ഫിഷറിന്റെ തത്ത്വം (പരിണാമശാസ്ത്രം)

ലൈംഗിക ജീവികളിൽ പൊതുവേ സ്ത്രീപുരുഷ അനുപാതം 1:1 ആയി കാണപ്പെടുന്നതിൻറെ പ്രശസ്തമായ വിശദീകരണം ആണ് ഫിഷറിന്റെ തത്ത്വം (Fisher's Principle) എന്ന പേരിൽ അറിയപ്പെടുന്നത്. 1930 ൽ റൊണാൾഡ് ഫിഷർ എന്ന ശാസ്ത്രജ്ഞൻ ജനറ്റിക്കൽ തിയറി ഓഫ് നാച്ചുറൽ സെലക്ഷൻ എന്ന തൻറെ ഗ്രന്ഥത്തിലൂടെയാണ് ഈ തത്ത്വത്തെ പ്രശസ്തമാക്കിയത്. പരിണാമ ജൈവശാസ്ത്രത്തിലെ പ്രധാന തത്ത്വങ്ങളിലൊന്നാണിത്. [1]

ചുരുക്കം

തിരുത്തുക

പാരമ്പര്യമായി ഒരു സമൂഹത്തിൽ ആൺജീവികൾ കുറവാണ് എങ്കിൽ ഉള്ള ആൺജീവികൾക്ക് പ്രത്യുൽപ്പാദന സാധ്യത ഏറുന്നു. അപ്പോൾ ചുറ്റും ഉള്ളവരെക്കാളും ആൺജീവികളെ കൂടുതലായി ജനിപ്പിക്കുന്നവരുടെ ജീനുകൾ കൂടുതൽ കൊച്ചു മക്കളിൽ എത്തുന്നു. അത് മൂലം അവരിലെ ആ ജനിതക സ്വഭാവം ക്രമേണ സമൂഹത്തിൽ വ്യാപിക്കുന്നു. ഇത് അനുപാതത്തെ മാറ്റുന്നു. ആൺജീവികളെ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന്റെ പ്രയോജനം 1:1 എന്ന അനുപാതം എത്തുമ്പോൾ ഇല്ലാതാവുന്നതിനാൽ ആ പരിധി കടന്ന് പോയാൽ പെൺജീവികളെ കൂടുതൽ ഉത്പാദിപ്പിക്കുന്നവർക്കാകും മുൻ‌തൂക്കം. ഇത് ആ അനുപാതത്തെ ഏകദേശം 1:1 ൽ പിടിച്ച് നിർത്തുന്നു.

(ഒരു കുട്ടിക്ക് ഒരു മാതാവും ഒരു പിതാവും വേണം. നൂറു കുട്ടികൾ ഉണ്ടാവുമെങ്കിൽ നൂറു മാതൃത്വവും നൂറു പിതൃത്വവും വീതിക്കാനായി ഉണ്ട്. അപ്പോൾ ആൺജീവികൾ കുറവുള്ള സമൂഹത്തിൽ ശരാശരി പെൺജീവിക്ക് കിട്ടുന്ന വീതത്തെക്കാൾ കൂടുതൽ ശരാശരി ആൺജീവിക്ക് കിട്ടും. അതായത് ശരാശരി നോക്കിയാൽ അവിടെ ആൺജീവികൾക്കാണ് പ്രത്യുൽപ്പാദന സാധ്യത കൂടുതൽ. മറിച്ച് എണ്ണക്കുറവു പെൺജീവികൾക്കെങ്കിൽ കൂടുതൽ സാധ്യത അവർക്കും.)

ഇതിന് പെൺജീവികളെയും ആൺജീവികളെയും ഉത്പാദിപ്പിക്കാൻ ഏതാണ്ട് ഒരേ പ്രയത്നം ആണ് വേണ്ടത് എന്ന നിബന്ധന ഉണ്ട് (മനുഷ്യരിലേതു പോലെ).

  1. Edwards, A.W.F. (1998). "Natural Selection and the Sex Ratio: Fisher's Sources". American Naturalist. 151 (6): 564–569. doi:10.1086/286141. PMID 18811377.

അധിക വായനക്ക്

തിരുത്തുക