പ്രധാന മെനു തുറക്കുക

ലോകത്തെ ഏറ്റവും പ്രസിദ്ധമായ അമേരിക്കൻ ടീവി ഷോ ആയ ഫ്രണ്ട്‌സിലെ ഒരു പ്രധാന കഥാപാത്രമാണ് ഫീബി ബുഫേയ്. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും ആരാധകരുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഫീബിയുടേത്. കാരണം ഫീബിയെ പോലെ ഫീബിയും, ഫീബിയുടെ ഇരട്ട സഹോദരിയും, അവരുടെ ജൈവമാതാവും മാത്രമേയുള്ളു. തന്റേതായ ഒരു ലോകം സൃഷ്ടിച്ചു അവിടുത്തെ രാജ്ഞിയായി കഴിയുന്ന ഒരു കഥാപാത്രമാണ് ഫീബി. സന്ദർഭത്തിനു ചേരുന്ന ഒന്നും സംസാരിക്കാതെ പ്രതീക്ഷിക്കാതെയുള്ള മറുപടികളും, വൺ ലൈനറുകളുമാണ് ഫീബിയെ ഒരു ഫാൻ ഫേവറിറ്റ് ആക്കിയത്. മറ്റു അഞ്ചു പ്രധാന കഥാപാത്രങ്ങളും ഫീബിയോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചേ സംസാരിക്കൂ. പരിഹാസം ആയുധമാക്കിയ ചാൻഡ്ലർ ബിംഗ്, അല്ലെങ്കിൽ പിഎച്ച്ഡി ഉള്ള റോസ് ഗെല്ലർ പോലും, ഫീബിയെ ഭയക്കുന്നു.

ഫീബി ബുഫേയ്
Friends character
പ്രമാണം:Friendsphoebe.jpg
Lisa Kudrow as Phoebe Buffay
First appearance"The Pilot" (1994)
Last appearance"The Last One" (2004)
Created byDavid Crane
Marta Kauffman
Kevin S. Bright
Portrayed byLisa Kudrow
Information
AliasPhoebe Buffay-Hannigan, Regina Phalange, Princess Consuela Banana-Hammock
GenderFemale
OccupationMassage therapist
Musician
FamilyFrank Buffay, Sr. (father)
Phoebe Abbott (birth mother)
Lily Buffay (adoptive mother)
Ursula Buffay (twin sister)
Frank Buffay, Jr. (half-brother)
Spouse
  • Mike Hannigan (വി. 2004–ഇപ്പോഴും) «start: (2004)»"Marriage: Mike Hannigan to ഫീബി ബുഫേയ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AB%E0%B5%80%E0%B4%AC%E0%B4%BF_%E0%B4%AC%E0%B5%81%E0%B4%AB%E0%B5%87%E0%B4%AF%E0%B5%8D)
RelativesFrances (grandmother)
Frank Buffay III (nephew)
Leslie Buffay (niece)
Chandler Buffay (niece)
Theodore Hannigan (father-in-law)
Bitsy Hannigan (mother-in-law)
ReligionNew Age
NationalityAmerican

സീരീസിലെ മറ്റൊരു കഥാപാത്രമായ ജോയ് ട്രിബിയാനിക്കൊപ്പം, ഫ്രെണ്ട്സ് ഗാങ്ങിൽ ഫ്രെണ്ട്ഷിപ്പിനു ഏറ്റവും മൂല്യം കൊടുക്കുന്നയാൾ കൂടിയാണ് ഫീബി. മറ്റു നാല് പേരും സിരീസിന് ഒടുക്കം വിവാഹം കഴിക്കുമ്പോൾ, ഫീബിയും ജോയും മാത്രം ഒരു കപ്പിൾ ആകുന്നില്ല. മറ്റുള്ളവർക്ക് വേണ്ടി എന്തും ത്യജിക്കുന്ന ഇവരുടെ സ്വഭാവം ചാൻഡ്ലർ ഒഴികെ അല്പം സ്വാർത്ഥരായ മറ്റു മൂന്നു ക്യാരക്ടറുകളിൽ നിന്ന് വേറിട്ട് നില്കുന്നു. ഫീബിയും, ജോയും പരസ്പരം മനസ്സിലാക്കിയ പോലെ വേറെ ആരും തമ്മിൽ മനസ്സിലാക്കിയിട്ടുമില്ല. ഇരുവർക്കും വിദ്യാഭ്യാസം കുറവാണു താനും.

"https://ml.wikipedia.org/w/index.php?title=ഫീബി_ബുഫേയ്&oldid=3198567" എന്ന താളിൽനിന്ന് ശേഖരിച്ചത്