ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്
സ്തനങ്ങളിൽ വേദന, ബ്രെസ്റ്റ് സിസ്റ്റുകൾ, ബ്രെസ്റ്റ് മാസ്സ് എന്നിവ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്.[1] സ്തനങ്ങളെ "കട്ടിയായ" അല്ലെങ്കിൽ "പിട്ടുപോലുള്ള" എന്ന് വിശേഷിപ്പിക്കാം.[3] ഹോർമോൺ ഉത്തേജനം മൂലം ആർത്തവചക്രത്തിന്റെ ചില ഭാഗങ്ങളിൽ ലക്ഷണങ്ങൾ വഷളായേക്കാം.[1] ഇവ ക്യാൻസറുമായി ബന്ധമില്ലാത്ത സാധാരണ സ്തന മാറ്റങ്ങളാണ്.[2]
Fibrocystic breast changes | |
---|---|
മറ്റ് പേരുകൾ | Fibrocystic change, fibrocystic breast disease,[1] fibrocystic breast condition |
Benign fibrous breast growths (highlighted in yellow). | |
സ്പെഷ്യാലിറ്റി | Gynaecology |
ലക്ഷണങ്ങൾ | Breast pain, breast cysts, breast masses[2] |
സാധാരണ തുടക്കം | 30 to 50 years old[1] |
അപകടസാധ്യത ഘടകങ്ങൾ | Early age at first menstrual period, having children late or not having children[2] |
ഡയഗ്നോസ്റ്റിക് രീതി | Periodic examination, possibly medical imaging or breast biopsy[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Breast cancer[1] |
Treatment | Education about the condition, a well fitting bra, pain medication[1] |
രോഗനിദാനം | Good[1] |
ആവൃത്തി | Up to 60% of women[3] |
റിസ്ക് ഘടകങ്ങളിൽ ആദ്യ ആർത്തവ സമയത്തെ ചെറുപ്രായവും ഒന്നുകിൽ വൈകിയ പ്രായത്തിൽ കുട്ടികളുണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു.[2] ഇതൊരു രോഗമല്ല, മറിച്ച് സാധാരണ സ്തന മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു.[3] രോഗനിർണയത്തിൽ സ്തനാർബുദം ഒഴിവാക്കുന്നത് ഉൾപ്പെടുന്നു.[1] ഫൈബ്രോഡിനോമസ്, ഫൈബ്രോസിസ്, സ്തനത്തിലെ പാപ്പിലോമ എന്നിവയും ഫൈബ്രോസിസ്റ്റിക് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.[1]
മാനേജ്‌മെന്റിൽ ഈ അവസ്ഥയെക്കുറിച്ചുള്ള വിദ്യാഭ്യാസം, നന്നായി യോജിക്കുന്ന ബ്രാ ഉപയോഗിക്കൽ, ആവശ്യമെങ്കിൽ വേദനയ്ക്കുള്ള മരുന്ന് എന്നിവ ഉൾപ്പെട്ടേക്കാം.[1] വേദനയ്ക്ക് ഇടയ്ക്കിടെ ഡാനാസോൾ അല്ലെങ്കിൽ ടാമോക്സിഫെൻ ഉപയോഗിക്കാം.[1] 60% വരെ സ്ത്രീകളെ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.[3] ഏറ്റവും സാധാരണയായി 30 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.[1]
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Ferri, Fred F. (2018). Ferri's Clinical Advisor 2019: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 548. ISBN 9780323550765.
- ↑ 2.0 2.1 2.2 2.3 "Breast Masses (Breast Lumps)". Merck Manuals Professional Edition (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 3 November 2018.
- ↑ 3.0 3.1 3.2 3.3 Santen, RJ; Mansel, R (21 July 2005). "Benign breast disorders". The New England Journal of Medicine. 353 (3): 275–85. doi:10.1056/NEJMra035692. PMID 16034013.
External links
തിരുത്തുകClassification | |
---|---|
External resources |