ഫെയറി മെഡോസ്
ഫെയറി മെഡോസ്, (German Märchenwiese, ″ഫെയറി ടെയിൽ മെഡോസ്″)[1][2] ഔദ്യോഗികമായി ഇന്ത്യയുടേയും പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ ഗിൽജിത്-ബാൾട്ടിസ്താനിലെ ഡയമർ ജില്ലയിൽ സ്ഥിതിചെയ്യുന്നതും നംഗ പർവ്വതത്തിന്റെ ഒരു ബേസ് ക്യാമ്പ് സൈറ്റിൽ സ്ഥിതിചെയ്യുന്നതുമായ ഒരു പുൽമേടാണ്. ഇത് തദ്ദേശീയ വാസികളുടെയിടയിൽ ജൂട്ട്[3] എന്നറിയപ്പെടുന്നു. സമുദ്രനിരപ്പിന് ഏകദേശം 3,300 മീറ്റർ ഉയരത്തിലുള്ള ഈ പുൽമേട് നംഗ പർബത്തിന്റെ റഖിയോട്ട് മുഖത്തേയ്ക്കു സവാരി ചെയ്യുന്ന ട്രക്കിങ്ങുകാരുടെ ആരംഭ സ്ഥാനമായി പ്രവർത്തിക്കുന്നു.[4][5] അധിനിവേശ പാകിസ്താൻ സർക്കാർ 1995 ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.[6][7]
ഫെയറി മെഡോസ് | |
---|---|
Location | Gilgit-Baltistan, ഔദ്യോഗികമായി ഇന്ത്യ/പാകിസ്താൻ കൈവശം |
Nearest city | Chilas |
Coordinates | 35°23′12.67″N 74°35′02.98″E / 35.3868528°N 74.5841611°E |
Established | 1995 |
Governing body | Government of Gilgit-Baltistan |
സ്ഥാനം
തിരുത്തുകകാരക്കോറം ഹൈവേയിലെ റായ്ഖോട്ട് ഹൈവേ പാലത്തിലൂടെ ടാറ്റോ ഗ്രാമത്തിലേക്കുള്ള പന്ത്രണ്ട് കിലോമീറ്റർ ദൂരമുളള ജീപ്പു ഗതാഗതത്തിനു മാത്രം യോജിച്ച ട്രെക്കിംഗ് വഴിയിലൂടെ ഫെയറിമെഡോയ്ക്കു സമീപത്തുള്ള ടാറ്റോയിലെത്തിച്ചേരാവുന്നതാണ്.[8][9][10] ടാറ്റോയിൽ നിന്ന് ഇത് മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയമെടുത്ത് നടന്നു കയറാവുന്ന 5 കിലോമീറ്റർ ട്രെക്കിംഗ് പാതയിലൂടെ ഫെയറി മെഡോയിലെത്തിച്ചേരാം.[11][12]
നംഗ്ഗ പർബതിൽ നിന്ന് ഉത്ഭവിക്കുന്ന റൈഖോട്ട് ഹിമാനിയുടെ ഒരു അറ്റത്തു സ്ഥിതിചെയ്യുന്ന റായ്ഖോട്ട് താഴ്വരയിലാണ് ഈ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്. ഈ ഹിമാനി ഒരു അരുവിയെ ജലസമൃദ്ധമാക്കുകയും അത് അവസാനമായി സിന്ധു നദിയിൽ ചെന്നുചേരുകയുമാണ് ചെയ്യുന്നത്.[13] 1992 മുതൽ പ്രദേശവാസികളുടെ ക്യാമ്പിംഗ് സൈറ്റുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.[14]
ടൂറിസം
തിരുത്തുകഫെയറി മെഡോസിലെ ആറ് മാസക്കാലത്തെ ടൂറിസ്റ്റ് സീസൺ ഏപ്രിൽ മാസം മുതൽ ആരംഭിച്ച് സെപ്റ്റംബർ അവസാനം തീരുന്നു. ഈ സമയത്ത് രണ്ട് ഏക്കർ പ്രദേശത്തു പരന്നു കിടക്കുന്ന "റൈക്കോട്ട് സെറായ്" എന്ന ക്യാമ്പിംഗ് സൈറ്റിൽ സന്ദർശരുടെ ബാഹുല്യം അനുഭവപ്പെടുന്നു.[15] ഫെയറി മെഡോകളുടെ സൈറ്റ്, ഭാഗികമായിട്ടു മാത്രമാണ് വികസിപ്പിച്ചിരിക്കുന്നതെങ്കിലും, വിനോദസഞ്ചാരത്തിൽ നിന്ന് ഏകദേശം 17 മില്ല്യൺ റിയാൽ രൂപ അധിനിവേശ പാകിസ്താൻ സർക്കാർ വരുമാനം ഉണ്ടാക്കുന്നു. ഇത് പ്രധാനമായും ഭക്ഷണം, ഗതാഗതം, താമസ സൗകര്യങ്ങൾ എന്നിവ നൽകുന്നതിൽക്കൂടിയാണ്.[16] ഷാൻഗ്രില റിസോർട്ട്സ് എന്ന ഗിൽജിത് ബാൾട്ടിസ്ഥാനിലെ ടൂറിസം വികസന പദ്ധതികളുടെ പ്രഥമ പ്രവർത്തകർ പരിസ്ഥിതി സൌഹാർദ്ദപരമായ റിസോർട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഫെയറി മെഡോസിലേയ്ക്കുള്ള പാത നിർമ്മിച്ചത് ഗിൽജിത് സ്കൌട്ട്സിലെ ഫസ്റ്റ് കമാണ്ടറായിരുന്ന ബ്രിഗേഡിയർ എം. അസ്ലം ഖാനായിരുന്നു. ഇത് ഇപ്പോൾ തദ്ദേശവാസികളുടെ നിയന്ത്രണത്തിലാണ്. വന സംരക്ഷണത്തിനും പ്രദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തദ്ദേശ സമൂഹം മരംവെട്ടുപോലുള്ള നശീകരണ പ്രവർത്തനങ്ങളെ തടയുന്നു.[16]
സസ്യങ്ങളും ജന്തുക്കളും
തിരുത്തുകപുൽമേടിനു ചുറ്റുമായുള്ള പ്രദേശങ്ങൾ ആൽപൈൻ വനങ്ങളാൽ സമൃദ്ധമാണ്.[17] ഉയർന്ന പ്രദേശങ്ങളും വടക്കുഭാഗത്തുള്ള ചരിവുകളിലും കൂടുതലായി കാണപ്പെടുന്നത് കോണിഫറസ് വനങ്ങളാണ്. വനത്തിൽ Pinus wallichiana, Picea smithiana, Abies pindrow തുടങ്ങിയ മരങ്ങൾ കാണപ്പെടുന്നു.സൂര്യപ്രകാശം കുറച്ചു ലഭിക്കുന്ന ഉയർന്ന പ്രദേശങ്ങളിലെ വനങ്ങളിൽ ബിർച്ച്, വില്ലോ ഡ്വാർഫ് കുറ്റിച്ചെടകൾക്കാണ് ആധിപത്യമുള്ളത്. തെക്കൻ ചരിവുകളിൽ ജൂണിപ്പറും Juniperus excelsa, J. turkesticana തുടങ്ങിയവയുൾപ്പെട്ട സ്ക്രബ്ബ് വിഭാഗത്തിലുള്ള സസ്യങ്ങളാണ് കൂടുതൽ. താഴ്ന്ന തലങ്ങളിൽ കാണപ്പെടുന്ന പ്രധാന സസ്യങ്ങൾ ആർട്ടിമീസിയ, യെല്ലോ ആഷ്, സ്റ്റോൺ ഓക്ക്, Pinus gerardiana എന്നിവയാണ്.[18] പുൽമേടുകളിൽ കണ്ടെത്തിയ Pinus wallichiana യും അതിന്റെ സഹോദരി വർഗ്ഗമായ ബാൾക്കനിൽ കണ്ടെത്തിയ Pinus peuce ഉം ഇലകളുടെ വലിപ്പത്തിലുള്ള സമാനതയും ഗവേഷകരുടെ പഠന പരിഗണനയിലാണ്.[19]
സസ്തനികളിൽ, ഏതാനും തവിട്ട് കരടികളുടെ സാന്നിദ്ധം ഈ പ്രദേശത്ത് കാണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയുടെ എണ്ണം ഗണ്യമായി കുറയുന്നത് ആശങ്കാജനകമാണ്.[20] വംശനാശ ഭീഷണി നേരിടുന്ന കസ്തൂരി മാനുകളുടെ ഏതാനും എണ്ണം ഇവിടെയുണ്ട്.[21]
ഗാലറി
തിരുത്തുക-
Fairy Meadows (Nanga Parbat in background)
അവലംബം
തിരുത്തുക- ↑ Timo Frasch (15 July 2009). "Nanga Parbat: Eine Blume für Karl". Frankfurter Allgemeine. Retrieved 5 October 2013.
- ↑ Shaheen Rafi Khan (1997). Micro Case Study and Action Plan for Fairy Meadows (PDF) (Report). International Center for Integrated Mountain Development. ISSN 1024-7564. Retrieved 30 August 2013.
- ↑ Zofeen T. Ebrahim (July 2011). "Trekking to tranquility" (PDF). Pakistan Wildlife News. 3 (7). Bioresource Research Center: 7. ISSN 2077-9305. Archived from the original (PDF) on 2013-10-04. Retrieved 30 August 2013.
- ↑ Zofeen T. Ebrahim (8 July 2011). "Trekking to tranquility". Dawn. Retrieved 24 August 2013.
- ↑ "Roof of the World beckons trekkers". New Straits Times. 23 March 1997. pp. 32–34. Retrieved 24 August 2013.
- ↑ Lawrence S. Hamilton (15 June 1995). "New Parks for Pakistan" (PDF). Mountain Protected Areas Update. International Union for Conservation of Nature. p. 3. Archived from the original (PDF) on 2013-08-28. Retrieved 28 August 2013.
- ↑ Kanak Mani Dixit (March–April 1995). "Objects of Desire in the Northern Areas". Himal Southasian. 8 (2). Nepal: Himal Association. ISSN 1012-9804.
- ↑ "Roof of the World beckons trekkers". New Straits Times. 23 March 1997. pp. 32–34. Retrieved 24 August 2013.
- ↑ Danial Shah (28 July 2013). "Over the top: Misreporting on location of Nanga Parbat attack". The Express Tribune. Retrieved 26 August 2013.
- ↑ Vaqar Zakaria (December 2009). Central Karakoram Conservation Complex (PDF) (Report). International Union for Conservation of Nature. pp. 21, 27. Archived from the original (PDF) on 2013-10-04. Retrieved 28 August 2013.
- ↑ Danial Shah (28 July 2013). "Over the top: Misreporting on location of Nanga Parbat attack". The Express Tribune. Retrieved 26 August 2013.
- ↑ Vaqar Zakaria (December 2009). Central Karakoram Conservation Complex (PDF) (Report). International Union for Conservation of Nature. pp. 21, 27. Archived from the original (PDF) on 2013-10-04. Retrieved 28 August 2013.
- ↑ Shaheen Rafi Khan (1997). Micro Case Study and Action Plan for Fairy Meadows (PDF) (Report). International Center for Integrated Mountain Development. ISSN 1024-7564. Retrieved 30 August 2013.
- ↑ Jurgen Clemens; Marcus Nusser (1 December 2000). "Pastoral Management Strategies in Transition". In Eckart Ehlers, Herrmann Kreutzmann (ed.). High Mountain Pastoralism in Northern Pakistan. Franz Steiner Verlag. pp. 168–169, 186. ISBN 978-3515076623.
- ↑ Shaheen Rafi Khan (1997). Micro Case Study and Action Plan for Fairy Meadows (PDF) (Report). International Center for Integrated Mountain Development. ISSN 1024-7564. Retrieved 30 August 2013.
- ↑ 16.0 16.1 Vaqar Zakaria (December 2009). Central Karakoram Conservation Complex (PDF) (Report). International Union for Conservation of Nature. pp. 21, 27. Archived from the original (PDF) on 2013-10-04. Retrieved 28 August 2013.
- ↑ Syagfiqah Omar (22 June 2011). "Postcards from Pakistan: Karakoram and beyond". Dawn. Retrieved 26 August 2013.
- ↑ Shaheen Rafi Khan (1997). Micro Case Study and Action Plan for Fairy Meadows (PDF) (Report). International Center for Integrated Mountain Development. ISSN 1024-7564. Retrieved 30 August 2013.
- ↑ Businský, Roman (25 August 2004). "A Revision of the Asian Pinus Subsection Strobus (Pinaceae)". Willdenowia. 34 (1). Berlin: Botanischer Garten und Botanisches Museum: 248. doi:10.3372/wi34.34120. ISSN 0511-9618. JSTOR 3997476.
- ↑ Nawaz, Muhammad Ali (2007). "Status of the Brown Bear in Pakistan". Ursus. 18 (1). International Association for Bear Research and Management: 89–100. doi:10.2192/1537-6176(2007)18[89:sotbbi]2.0.co;2. ISSN 1537-6176. JSTOR 20204071.
- ↑ Participants of Conservation Assessment; Management Plan Workshop (22 August 2013). Status and Red List of Pakistan's Mammals (PDF) (Report). International Union for Conservation of Nature. p. 62. Retrieved 30 August 2013.
{{cite report}}
: Unknown parameter|editors=
ignored (|editor=
suggested) (help)