ഫെറമോൺ കെണി
ലൈംഗികാകർഷണ വസ്തുവായ ഫെറമോൺ ഉപയോഗിച്ച് ആൺപ്രാണികളെ ആകർഷിച്ച് നശിപ്പിച്ച് ചെല്ലികളുടെ പ്രജനനം തടയുക എന്നതാണ് ഈ കെണിയുടെ പ്രവർത്തനരീതി. രാസവസ്തു ആദ്യമായി വികസിപ്പിച്ചെടുത്തത്1986 ൽ അമേരിക്കയിലായിരുന്നു.
നിർമ്മാണം
തിരുത്തുകഫെറമോൺ പ്രത്യേകം ശേഖരിച്ച് റബ്ബർട്യൂബുകളിലാക്കി പ്രത്യേക കെണികളാക്കി തോട്ടത്തിന്റെ പലഭാഗത്തും വയ്ക്കുന്നു. ഫെറമോൺ ഗന്ധത്തിൽ ആകൃഷ്ടരായി ആൺചെല്ലികൾ കെണിയുടെ അടുത്ത് എത്തുന്നു.കെണിയിലെ സോപ്പുലായനിയിൽ പതിക്കുന്ന ചെല്ലികളെ പിന്നീട് നശിപ്പിക്കുന്നു.ഓരോ നൂറു ചതുരശ്രമീറ്ററിനും ഒരു കെണി വീതമാണ് കണക്ക്.ഇതിന്റെ ആകർഷണശക്തി മൂന്നുമാസം വരെ നീണ്ടു നിൽക്കും.[1][2]
അവലംബം
തിരുത്തുക- ↑ "Pheromone Traps - Using Sex as Bait".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-11. Retrieved 2018-02-25.