻ ചിത്രത്തിന് നൽകിയ പേരായ ഫോട്ടോ 51 ൽ നിന്നാണ് നാടകത്തിന് തലക്കെട്ട് നൽകിയിരിക്കുന്നനത്.[1] ഡിഎൻഎയുടെ ഇരട്ട ഹെലിക്സ് ഘടന കണ്ടെത്തിയതിൽ കിംഗ്സ് കോളേജ് ലണ്ടനിൽ ജോലിചെയ്തിരുന്ന എക്സ്-റേ ക്രിസ്റ്റലോഗ്രാഫർ റോസലിൻഡ് ഫ്രാങ്ക്ലിന്റെ ശ്രദ്ധിക്കപ്പെടാതെപോയ പങ്കിലേക്ക് ഈ നാടകം കേന്ദ്രീകരിക്കുന്നു.[2] 2008 ൽ മേരിലാൻഡിലെ ആക്റ്റീവ് കൾച്ചേഴ്സ് തിയേറ്റർ മേരി റെസിംഗിന്റെ സംവിധാനത്തിൽ ഫോട്ടോഗ്രാഫ് 51 കമ്മീഷൻ ചെയ്യുകയും വികസിപ്പിക്കുകയും ലോക പ്രീമിയർ ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ആ വർഷം, ബെസ്റ്റ് ന്യൂ പ്ലേയ്ക്കുള്ള 2008 ലെ സ്റ്റേജ് (Scientists, Technologists and Artists Generating Exploration) ഇന്റർനാഷണൽ സ്ക്രിപ്റ്റ് മത്സരത്തിലും ഇത് വിജയിച്ചു. മൈക്കൽ ഗ്രാൻഡേജിന്റെ സംവിധാനത്തിൽ വെസ്റ്റ് എന്റ് ലണ്ടനിലെ നോയൽ കവാർഡ് തിയേറ്ററിൽ 2015 സെപ്റ്റംബറിൽ ഈ നാടകം പ്രദർശനമാരംഭിച്ചു.[3] ഈ വൺ-ആക്റ്റ് പ്ലേ 95 മിനിറ്റ് നേരം ഇടവേളകളില്ലാതെ അവതരിപ്പിക്കപ്പെടുന്നു.

Photograph 51
രചനAnna Ziegler
Characters
GenrePlay
SettingKing's College London
London

അഭിനേതാക്കൾ

തിരുത്തുക

ലണ്ടനിലെ നാടകത്തിന്റെ അഭിനേതാക്കൾ:[4]

 
റോസലിൻഡ് ഫ്രാങ്ക്ലിനായി അഭിനയിച്ച നിക്കോൾ കിഡ്മാൻ
 
മൗറീസ് വിൽക്കിൻസായി അഭിനയിച്ച സ്റ്റീഫൻ കാമ്പ്‌ബെൽ മൂർ

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക

വെസ്റ്റ് എൻഡ് പ്രൊഡക്ഷൻ

തിരുത്തുക

റോസലിൻഡ് ഫ്രാങ്ക്ലിന്റെ വേഷത്തിന് നിക്കോൾ കിഡ്മാന് നിരവധി അവാർഡുകളും നിരൂപക പ്രശംസകളും ലഭിച്ചിട്ടുണ്ട്.[5][6][7]

വെസ്റ്റ് എൻഡ് പ്രൊഡക്ഷൻ
വർഷം അവാർഡ് വിഭാഗം നോമിനി ഫലം
2015 ഹാർപർ ബസാർ വിമൻ ഓഫ് ദ ഇയർ അവാർഡുകൾ തിയേറ്റർ ഐക്കൺ അവാർഡ് നിക്കോൾ കിഡ്മാൻ Won
2015 ഈവനിംഗ് സ്റ്റാൻഡേർഡ് തിയറ്റർ അവാർഡുകൾ മികച്ച നടിക്കുള്ള അവാർഡ് നിക്കോൾ കിഡ്മാൻ Won
2016 വാട്ട്‌സ്ഓൺസ്റ്റേജ് അവാർഡുകൾ ഒരു നാടകത്തിലെ മികച്ച നടി നിക്കോൾ കിഡ്മാൻ Won
2016 വാട്ട്‌സ്ഓൺസ്റ്റേജ് അവാർഡുകൾ ബെസ്റ്റ് ന്യൂ പ്ലേ ഫോട്ടോ 51 Won
2016 ലോറൻസ് ഒലിവിയർ അവാർഡുകൾ മികച്ച നടി നിക്കോൾ കിഡ്മാൻ Nominated
  1. "Due credit". Nature. 496 (7445): 270. 18 April 2013. doi:10.1038/496270a. PMID 23607133.
  2. Kuchment, Anna (January 2011), "For Whom the Nobel Tolls: An evening out with James Watson and colleagues", Scientific American, vol. 304, no. 1, Nature America, p. 27, doi:10.1038/scientificamerican0111-27
  3. Furness, Hannah (6 September 2015). "Nicole Kidman: standing ovation as fans flock to Photograph 51". The Daily Telegraph. Retrieved 30 October 2015.
  4. Noël Coward Theatre (3 October 2015). "Nicole Kidman: standing ovation as fans flock to Photograph 51". London. Archived from the original on 2016-08-03. Retrieved 3 October 2015.
  5. https://www.bbc.co.uk/news/entertainment-arts-34896188
  6. https://www.theguardian.com/stage/2015/nov/22/nicole-kidman-best-actress-award-photograph-51
  7. https://www.telegraph.co.uk/theatre/what-to-see/evening-standard-theatre-awards-winners/
"https://ml.wikipedia.org/w/index.php?title=ഫോട്ടോഗ്രാഫ്_51_(നാടകം)&oldid=4490765" എന്ന താളിൽനിന്ന് ശേഖരിച്ചത്