ഫിഷ്-പ്ലേറ്റ്

റെയിൽവേ സാങ്കേതിക ഭാഷ അനുസരിച്ച് ഫിഷ്-പ്ലേറ്റ് എന്നത് ഒരു പ്രത്യേക ​ഇനം കൂട്ടിച്ചേർക്കലിനെ (Joint) സൂച്പ്പിക്കുന്നു.സാധാരണ ഗതിയിൽ റെയിൽപ്പാളങ്ങളെ ട്രാക്കിൽ ഉറപ്പിക്കുന്നതിനായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുവരുന്നു.ഫിഷ്-പ്ലേറ്റ് എന്നത് രണ്ട് റെയിൽപ്പാളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പാളങ്ങളുടെ വശങ്ങളിൽ ബോൾട്ട് ചെയ്ത് ബന്ധ്പ്പിച്ച ഒരു ലോഹ പ്ലേറ്റും ഏതാനും ലോഹ ബോൾട്ടുകളും ചേർന്നതണ്.ബോൾട്ടുകൾ ഉപയോഗിച്ച്മുറുക്കുമ്പോൾ ലോഹ പ്ലേറ്റിന്റെ മുകളിലെയും താഴത്തെയും മൂലകൾ റെയിലുകൾക്ക് ഉള്ളിലേക്ക് കടന്നിരിക്കും.റെയിൽപ്പാളങ്ങളുടെ നിരപ്പ്-ഇടമുറിയാതെയുള്ള വൈദ്യുത് പ്രവാഹം എന്നിവ ഉറപ്പിക്കുന്നതിനായി ചില സാഹചര്യങ്ങളിൽ ചെമ്പുകൊണ്ടോ നിക്കൽ-അലുമിനിയം ലോഹസങ്കരങ്ങൾ കൊണ്ടോ ഉണ്ടാക്കിയ പ്ലേറ്റുകളും ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഫിഷ്‌പ്ലേറ്റ്&oldid=2415658" എന്ന താളിൽനിന്ന് ശേഖരിച്ചത്