ഫൈറ്റ് ഫോർ $15
അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലാളികൾക്ക് ചുരുങ്ങിയ വേതനം മണിക്കൂറിന് 15 ഡോളർ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനയാണ് ഫൈറ്റ് ഫോർ $ 15. 2009-ൽ 7.25 ഡോളർ ചുരുങ്ങിയ വേതനമായി ഫെഡറൽ നിയമം നിലവിൽ വന്നു. ഇത് ചുരുങ്ങിയത് 15 ഡോളർ ആക്കണമെന്നാണ് 2012-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടന വാദിക്കുന്നത്. ചുരുങ്ങിയ വേതനം എന്നതിന് പുറമെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതും സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്.
പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഈ ആവശ്യങ്ങൾക്ക് വിജയം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്[2]. ഡെമോക്രാറ്റുകൾ പൊതുവെ ഇവരുടെ ആവശ്യങ്ങളോട് അനുഭാവം കാണിച്ചുവരുന്നു. ഫെഡറൽ തലത്തിൽ തന്നെ 15 ഡോളർ ആക്കി നിയമം നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 2016-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിനിൽ ബേർണി സാൻഡേഴ്സ് ഇതിനായി വാദിച്ചിരുന്നു[3].
അവലംബം
തിരുത്തുക- ↑ "Minimum Wage Laws in the States". Wage and Hour Division (WHD). United States Department of Labor. Retrieved April 19, 2019. Scroll over states on that map to see exact minimum wage by state. See: table.
- ↑ Campbell, Alexia Fernández (2019-03-28). "Maryland just became the sixth state to raise the minimum wage to $15 an hour" (in ഇംഗ്ലീഷ്). Retrieved 2021-10-19.
- ↑ Weigel, David. "Democrats back $15 minimum wage, but stalemate on Social Security", The Washington Post, July 9, 2016.