വിളകളുടെ ഉൽപ്പാദനശേഷി ഉയർത്തുന്നതിനായി വെള്ളത്തിൽ  ലയിക്കുന്ന വളങ്ങൾ  ജലത്തിലൂടെ നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ . തുള്ളിനനയിൽക്കൂടി വളം വിളകളുടെ വേരുകളിൽ  നേരിട്ട് നൽകുന്നതിനാൽ ഇത് വളരെ ഫലപ്രദമായി കാണുന്നു. പോഷകങ്ങൾ  നഷ്ടപ്പെടുന്നത് കുറയ്ക്കുവാനും, വിളകളുടെ ഉൽപ്പാദനം ഉയർത്തുവാനും കൃത്യമായ ഫെർട്ടിഗേഷൻ  വളരെ അത്യാവശ്യമാണ്.

fertigation tank
screen filter
fertigation

സാധാരണ ജലസേചനത്തിന്റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്കളർ  ജലസേചനത്തിന്റേത് 75% ഉം തുള്ളി നനയുടേത് 90-95% വരെയുമാണ്. പൂർണ്ണമായും ജലത്തിൽ ലയിക്കുന്ന പോഷകങ്ങൾ ഫെർട്ടിഗേഷനിലൂടെ നൽകാവുന്നതാണ്. നൈട്രജനും പൊട്ടാഷും വേഗത്തിൽ ചെടികൾക്ക് ലഭ്യമാകുന്നതിനാൽ  അവ ഏറ്റവും അനുയോജ്യമാണ്. മൂലകങ്ങൾ വെള്ളത്തിൽ ലയിക്കുന്നതിനാൽ  ഫെർട്ടിഗേഷൻ  ക്ലോഗിംഗ് പ്രശ്നങ്ങൾ  ഉണ്ടാകുന്നില്ല.അതുകൊണ്ട് പ്രധാനമായും ഫെർട്ടിഗേഷൻ  നൽകുമ്പോൾ  ശ്രദ്ധിക്കേണ്ടത് അതിൽ  അടങ്ങിയിരിക്കുന്ന വളത്തിന്റെ വിലയും മറ്റ് ഘടകങ്ങളുടെ ആവശ്യകതയുമാണ്. ഫെർട്ടിഗേഷന് വേണ്ടി ഉപയോഗിക്കുന്ന വളങ്ങളിൽ  പാക്യജനകം  സ്രോതസ്സുകൾ  അമോണിയം നൈട്രേറ്റ്, കാൽസ്യം നൈട്രേറ്റ്, അമോണിയം സൾഫേറ്റ്, യൂറിയ, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ക്ഷാരത്തിന്റെ  പ്രധാന സ്രോതസ്സുകൾ  പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് എന്നിവയുമാണ്. ഫെർട്ടിഗേഷന് വേണ്ട ഫോസ്ഫറസ്  നേർപ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോ മോണോ അമോണിയം ഫോസ്ഫേറ്റ് ആയോ നൽകാം. റോക്ക് ഫോസ്ഫേറ്റ്, സൂപ്പർ ഫോസ്ഫേറ്റ് എന്നിവ അടിവളമായി നൽകാം. കേരളത്തിലെ മണ്ണിൽ  പൊതുവേ ആകെ  ഫോസ്ഫറസിന്റെ അളവ് കൂടുതലാണ്. ചെടികൾക്ക് ലഭ്യമാകുന്ന  ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ്  വളം നൽകേണ്ടത്.ഫെർട്ടിഗേഷൻ രീതിയിൽ എളുപ്പത്തിൽ നേരിട്ട് ഉപയോഗിക്കാവുന്ന രാസലായിനികളും പോഷകങ്ങളും ഇപ്പോൾ വിപണിയിലുണ്ട്.ഇവ ദ്രവരാസവളങ്ങൾ എന്നറിയപ്പെടുന്നു.

വ്യത്യസ്ത പോളിഹൗസുകളിൽ  അതതു സ്ഥലത്തെ മണ്ണിലെ പോഷകനിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും അടിസ്ഥാനപ്പെടുത്തി അതതു സാഹചര്യങ്ങൾക്കനുസൃതമായി വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ ഫെർട്ടിഗേഷൻ  നൽകുവാൻ  പാടുള്ളൂ.

ഫെർട്ടിഗേഷൻ പ്രധാനമായും മൂന്നു രീതിയിൽ പ്രായോഗികമാക്കാം

തിരുത്തുക

വെൻച്യുറി

മദ്ധ്യ ഭാഗം വ്യാസം കുറഞ്ഞതും ഇരുഭാഗവും വ്യാസം കൂടിയതുമായ ഒരു പൈപ്പാണ് വെൻച്യുറി .വ്യാസത്തിലുള്ള വ്യത്യാസം കാരണം മർദ്ദത്തിലും വ്യത്യാസമുണ്ടാവുകയും കുറഞ്ഞ വ്യാസമുള്ള ഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ട്യൂബിലൂടെ ബക്കറ്റിലോ മറ്റു പാത്രത്തിലോ നേർപ്പിച്ചു വെച്ചിരിക്കുന്ന രാസവളം വലിച്ചെടുക്കുകയും ചെടികളുടെ ചുവട്ടിൽ എത്തിക്കുകയും ചെയ്യുന്നു.

ഫെർട്ടിലൈസർ പമ്പ്

വളരെ കൃത്യതയോടുകൂടി വളം നൽകേണ്ട സാഹചര്യത്തിൽ സാധാരണയായി ഉപയോഗിക്കുന്ന രീതിയാണിത് .സാധാരണയായി ഒരു ഹൈഡ്രോളിക് മോട്ടോറിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനത്തിനുവേണ്ട ഊർജ്ജം ലഭ്യമാക്കുന്നത്.

ഫെർട്ടിലൈസർ ടാങ്ക്

രാസവലാളായിനി നിറച്ച ടാങ്ക് ഫിൽറ്ററിനു തൊട്ടു മുമ്പായി പ്രധാന പൈപ്പിൽ ഘടിപ്പിക്കുന്നു .ടാങ്കിലേക്ക് കടന്നുപോകുന്ന ജലം രാസവളം വലിച്ചെടുക്കുകയും തിരികെ പ്രധാന പൈപ്പിലൂടെ ചെടികളുടെ ചുവട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു

ഫെർട്ടിഗേഷൻ ഫലപ്രദമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുത്തുക
  • ഫെർട്ടിഗേഷന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ജലസേചന സാമഗ്രികളുമായി പ്രതിപ്രവർത്തിക്കാത്തതായിരിക്കണം .
  • വളങ്ങൾ വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്നതാകണം
  • ജലത്തിലുള്ള മറ്റു ലവണങ്ങളുമായി പ്രതിപ്രവർത്തനം നടത്തുന്നവയായിരിക്കരുത്
  • രാസവള മിശ്രിതങ്ങൾ ഉപയോഗിക്കുമ്പോൾ അവ യോജിച്ചു അലേയ സംയുക്തങ്ങൾ രൂപപ്പെടുന്നതാണോ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം
  • രാസവലാളായിനികൾ കടത്തിവിട്ടു ശേഷം 5 മുതൽ 10 മിനിറ്റ് സമയത്തേക്ക് ശുദ്ധജലം കടത്തിവിട്ട് എല്ലാ പൈപ്പുകളും എമിറ്ററുകളും വൃത്തിയാക്കണം .



http://ml.vikaspedia.in/agriculture/d38d41d38d4dd25d3fd30-d15d3ed30d4d200dd37d3fd15-d07d1fd2ad46d1fd32d41d15d33d4d200d/d38d2ed17d4dd30-d15d3ed30d4d200dd37d3fd15-d30d40d24d3fd15d33d4d200d/d15d3ed7cd37d3fd15-d35d3fd35d30d19d4dd19d7e/d2ad33d3fd39d57d38d4d

"https://ml.wikipedia.org/w/index.php?title=ഫെർട്ടിഗേഷൻ&oldid=3604113" എന്ന താളിൽനിന്ന് ശേഖരിച്ചത്