ഫൂൾസ്ക്യാപ് പേപ്പർ

(ഫുൾസ്കേപ് പേപ്പർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8 1/2 × 13 1/2 ഇഞ്ച് (216 x 343 മില്ലീമീറ്റർ) വലിപ്പത്തിൽ മുറിച്ചിരിക്കുന്ന കടലാസാണ് ഫൂൾസ്ക്യാപ് കടലാസ് (ഇംഗ്ലീഷ്: Foolscap folio). സാധാരണഗതിയിൽ ഫൂൾസ്ക്യാപ് എന്നും ഫോലിയോ എന്നും അറിയപ്പെടുന്നു. ഐ.എസ്.ഒ. മാനദണ്ഡപ്രകാരമുള്ള എ4 കടലാസ് വ്യാപകമായി സ്വീകരിക്കപ്പെടുന്നതിനുമുൻപ് യൂറോപ്പിലും ബ്രിട്ടീഷ് കോമൺവെൽത്തിലും പരമ്പരാഗതമായി ഉപയോഗത്തിലിരുന്ന പേപ്പർവലിപ്പമാണിത്. ഇന്നും എ4 പേപ്പറുകൾ കൊണ്ടുനടക്കുന്നതിനുള്ള ബൈൻഡറുകളും ഫയൽ ഫോൾഡറുകളും ഫൂൾസ്ക്യാപ് വലിപ്പത്തിൽ നിർമ്മിക്കാറുണ്ട്. എ4-നെ അപേക്ഷിച്ച് വലിപ്പം അൽപ്പം കൂടുതലായതിനാൽ ഈ വലിപ്പത്തിലുള്ള ഫോൾഡറുകളിൽ സൂക്ഷിക്കുന്ന എ4 പേപ്പറുകളുടെ അരികുകൾ പെട്ടെന്ന് കേടാകില്ല.

ഫൂൾസ്ക്യാപ് പേപ്പർ

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൂൾസ്ക്യാപ്_പേപ്പർ&oldid=2284487" എന്ന താളിൽനിന്ന് ശേഖരിച്ചത്