ഫെമിനിസപ്രസ്ഥാനങ്ങളും അവയുടെ തത്വശാസ്ത്രങ്ങളും

ഫെമിനിസമെന്നാൽ പുരുഷ വിരോധമാണ്.

പ്രസ്ഥാനങ്ങളും അവയുടെ തത്ത്വശാസ്ത്രങ്ങളും തിരുത്തുക

പുരോഗമനപ്രസ്ഥാനങ്ങൾ തിരുത്തുക

രാഷ്ട്രീയരംഗത്തിലേയും നിയമരംഗത്തേയും പരിഷ്കരണംകൊണ്ട് സ്ത്രീ-പുരുഷ-ട്രാൻസ് ജെൻഡർ-ഇന്റർസെക്സ് തുല്യത ആർജ്ജികാമെന്ന് കരുതുന്ന പ്രസ്ഥാനങ്ങളാണ് പുരോഗമനപ്രസ്ഥാനങ്ങൾ. ഇത് വ്യക്തിയധിഷ്ഠിതമായ ഫെമിനിസരൂപമാണ്. ഇത് സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വന്തം ശാകതിയിൽ വിശ്വസിക്കുന്നു. തങ്ങളുടെ തുല്യത അവരുടെ പ്രവർത്തനത്തിലൂടെയും തിരഞ്ഞെടുക്കാനുള്ള കഴിവും കൊണ്ടും ആർജ്ജികാമെന്നു കരുതുന്നു. ഇന്നത്തെ സമൂഹത്തെ പരിവർത്തനമുണ്ടാക്കാൻ സ്ത്രീയും പുരുഷനും ട്രാൻസ് ജെൻഡറും പരസ്പരം ഇടപേടണമെന്നും ആ ഇടത്തുനിന്നേ സമൂഹം പരിവർത്തൻപ്പെടൂ എന്നും കരുതുന്നു. പുരോഗമനഭാഗത്തുള്ള ഫെമിനിസ്റ്റുകളെ സംബന്ധിച്ച് ഈ സമൂഹത്തിന്റെ അടിസ്ഥാനപരമായ ആന്തരഘടനയെ മൊത്തത്തിൽ മറ്റാത്തെ തന്നെ തങ്ങളുടെ കഴിവുകൾ ഉപയോഗിച്ഛ് സ്ത്രീവിമോചനം സാദ്ധ്യാമാക്കാനാകും. പ്രത്യുല്പാദനത്തിലും ഗർഭച്ഛിദ്രത്തിലുമുള്ള അവകാശം, ലൈംഗികാതിക്രമം, സമ്മതിദാനാവകാശം, വിദ്യാഭ്യാസം, ഒരേ ജോലിക്ക് ലംഗപരമായ വ്യത്യാസമില്ലാതെ ഒരേ കൂലി, താങ്ങാവുന്ന ശിശുസംരക്ഷണം, താങ്ങാവുന്ന ആരോഗ്യപരിപാലനം, സ്ത്രികൾക്കെതിരെയുള്ള ഗാർഹിക പീഡനവും ലൈംഗികാതിക്രമവും തുടങ്ങിയ വിഷയങ്ങൾ ഇത്തരം പുരോഗമന ഫെമിനിസ്റ്റുകൾ കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നു.[1]

അരാജകവാദ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ തിരുത്തുക

 
Emma Goldman, pioneer anarcha-feminist author and activist.

അരാജകവാദ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾ ഫെമിനിസത്തെയും അരാജകവാദത്തെയും ഒന്നിപ്പിക്കുന്നു. പുരുഷകെന്ദ്രീകൃത പിന്തുടർച്ചാവകാശത്തിനെതിരെ അവർ സമരം ചെയ്യുന്നു. പുരുഷകേന്ദ്രീകൃതപിന്തുടർച്ചയ്ക്കെതിരെയുള്ള അവരുടെ സമരം അവരുടെ അധികാരഘടനയോടുള്ള സമരത്തിന്റെ ഭാഗം തന്നെയാകുന്നു.[2] അനാർക്കിസ്റ്റ് ഫെമിനിസ്റ്റുകൾ തങ്ങളുടെ സമരത്തിന്റെ കേന്ദ്രമായി പുരുഷകേന്ദ്രീകൃതസമൂഹ്യഘടനയോടുള്ള സമരത്തിന് സാമുഹ്യഘടനയോടുള്ള സമരമായാണ് കണക്കാക്കുന്നത്. എൽ. സൂസൻ ബ്രൗൺ പറഞ്ഞപോലെ " അനാർക്കിസം എല്ലാത്തരം അധികാര ഘടനയ്ക്കും എതിരായ ഒരു രാഷ്ട്രീയ തത്ത്വശാസ്ത്രമാണ്. ഇത് ആന്തരികമായി ഫെമിനിസം തന്നെയാണ്". [3][4]

ചരിത്രത്തിൽ അറിയപ്പെടുന്ന പ്രധാനപ്പെട്ട അരാജകവാദി ഫെമിനിസ്റ്റുകൾ ഇവരാണ് : എമ്മ ഗോൾഡ് മാൻ, ഫെഡെറിക്ക മോണ്ട്സെനി, വൊൾത്തെരീൻ ഡി ക്ലയ്രെ, മറിയ ലകാർഡ ഡി മൗറ, ലൂസി പാർസൺസ്. സ്പാനിഷ് ആഭ്യന്തര യുദ്ധസമയം ഇത്തരം അരാജകവാദി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ചേർന്ന് ഫെഡെറേസിയോൺ അനാർക്വിസ്ത ഇബെറിക്ക എന്ന സംഘടനയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു.

സമകാലീന അരാജകവാദി ഫെമിനിസ്റ്റുകൾ ഇവരണ് : ജെർമെയിൻ ഗ്രീർ, എൽ. സൂസൻ ബ്രൗൺ തുടങ്ങിയവരാണ്. ലോകത്തിന്റെ വിവിസധഭാഗങ്ങളിൽ ഇത്തരം പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചുവരുന്നു.

സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ തിരുത്തുക

മാർക്സിസ്റ്റ് തത്ത്വശാസ്ത്രതോടാഭിമുഖ്യമുള്ളതാണ് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ. ഇതുപ്രകാരം, ചൂഷണം, അടിച്ചമർത്തൽ, തൊഴിൽ ന്നിവയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ജോലിസ്ഥലത്തും ഗാർഹികാന്തരീക്ഷത്തിലും ഉള്ള സ്ത്രീപുരുഷട്രാൻസ് ജെൻഡർ അസമത്വം സ്ത്രീകളെയും ലൈംഗിക ന്യൂനപക്ഷങ്ങളേയും താഴേക്കിടയിലാക്കുന്നു. സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകൾ, വ്യഭിചാരം, ഗാർഹികതൊഴിൽ, ശിശുപരിപാലനം, വിവാഹം ഇവ സ്ത്രീകളെ പുരുഷകേന്ദ്രീകൃത സമൂഹത്തിനു ചൂഷണം ചെയ്യാനുള്ള ഉപാധികളാണെന്നു വിശ്വസിക്കുന്നു. ഇതു സ്ത്രീകളുടെ സ്ഥാനത്തെ ഇടിച്ചുതാഴ്ത്തുകയും അവരുടെ ജോലിയുടെ മഹത്ത്വത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകൾ വ്യക്തി അധിസ്ഠിതമായല്ലാതെ സമൂഹത്തെ ആകെ ദൂരവ്യാപകമായി പരിവർത്തിപ്പിക്കാൻ തങ്ങളുടെ ഊർജ്ജം വിനിയോഗിക്കുന്നു. പുരുഷന്മാരുടെ കൂടെ തുല്യതയിൽ മാത്രമല്ല സമൂഹത്തിലെ മറ്റ് ഏതൊരു പ്രസ്ഥാനങ്ങളും വ്യക്തികളുമായിച്ചേർന്ന് പ്രവർത്തിച്ച്, സമൂഹത്തെ ആകെ മറ്റിമറിക്കാൻ ആഗ്രഹിക്കുന്നു. ഒരു മുതലാളിത്ത ഘടനയിൽ സ്ത്രീകളുടെ അടിമത്തം സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും അടിമത്തവുമായി ബന്ധപ്പെട്ടതാണ്.

വർഗ്ഗ ചൂഷണം സമൂഹത്തിൽ അവസാനിച്ചാൽ സ്ത്രീകളുടെമേലുള്ള ചൂഷണവും അവസാനിക്കുമെന്ന് മാർക്സ് നിരീക്ഷിച്ചു. ഇതാണ് മാർക്സിസ്റ്റ് ഫെമിനിസം.

പരിഷ്കരണവാദി ഫെമിനിസം തിരുത്തുക

പരിഷ്കരണവാദി ഫെമിനിസം പറയുന്നത് ഈ സമൂഹത്തിലെ സ്ത്രീയോടുള്ള സമീപനത്തിനുകാരണം പുരുഷകേന്ദ്രീകൃത മുതലാളിത്ത പാരമ്പര്യമാണ്. ഇതിനെ ഇവർ സെക്സിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു.

ലെസ്ബിയൻ ഫെമിനിസം തിരുത്തുക

കറുത്തവരുടെ ഫെമിനിസം തിരുത്തുക

വിഭിന്നവർഗ്ഗ ഫെമിനിസം തിരുത്തുക

കോളനിവൽകരണാനന്തര ഫെമിനിസം തിരുത്തുക

മൂന്നാം ലോക ഫെമിനിസം തിരുത്തുക

പുതുയുഗ ഫെമിനിസം തിരുത്തുക

ഉത്തരാധുനിക ഫെമിനിസം തിരുത്തുക

പാരിസ്ഥിതിക ഫെമിനിസം തിരുത്തുക

അവലംബം തിരുത്തുക

  1. hooks, bell. "Feminist Theory: From Margin to Center" Cambridge, Massachusetts: South End Press 1984.
  2. Dunbar-Ortiz, Roxanne (2002). Quiet Rumours. AK Press. ISBN 978-1-902593-40-1.
  3. Brown, Susan (1990). "Beyond Feminism: Anarchism and Human Freedom". In Roussopoulos, Dimitrios I. (ed.). The Anarchist papers, 3. Montreal: Black Rose Books. ISBN 0-921689-53-5.
  4. Brown, p. 208.
 
Clara Zetkin and Rosa Luxemburg, 1910.

അവലംബം തിരുത്തുക