ഫെലുദാ
ഫെലുദാ (Bengali: ফেলুদা) അഥവാ പ്രദോഷ് ചന്ദ്ര മിത്ര അഥവാ പ്രദോഷ്.സി.മിത്തർ.വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ സത്യജിത് റേ തന്റെ ചില നോവലുകൾക്കും ചെറുകഥകൾക്കുമായി സൃഷ്ടിച്ച കുറ്റാന്വേഷകനായ (private investigator) കഥാപാത്രം.കൊൽക്കൊത്തയിലെ ബാലിഗഞ്ജിലെ രജനി സെൻ റോഡിലുള്ള 21 ആം നമ്പർ വീട്ടിലാണ് ഫെലുദാ താമസിക്കുന്നത്.1965 ൽ സത്യജിത് റേയുടേയും സുഭാഷ് മുഖോപാധ്യയുടേയും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സന്ദേശ് എന്ന കുട്ടികൾക്കുള്ള മാഗസിനിലാണ് ഫെലുദാ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.ഡാർജിലിംഗിലെ സാഹസം (Danger in Darjeeling) എന്നതായിരുന്നു ആ ചെറുകഥ.എല്ലാ കഥകളിലും ഫെലുദായുടെ കൂടെ അദ്ദേഹത്തിന്റെ കസിനായ തപേഷിനേയും കാണം.തപേഷാണ് കഥകളിലെ ആഖ്യാതാവ്.ആറാമത്തെ കഥയായ സൊനാർ കെല്ല(The Golden Fortress)യിൽ റേ, ജടായു എന്ന രസികൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Feluda(ফেলুদা) | |
---|---|
Feluda character | |
പ്രമാണം:Feluda and Topshe.jpg | |
ആദ്യ രൂപം | Feludar Goendagiri |
അവസാന രൂപം | Robertsoner Ruby(according to time of writing) Indrajal Rahasya(according to time of publishing) |
രൂപികരിച്ചത് | Satyajit Ray |
ചിത്രീകരിച്ചത് | Soumitra Chatterjee Shashi Kapoor Sabyasachi Chakrabarty Abir Chatterjee |
Real name | Pradosh Chandra Mitra |
Residence | 21, Rajani Sen Road,Kolkata-700029 , Before partition of India, in East Bengal's Dhaka |
Height | 6 feet 2 inches |
Alma mater | Bharatiya Vidya Bhavan |
Friend | Lalmohan Ganguly |
Information | |
വിളിപ്പേര് | Felu (ফেলু) |
ലിംഗഭേദം | Male |
തലക്കെട്ട് | Mitter(Mitra) |
Occupation | Private investigator |
കുടുംബം | Jaykrishna Mitter(Mitra) (father) |
ഇണ | Unmarried |
കുട്ടികൾ | Unmarried |
ബന്ധുക്കൾ | Tapesh Ranjan Mitter(Mitra) (cousin) (Topse) |
മതം | Hinduism |
ദേശീയത | Indian |