ഫെറൊസിമെന്റ് ജലസംഭരണി

(ഫെറൊസിമെന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെലവു കുറഞ്ഞതുംഈട് നില്ക്കുന്നതുമായ ടാങ്കുകളാണ് ഫെറൊസിമെന്റ് ജലസംഭരണികൾ. ഇവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന സിമന്റ്-അഗ്രിഗേറ്റ് മിശ്രിതത്തിന്റെ അനുപാതം 1:2 . അതായത് ഒരു വ്യാപ്തം സിമന്റിന് രണ്ട് വ്യാപ്തം മണൽ എന്ന കണക്കിൽ. ഇത് ചെലവു കുറഞ്ഞതും തത്തുല്യം ബലം ഉള്ളതുമാണ്.

നിർമ്മാണ രീതി

തിരുത്തുക
 
ഫെറൊ-സിമന്റ് വാട്ടർ ടാങ്കിന്റെ നിർമ്മാണം

ഇതിൽ ആദ്യമയി കമ്പിയുടെ കൂട്ട് ഉണ്ടാക്കുകയാണ്.(വെൽഡഡ് മെഷ് എന്നാൽ വളയ്ക്കാൻ സാധിക്കുന്ന ചതുര കണ്ണികളുള്ള 4/4 എന്ന അളവിലുള്ള കമ്പിയാണ്.ചിക്കൻ മെഷ് എന്നാൽ നെറ്റ് പോലെയുള്ള കമ്പിയാണ്.ഇതിന്റെ കണ്ണിയുടെ ആകൃതി ഷഡ്ഭുജമാണ്.) അതിനായി 4/4 ന്റെ വെൽഡഡ് മെഷും ചിക്കൻ മെഷും ടാങ്കിന്റെയൊ,സ്ലാബിന്റെയൊ അളവിൽ മുറിച്ചതിനു ശേഷം ചിക്കൻ മെഷ് കൊണ്ട് നന്നായി ഇരു വശവും പൊതിയുക. വെൽഡഡ് മെഷും ചിക്കൻ മെഷും തമ്മിൽ കെട്ടുകമ്പി ഉപയോഗിച്ചു കെട്ടുക.ചിക്കൻ മെഷ് ബന്ധിക്കൻ താഴത്തേയും മുകളിലത്തെയുംകണ്ണികൾ തമ്മിൽ തമ്മിൽ ഉടക്കുകൊണ്ട് ബന്ധിച്ചാൽ മതിയാകും . മേൽ പറഞ്ഞ അനുപാതത്തിൽ (1:2) ചാന്ത് കുഴയ്ക്കുക .ഒരുക്കിയ കമ്പിയുടെ ഏതെകിലും ഒരു വശത്ത് ചാന്ത് തേയ്ക്കുക.

"https://ml.wikipedia.org/w/index.php?title=ഫെറൊസിമെന്റ്_ജലസംഭരണി&oldid=2284492" എന്ന താളിൽനിന്ന് ശേഖരിച്ചത്