പാദം വരിഞ്ഞുകെട്ടൽ

(ഫൂട്ട് ബൈൻഡിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനീസ് സ്ത്രീകളുടെ ശരീരത്തെയും മനസ്സിനെയും വലിഞ്ഞുകെട്ടിയ കനത്ത ദുരാചാരമായിരുന്നു പാദം വരിഞ്ഞുകെട്ടൽ (ഫൂട്ട് ബൈൻഡിങ്). പരമ്പരാഗതമായി ജ്യൂത്പിങ് എന്നറിയപ്പെടുന്ന ചടങ്ങിൽ ബലംപ്രയോഗിച്ച് ചെറിയ പെൺകുട്ടികളുടെ കാൽപാദങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതാണ് ഫൂട്ട് ബൈൻഡിങ് (simplified Chinese: 缠足; traditional Chinese: 纏足; Mandarin Pinyin: chánzú; Jyutping: gwo2 goek3; literally "bound feet" or Chinese: 縛腳; Pe̍h-ōe-jī: pa̍k-kha).

ഫൂട്ട് ബൈൻഡിങിനുപയോഗിക്കുന്ന ഷൂസുകൾ

സോങ് സാമ്രാജ്യകാലത്ത് കൊട്ടാരം നർത്തകിമാരിൽ പരീക്ഷിച്ച ഫൂട്ട് ബൈൻഡിങ് പതുക്കെ സമ്പന്ന കുടുംബങ്ങളിലേക്ക് പടർന്നു. തുടർന്ന് സാധാരണമായി. നേർത്തതും ചെറുതുമായ പാദങ്ങളാണ് ഭംഗിയെന്ന പുരുഷനിശ്ചയമാണ് ഈ ക്രൂരതയുടെ തുടക്കം. കൂടുതൽ സ്ത്രീത്വം എന്ന ആഗ്രഹവും പിന്നിലുണ്ടായി. രണ്ടുവയസ്സിനും അഞ്ചിനുമിടയിലെ പെൺകുട്ടികളെ നിർബന്ധിച്ച് വേദന തീറ്റിക്കുകയായിരുന്നു. തണുപ്പുകാലമാണ് അതിനു അനുയോജ്യമായ സമയം. പച്ചമരുന്ന് കൂട്ടുകളും മൃഗങ്ങളുടെ ചോരയും ചേർത്താണ് മുറിവ് ഉണക്കുക.

ക്വാൻ സ്വി വായെപ്പോലുള്ള സ്ത്രീപോരാളികൾ അതിനെതിരെ ശക്തമായ പ്രചാരണം നടത്തി. ഒടുവിൽ കമ്യൂണിസ്റ്റ് ഭരണമാണ് പൂർണ നിരോധനമേർപ്പെടുത്തിയത്. നാൻജിങ്ങിലെ തെക്കൻ താങ് ഭരണ (937-975) കാലത്താണ് ഫൂട്ട് ബൈൻഡിങ് ചടങ്ങ് പ്രചാരം നേടിയത്. 10-20 നൂറ്റാണ്ടുകൾക്കിടയിൽ 100 കോടി പെൺകുട്ടികൾ ദുരാചാരത്തിന്റെ വേദന തിന്നതായാണ് കണക്ക്. സുവർണതാമര എന്ന് വിശേഷണം നൽകിയ പാദങ്ങൾ നല്ല ഭർത്താവിനെ ലഭിക്കാനുള്ള ഉപാധിയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.[1]

  1. http://www.deshabhimani.com/periodicalContent4.php?id=460[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാദം_വരിഞ്ഞുകെട്ടൽ&oldid=4024640" എന്ന താളിൽനിന്ന് ശേഖരിച്ചത്