ഫെർമിയോണിക് കണ്ടൻസേറ്റ്
വളരെ താഴ്ന്ന ഊഷ്മാവിൽ ഫെർമിയോണിക് കണങ്ങൾ ചേർന്ന് ഉണ്ടാവുന്ന ഒരു അതിദ്രവാവസ്ഥയാണ് ഫെർമിയോണിക് കണ്ടൻസേറ്റ്. ഇത് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വളരെ താഴ്ന ഊഷ്മാവുകളിൽ ബോസോണിക ആറ്റങ്ങൾ ചേർന്നുണ്ടാവുന്ന അതിദ്രവഅവസ്ഥയാണ് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്. ഫെർമിയോണിക് കണ്ടൻസേറ്റിൽ ബോസോണുകൾക്ക് പകരം ഫെർമിയോണുകളാണ് ഉണ്ടാവുക. ഒരു അതിചാലക വസ്തുവിലെ ഇലക്ട്രോണുകളുടെ അവസ്ഥ ആദ്യമായി തിരിച്ചറിയപ്പെട്ട ഫെർമിയോണിക് കണ്ടൻസേറ്റ് വിശദീകരിക്കുന്നു.
2003 ൽ ഡെബൊറാ എസ് ജിൻ എന്ന ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ ഗവേഷണ സംഘവുമാണ് ആദ്യമായി ഒരു ഫെർമിയോണിക് കണ്ടൻസേറ്റ് നിർമ്മിച്ചത്.
ചിറാൽ സമമിതി ശിഥിലീകരിക്കുന്ന ഭാരമില്ലാത്ത ഫെർമിയോണുകളുടെ സിദ്ധാന്തങ്ങളിൽ കാണാവുന്ന ചിറാൽ കണ്ടൻസേറ്റ് ഫെർമിയോണിക് കണ്ടൻസേറ്റിന് ഒരു ഉദാഹരണമാണ്.