ഫിലിപ്സ് കളക്ഷൻ 1921 ൽ ഡൺകൺ ഫിലിപ്സു്, മാർജോരി ആക്കർ ഫിലിപ്സു് എന്നിവർ ചേർന്ന് ഫിലിപ്സ് മെമ്മോറിയൽ ഗാലറിയായി സ്ഥാപിച്ചതും വാഷിങ്ടൺ ടി.സി.യുടെ അയൽപ്രദേശമായ ഡുപോണ്ട് സർക്കിളിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ആർട്ട് മ്യൂസിയമാണ്. ഒരു പ്രമുഖ ബാങ്കറും ജോൺസ് ആന്റ് ലോഗ്ലിൻ സ്റ്റീൽ കമ്പനിയുടെ സഹസ്ഥാപകനുമായിരുന്ന ജെയിംസ് എച്ച് എച്ച്. ലോഗ്ലിന്റെ പൗത്രനായിരുന്നു ഫിലിപ്സ്.

The Phillips Collection
ഫിലിപ്സ് കളക്ഷൻ is located in Washington, D.C.
ഫിലിപ്സ് കളക്ഷൻ
Location within Washington, D.C.
ഫിലിപ്സ് കളക്ഷൻ is located in the United States
ഫിലിപ്സ് കളക്ഷൻ
ഫിലിപ്സ് കളക്ഷൻ (the United States)
സ്ഥാപിതം1921
സ്ഥാനം1600 21st Street NW Washington, D.C.
നിർദ്ദേശാങ്കം38°54′41″N 77°02′48″W / 38.911389°N 77.046667°W / 38.911389; -77.046667
TypeArt museum
DirectorDorothy M. Kosinski (since 2008)
Public transit access      Dupont Circle
വെബ്‌വിലാസംwww.phillipscollection.org

ശേഖരത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന കലാകാരന്മാരിൽ പിയറി-അഗെറ്റ് റെനോയ്ർ, ഗുസ്താവ് കോർബറ്റ്, എൽ ഗ്രെക്കോ, വിൻസന്റ് വാൻഗോഗ്, ഹെൻരി മാറ്റിസ്, ക്ലോഡ് മോനെറ്റ്, പാബ്ലോ പിക്കാസോ, ജോർജസ് ബ്രാക്ക്വേ, പിയറി ബോനാർഡ്, പോൾ ക്ലീ, ആർതർ ഡൗ, വിൻസ്ലോ ഹോമർ, ജെയിംസ് മക്നീൽ വിസ്ലർ, ജേക്കബ് ലോറൻസ്, അഗസ്റ്റസ് വിൻസെന്റ് ടാക്ക്, ജോർജിയ ഒ'കീഫ്ഫേ, കാരെൽ അപ്പെൽ, ജോവാൻ മിറോ, മാർക്ക് റോത്ത്കോ, ബെർണിസ് അബോട്ട്എന്നിവർ ഉൾപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=ഫിലിപ്സ്_കളക്ഷൻ&oldid=3015882" എന്ന താളിൽനിന്ന് ശേഖരിച്ചത്